പൊതു പ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യം സുലൈമാന്‍ വിടവാങ്ങി
അമ്പലപ്പുഴ: പ്രദേശത്തെ പൊതുപ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യമായ സുലൈമാന്‍ വിടവാങ്ങി.
ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോഴും മതസാമൂഹ്യ രംഗത്ത് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്ന നേതാവായിരുന്നു കട്ടത്തറ സുലൈമാന്‍. വ്യാപാരി സംസ്ഥാന നേതാവുമായിരുന്നു ഇദ്ദേഹം. 75 ാമത്തെ വയസിലും ഏറെ കര്‍മ്മനിരതനായിരുന്ന സുലൈമാനിക്കയെ നാട്ടുകാര്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏറെ ആദരവോടെയാണ് കണ്ടിരുന്നത്.പാര്‍ട്ടി പ്രവര്‍ത്തനത്തോടൊപ്പം സാധുജനങ്ങളെ സഹായിക്കുന്നതിലും ഏറെ സമയം കണ്ടെത്തുമായിരുന്നു.
പണമില്ലാത്തതിനാല്‍ വിവാഹം നടത്താന്‍ പ്രയാസപ്പെട്ടിരുന്ന നിരവധി പെണ്‍കുട്ടികളുടെ വിവാഹം ജനങ്ങളുടെ സഹായത്തോടെ നടത്താന്‍ മുന്നില്‍ നിന്ന മനുഷ്യസ്റ്റേഹിയായിരുന്നു അദ്ദേഹമെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.സുലൈമാനിക്കയെ അവസാനമായി കാണാന്‍ നിരവധി പേരാണ് ഇന്നലെ ഒഴുകിയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."