വനാതിര്‍ത്തിയിലെ കര്‍ഷകര്‍ക്ക് ഉറക്കമില്ലാ രാത്രികള്‍
നടവയല്‍: നെല്‍കൃഷി വിളവെടുപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ വനാതിര്‍ത്തിയിലെ നെല്‍കര്‍ഷകര്‍ക്ക് ഇനി ഉറക്കമില്ലാത്ത രാവുകള്‍.
തീറ്റ തേടി ഇറങ്ങുന്ന കാട്ടാന കൂട്ടങ്ങള്‍, കുരങ്ങ്, പന്നി എന്നിവയോട് അങ്കം വെട്ടിയാണ് കര്‍ഷകര്‍ തങ്ങളുടെ നെല്‍കൃഷി സംരക്ഷിക്കുന്നത്.നടവയല്‍, പേരൂര്‍, അയനിമല, നെയ്ക്കുപ്പ പ്രദേശത്തെ കര്‍ഷകര്‍ ആനയെ തുരത്താന്‍ പരമ്പരാഗത രീതികളാണ് ഇപ്പോഴും പിന്‍തുടരുന്നത്.
എത്ര ശ്രമിച്ചാലും ആനകള്‍ കൃഷിയിടത്തില്‍ നിന്നും പിന്‍മാറാത്ത സാഹചര്യത്തില്‍ പേരൂര്‍, അയിനമല പ്രദേശത്തെ കര്‍ഷകര്‍ ദിവസം മുഴുവന്‍ ഏറ്മാടങ്ങളിലും വയലില്‍ ഒരുക്കിയ താല്‍ക്കാലിക ഷെഡുകളിലുമാണ് കഴിയുന്നത്.
പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും കൂക്കി വിളിച്ചും ആനയെ ഓടിക്കുന്ന കര്‍ഷകര്‍ തീരാദുരിതത്തിലാണ്.
അയനിമല വനാതിര്‍ത്തിയില്‍ കുറച്ച് ഭാഗത്ത് കരിങ്കല്‍ ഭിത്തിയും വൈദ്യുതി വേലിയും ഉണ്ടെങ്കിലുംഇതെല്ലാം മറികടന്നാണ് ആനകള്‍ കൃഷിയിടത്തിലെത്തുന്നത്. പാട്ടകൊട്ടി ശബ്ദമുണ്ടാക്കിയിട്ടും ആനകള്‍ പിന്‍തിരിയാത്ത അവസ്ഥയില്‍ പടക്കം പൊട്ടിച്ചാണ് ഇവയെ ഓടിക്കുന്നത്. പിന്‍തിരിയാന്‍ മടിക്കുന്ന കാട്ടാനകള്‍ മനുഷ്യര്‍ക്ക് നേരെയും തിരിയാറുണ്ട്.
ഏറുമാടത്തില്‍ മനുഷ്യന്റെ രൂപം കെട്ടി തൂക്കിയും പി.വി.സി പൈപ്പില്‍ രാസപദാര്‍ഥം നിറച്ച് വെടി ശബ്ദം കേള്‍പ്പിച്ചുമാണ് ആനയെ ഓടിക്കാന്‍ കര്‍ഷകര്‍ ശ്രമിക്കുന്നത്.
രാവും പകലും ഏറ്മാടങ്ങളിലും വയലിലും താമസിച്ച് നെല്‍കൃഷി ആനയുടെ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കാന്‍ കര്‍ഷകര്‍ നടത്തുന്ന പോരാട്ടം വനം വകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്.
വന്യമൃഗശല്യം ഒഴിവാക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചാല്‍ ഒരു പരിധി വരെ ആശ്വാസമാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ചേകാടിയില്‍ കാട്ടാനശല്യം രൂക്ഷം; നെല്‍കൃഷിക്കാര്‍ പ്രതിസന്ധിയില്‍
പുല്‍പ്പള്ളി: ചേകാടി പാടത്ത് നെല്‍കൃഷി വിളവെടുപ്പിന് പാകമായതോടെ കാട്ടാനശല്യം രൂക്ഷം. സന്ധ്യമയങ്ങുന്നതോടെ കര്‍ണാടക വനത്തില്‍നിന്നു കബനിപ്പുഴ കടന്നെത്തുന്ന കാട്ടാനകള്‍ പാടങ്ങളിലിറങ്ങി വ്യാപകനാശമാണ് വരുത്തുന്നത്.
പാട്ടകൊട്ടിയും കാവല്‍മാടങ്ങള്‍ക്ക് കീഴെ തീയിട്ടും ആനകളെ തുരത്താനുള്ള കര്‍ഷകരുടെ ശ്രമം ഫലം ചെയ്യുന്നില്ല. ചേകാടിയിലെ ഭൂരിഭാഗം പാടങ്ങളിലും ഡിസംബര്‍ ആദ്യം കൊയത്ത് ആരംഭിക്കാനിക്കെയാണ് ആനശല്യം വര്‍ധിച്ചത്. ചേകാടിയില്‍ നെല്‍കൃഷിക്കായി ഒരുക്കിയ ഞാറ് കാലവര്‍ഷത്തിനിടെ വെള്ളംകയറി നശിച്ചിരുന്നു. മറ്റിടങ്ങളില്‍നിന്നു ഞാര്‍ എത്തിച്ചാണ് കര്‍ഷകര്‍ കൃഷി ഇറക്കിയത്.
ആനകളെ തുരത്തുന്നതിന് വാച്ചര്‍മാരെ നിയോഗിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ല. വിളവെടുപ്പ് കഴിയുന്നവരെയെങ്കിലും വാച്ചര്‍മാരെ നിയോഗിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ജില്ലയില്‍ ഏറ്റവുമധികം ഗന്ധകശാല നെല്ല് ജൈവരിതിയില്‍ കൃഷിചെയ്യുന്നതാണ് ചേകാടി പാടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."