HOME
DETAILS

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സമൂഹം ഏറ്റെടുക്കണം: എ.സി മൊയ്തീന്‍

  
backup
June 28 2017 | 18:06 PM

%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99-11

വടക്കാഞ്ചേരി: പകര്‍ച്ച പനിയും അതുമൂലമുണ്ടാകുന്ന ദുരന്തങ്ങളും ഇല്ലാതാക്കാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും, പ്രതിരോധ  പ്രവര്‍ത്തനങ്ങളും, ശുചീകരണ പ്രവര്‍ത്തനങ്ങളും സമൂഹം ഏറ്റെടുക്കണമെന്നും വ്യവസായ  കായിക വകുപ്പ് മന്ത്രി  എ.സി. മൊയ്തീന്‍ ആവശ്യപ്പെട്ടു.  ഗുരുതരമായ ഈ പ്രതിസന്ധി മറികടക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.
 വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിയ്ക്കുന്ന പകര്‍ച്ചപനി പ്രതിരോധ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള   ബഹുമുഖ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊലിസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റ്, വ്യാപാരി സമൂഹം, ട്രെയ്ഡ് യൂനിയനുകള്‍ , സന്നദ്ധ സംഘടനകള്‍ എന്നിവരെ കണ്ണി ചേര്‍ത്താണ്  പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
അനില്‍ അക്കര എം.എല്‍.എ അധ്യക്ഷനാകും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവ പ്രിയ സന്തോഷ്, വൈസ് ചെയര്‍മാന്‍ എം.ആര്‍. അനൂപ് കിഷോര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.രാധാ കൃ ഷ്ണന്‍, മെമ്പര്‍ മേരി തോമാസ് , നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ എം.ആര്‍. സോമനാരായണന്‍ ,എന്‍.കെ.  പ്രമോദ്കുമാര്‍, ലൈല നസീര്‍,  കൗണ്‍സിലര്‍മാരായ എസ്.എ. എ. ആസാദ്, പ്രിന്‍സ് ചിറയത്ത്,  പ്രസീത സുകുമാരന്‍, ഷജിനി രാജന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് അജിത് മല്ലയ്യ , ആശുപത്രി സൂപ്രണ്ട്് ഡോ:  പി.കെ.  ആശ, സി.എ.  ശങ്കരന്‍ കുട്ടി,  സേവ്യര്‍ ചിറ്റിലപ്പിള്ളി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വരും ദിവസങ്ങളില്‍ ഡിവിഷന്‍ തലങ്ങളില്‍  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും  ഏറ്റെടുത്ത് നടത്താന്‍ വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികള്‍ക്ക് 25,000 രൂപ വിതരണം ചെയും. എല്ലാ ഡിവിഷനുകളിലും,  രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അയല്‍ സഭ ഭാരവാഹികള്‍, ആര്‍ട്‌സ് ഏന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത യോഗം നടന്നു വരികയാണ്  കൊതുകുകള്‍ വളര്‍ന്ന് പെരുകുന്നില്ലെന്ന് ഉറപ്പ് വരുത്തും. നഗരസഭയിലെ മുഴുവന്‍ വീടുകളിലേയും കക്കൂസുകളുടെ വെന്റിങ് പൈപ്പില്‍ കൊതുക് വല സ്ഥാപിയ്ക്കാനും തീരുമാനമായി.
നഗരസഭ അതിര്‍ത്തിയിലെ സര്‍ക്കാര്‍ ഓഫിസുകളിലെ മേധാവികളുടെ യോഗം വിളിച്ച് കൂട്ടി ക്രിയാത്മക മായ നടപടികള്‍ കൈകൊള്ളും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിയ്ക്കുന്നവരില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കും ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഉപഹാരം നല്‍കുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്.  
 നഗരസഭയു ടെ കീഴിലുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഇനി മുതല്‍ കാലത്ത് എട്ട് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ പ്രവര്‍ത്തിക്കും. ഇതിനാവശ്യമായ ഡോക്ടര്‍മാരേയും, പാരാമെഡിക്കല്‍  സ്റ്റാഫിനേയും നിയമിക്കുന്നതിനും  കൗണ്‍സില്‍  തീരുമാനമെടുത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago