HOME
DETAILS

സിറ്റിയും റയലും കളത്തില്‍

  
backup
November 05, 2019 | 7:53 PM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b1%e0%b4%af%e0%b4%b2%e0%b5%81%e0%b4%82-%e0%b4%95%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d

 

ലണ്ടന്‍: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍മാര്‍ കളത്തില്‍. പ്രീമിയര്‍ ലീഗ് ഫേവറിറ്റുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടനവും കളത്തിലിറങ്ങുമ്പോള്‍ നോക്ക് ഔട്ടിലേക്ക് കണ്ണുംനട്ട് റയല്‍ മാഡ്രിഡും പി.എസ്.ജിയും ബയേണ്‍ മ്യൂണിക്കും കളത്തിലിറങ്ങുന്നുണ്ട്. ബയേണ്‍ ഒളിംപിയാക്കോസ് പിറൗസിനേയും യുവന്റസ് ലോക്കോമോട്ടീവ് മോസ്‌കോയേയും മാഞ്ചസ്റ്റര്‍ സിറ്റി അറ്റ്‌ലാന്റയേയും ബയര്‍ ലെവര്‍ക്കൂസന്‍ അത്‌ലറ്റിക്കോ മാഡ്രിഡിനേയും ഷക്തര്‍ ഡൊണസ്‌ക് ഡൈനാമോ സാഗ്രബിനേയും ടോട്ടനം ക്രവേണ സ്വേസ്ഡയേയും പി.എസ്.ജി ക്ലബ് ബ്രഗിനേയും റയല്‍ മാഡ്രിഡ് ഗാലത്സറേയേയും നേരിടും.
ചാംപ്യന്‍സ് ലീഗിലെ മുന്‍കാല പ്രതാപം വെട്ടിപ്പിടിക്കാന്‍ പ്ലേ ഓഫ് ലക്ഷ്യം വച്ച് ഇന്നിറങ്ങുന്ന റയലിന് ജയത്തിലാണ് കണ്ണ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിട്ടതിന് ശേഷം പഴയ പ്രതാപത്തില്‍ തിരിച്ചെത്താന്‍ ടീമിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ചാംപ്യന്‍സ് ലീഗില്‍ ടീം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു. ഈ ചാംപ്യന്‍സ് ലീഗ് സ്വന്തമാക്കി ആ വിടവ് തങ്ങള്‍ക്കൊരു ഭാരമല്ലെന്ന് തെളിയിക്കേണ്ടതിനാല്‍ ഇനിയുള്ള ഓരോ മത്സരവും ടീമിനെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതാണ്. എതിരാളികള്‍ ഗാലത്സറേയും മത്സരം സ്വന്തം തട്ടകത്തിലുമാണെന്നതിനാലും റയലിന് തന്നെയാണ് വിജയ സാധ്യത. കാല്‍മുട്ടിനേറ്റ പരുക്ക് കാരണം പുറത്തിരിക്കുന്ന അസെന്‍സിയോ, നാച്ചോ എന്നിവരുടെയും ജെയിംസ് റോഡ്രിഗസിന്റേയും ഗാരെത് ബെയ്‌ലിന്റെയും പരുക്കും ടീമിനെ അലട്ടുന്നുണ്ട്. ഇവര്‍ക്ക് പകരം യുവതാരങ്ങളായ ഫെഡെ വാല്‍വെര്‍ഡെയേയും റോഡ്രിഗോ ഗോയസിനേയും ഇറക്കാനാണ് സിദാന്റെ പ്ലാന്‍. മുന്നേറ്റത്തില്‍ ഹസാര്‍ഡും ബെന്‍സേമയും ഇറങ്ങുമെന്നതിനാല്‍ റയല്‍ ആരാധകര്‍ക്ക് ആശ്വസിക്കാം.
നാലാം മത്സരത്തില്‍ രണ്ടാം ജയം ലക്ഷ്യമിട്ടാണ് റയല്‍ ഇന്നിറങ്ങുന്നത്. ഗ്രൂപ്പ് എയില്‍ പി.എസ്.ജിക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് നിലവില്‍ റയലിന്റെ സ്ഥാനം. മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മൂന്നും ജയിച്ച് ഒന്‍പത് പോയിന്റുമായാണ് പി.എസ്.ജി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചത്. അതേസമയം, മൂന്ന് മത്സരങ്ങളില്‍ ഒന്നിലും ജയിക്കാതെയാണ് ഗാലത്സറേ ഇന്നിറങ്ങുന്നത്. സീസണില്‍ ഇറങ്ങിയ ഏക തുര്‍ക്കി ടീമിന് ഒരു ഗോളുപോലും അക്കൗണ്ടിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിലാണ് പി.എസ്.ജി ക്ലബ് ബ്രഗെയെ നേരിടുന്നത്. ഇന്ന് കൂടി ജയിച്ചാല്‍ ടീമിന് നോക്ക് ഔട്ടിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കാം. ഗ്രൂപ്പില്‍ അപരാജിതരായാണ് ടീമിന്റെ മുന്നേറ്റം. ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് മുന്നേറ്റം. അതേസമയം, പരുക്കേറ്റ നെയ്മറിന്റെ അഭാവമാണ് ടീമിന് തലവേദന സൃഷ്ടിക്കുന്നത്. ആന്ദര്‍ ഹെരേര, മാര്‍ക്കോ വെരാറ്റി എന്നിവരും കളിക്കില്ല.
പി.എസ്.ജിയെ പോലെ ഇന്നത്തെ ജയം സുനിശ്ചിതമാക്കിയാണ് സിറ്റിയും ബൂട്ട് കെട്ടുന്നത്. അങ്ങനെ വന്നാല്‍ സിറ്റിക്ക് പ്ലേ ഓഫ് സാധ്യത ഏറെക്കുറേ ഉറപ്പിക്കാം. കാരണം സി ഗ്രൂപ്പില്‍ കളിച്ച മൂന്നിലും ജയം മാത്രമാണ് ടീമിന്റെ സമ്പാദ്യം. അതേസമയം, എതിരാളികളായ അറ്റ്‌ലാന്റയാകട്ടെ, കളിച്ച മൂന്ന് കളിയിലും പരാജയം മാത്രം. അറ്റ്‌ലാന്റയുടെ തട്ടകമായ സാന്‍ സിറോയിലാണ് മത്സരമെന്നതിനാല്‍ നേരിയ വിജയ പ്രതീക്ഷ അറ്റ്‌ലാന്റയ്ക്കുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുംഭമേള വെെറൽ താര‌ത്തിന്റെ വിവാഹം; അന്വേഷണം ഊ‍ർജിതമാക്കി പൊലിസ്; മാതാപിതാക്കളുടെ മൊഴിയെടുത്തു; കൂടുതൽ പേരെ പ്രതി ചേർത്തേക്കും 

National
  •  11 days ago
No Image

യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍; രാത്രി വൈകിയും ചര്‍ച്ച തുടരുന്നു; പ്രതിസന്ധിയായി ഹോര്‍മുസ് 

International
  •  11 days ago
No Image

പാമ്പു കടിയേറ്റ 13 കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂർ; മന്ത്രവാദിയുടെ വാക്ക് കേട്ട രക്ഷിതാക്കൾക്ക് ഒടുവിൽ ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം

National
  •  11 days ago
No Image

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  11 days ago
No Image

കുംഭമേള താരം മോണാലിസയുടെ വിവാഹം: എം.വി ഗോവിന്ദനെതിരെ പരാതി; വിവാദമായി 'പ്രായപൂർത്തിയാകാത്ത' വിവാഹം

Kerala
  •  11 days ago
No Image

യാത്രക്കാർക്ക് ആശ്വാസം; സർവീസുകൾ പുനരാരംഭിച്ച് എയർ അറേബ്യ, 49 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ പറക്കും

uae
  •  11 days ago
No Image

യുഎഇയിൽ വേനൽച്ചൂട് എപ്പോൾ തുടങ്ങും? വരാനിരിക്കുന്നത് കഠിനമായ രണ്ട് ഘട്ടങ്ങൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

uae
  •  11 days ago
No Image

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: ലക്ഷദ്വീപിൽ ഭരണകൂടത്തിനെതിരെ ജനരോഷം

National
  •  11 days ago
No Image

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  11 days ago
No Image

ഒരു അമേരിക്കൻ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടരുന്നു

International
  •  11 days ago