പകര്‍ച്ചപ്പനിക്കെതിരേ കൊടുങ്ങല്ലൂരില്‍ സര്‍വകക്ഷി സന്നാഹം
കൊടുങ്ങല്ലൂര്‍: മഴക്കാല രോഗങ്ങള്‍ തടയുന്നതിനായി വിപുലമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നഗരസഭ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനിച്ചു. ശുചീകരണം നടത്തുന്നതിനായി ഓരോ വാര്‍ഡിനും ഇരുപത്തി അയ്യായിരം രൂപ വീതം നഗരസഭ നല്‍കും. കാനകളിലേക്കും പൊതുതോടുകളിലേക്കും പൈപ്പ് സ്ഥാപിച്ച് മാലിന്യം ഒഴുക്കുന്നത് കര്‍ശനമായി തടയാന്‍ യോഗം തീരുമാനിച്ചു. ജൂലൈ പത്താം തിയ്യതിക്കകം സ്വമേധയാ നീക്കം ചെയ്യാത്ത ഇത്തരം അനധികൃത മാലിന്യ പൈപ്പുകള്‍ നഗരസഭ നേരിട്ട് നീക്കും. നഗരസഭാ പരിധിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.
ജനപ്രതിനിധികള്‍, സാമൂഹ്യസാംസ്‌കാരികസന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗം നഗരസഭാ ചെയര്‍മാന്‍ സി.സി വിപിന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ ഷീല രാജ്കമല്‍ അധ്യക്ഷനായി. സി.കെ രാമനാഥന്‍, ശോഭ ജോഷി, വി.ജി ഉണ്ണികൃഷ്ണന്‍, വി.എം ജോണി, ഡോ: ടി.വി റോഷ്, എന്‍.സി വിജയന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."