HOME
DETAILS

ഒടുവില്‍ പാര്‍ട്ടിയും കൈവിടുന്നു; അലനെയും താഹയെയും സി.പി.എം പുറത്താക്കും

  
backup
November 07, 2019 | 3:13 AM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%88

 


കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ മേല്‍ യു.എ.പി.എ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഉറപ്പായതോടെ ഇരുവരെയും പുറത്താക്കി മുഖംരക്ഷിക്കാന്‍ സി.പി.എം. പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവര്‍ക്കും തീവ്ര ഇടത് സംഘടനകളുമായി ബന്ധം ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ പുറത്താക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന അവസ്ഥയിലാണ് സി.പി.എം. കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഈ പ്രദേശത്തെ നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും ഇവര്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു.
മാവോയിസ്റ്റ് ആശയഗതിയിലേക്കു കൂടുതല്‍ പേര്‍ ആകൃഷ്ടരായോ എന്ന് ആഴത്തില്‍ പരിശോധിക്കാനും പാര്‍ട്ടി ഒരുങ്ങുകയാണ്. പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ഉടനെ യോഗം വിളിച്ചു ആവശ്യമായ ശുദ്ധീകരണ നടപടികളും മുന്‍കരുതലുകളും എടുക്കും. തീവ്ര ആശയക്കാര്‍ വേറെയും പാര്‍ട്ടിയിലുണ്ടെന്നാണ് പ്രാഥമികമായി ലഭിച്ച സൂചനകള്‍. വഴിതെറ്റിയ അണികളെ പാര്‍ട്ടിയുടെ പൊതുധാരയിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തും.
പൊലിസ് ചുമത്തിയ യു.എ.പി.എ സര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിക്കുമെന്നായിരുന്നു ബുധനാഴ്ച രാവിലെ വരെ പാര്‍ട്ടിയുടെയും പ്രതികളുടെ കുടുംബത്തിന്റെയും പ്രതീക്ഷ. കേസ് പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിലും ഉറപ്പ് നല്‍കിയിരുന്നു. ഇതിനുശേഷവും യു.എ.പി.എ നിലനില്‍ക്കുമെന്ന വാദം പ്രോസിക്യൂഷന്‍ ആവര്‍ത്തിക്കുകയും കോടതി ശരിവയ്ക്കുകയും ചെയ്തതോടെ ഇവരെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലായി സി.പി.എം. മാവോയിസ്റ്റുകള്‍ക്കെതിരേ പാര്‍ട്ടിക്ക് ശക്തമായ നിലപാടുള്ളപ്പോള്‍ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ കടുത്ത കുറ്റം ചുമത്തപ്പെട്ടവരെ സംരക്ഷിച്ചാല്‍ ഭാവിയില്‍ രാഷ്ട്രീയമായി തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം. മാത്രമല്ല, പാര്‍ട്ടിക്കുള്ളില്‍ തീവ്ര ഇടതുവ്യതിയാനം സംഭവിക്കുന്നത് തടയിടാനും ശക്തമായ നിലപാട് എടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
അതേസമയം സര്‍ക്കാരിലും മുഖ്യമന്ത്രിയിലും ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നാണ് അലന്റെ കുടുംബം ഇന്നലെയും വ്യക്തമാക്കിയത്. അലന്റെ മാതൃസഹോദരിയും ചലച്ചിത്ര നടിയുമായ സജിത മഠത്തില്‍, പൊലിസ് ഭാഷ്യമല്ല മുഖ്യമന്ത്രിയെയാണ് വിശ്വസിക്കുന്നതെന്ന് പ്രതികരിച്ചിരുന്നു. ഇടതു അനുഭാവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും സമാനമായ പ്രതീക്ഷയാണ് പങ്കുവച്ചത്.
അതിനിടെ, അറസ്റ്റിലായവര്‍ക്ക് പാര്‍ട്ടി സംരക്ഷണമുണ്ടാവുമെന്ന് അലന്റെ വീട്ടിലെത്തി ഉറപ്പുനല്‍കിയ കേന്ദ്രകമ്മിറ്റി അംഗം മന്ത്രി തോമസ് ഐസകിനും സര്‍ക്കാര്‍ നിലപാടിനെതിരേ പരസ്യ പ്രതികരണം നടത്തിയ പി.ബി അംഗം എം.എ ബേബിക്കുമെതിരേ പാര്‍ട്ടിതലത്തില്‍ വിമര്‍ശനമുയര്‍ന്നു. വസ്തുതകള്‍ ബോധ്യപ്പെടുന്നതിനു മുന്‍പ് രണ്ടു നേതാക്കളും വിഷയത്തില്‍ ഇടപെട്ടത് ശരിയായില്ലെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.സി.ആർ.എച്ച് റിസർച്ച് ഓഫിസർ പരീക്ഷ റദ്ദാക്കി; അപ്രതീക്ഷിത നടപടിയിൽ  പ്രതിസന്ധിയിലായി ഉദ്യോഗാർഥികൾ

Kerala
  •  21 days ago
No Image

തെരഞ്ഞെടുപ്പ് തോൽവി റിപ്പോർട്ട്; നാലിടത്ത് തിരുത്തി സി.പി.ഐ

Kerala
  •  21 days ago
No Image

പോര്‍മുഖം വീണ്ടും തുറക്കുന്നു?; ഇറാന്‍- യു.എസ് ആക്രമണ പ്രത്യാക്രമണങ്ങളില്‍ ആശങ്ക 

International
  •  21 days ago
No Image

വെടിനിര്‍ത്തലിന് പുല്ലുവില: ഇറാനില്‍ വീണ്ടും യു.എസ് ആക്രമണം; ബഹ്‌റൈനിലെയും കുവൈത്തിലെയും യു.എസ് കേന്ദ്രങ്ങളില്‍ ഇറാന്റെ പ്രത്യാക്രമണം

Kuwait
  •  21 days ago
No Image

മാർക്ക് ഏകീകരണ ഫോർമുല തുണച്ചു; റാങ്ക് പട്ടികയിൽ മുന്നേറി കേരള സിലബസുകാരും

Kerala
  •  21 days ago
No Image

വർഗീയത പറഞ്ഞ് സസ്പെൻഷൻ; അനിൽ മുഹമ്മദിനെ ടൂറിസം വകുപ്പിൽ നിയമിക്കാൻ നീക്കം

Kerala
  •  21 days ago
No Image

കളി തോറ്റെന്ന് കരുതിയിടത്തു നിന്നും ഉയിർത്തെഴുന്നേൽപ്പ്; കോംഗോയുടെ കന്നി നോക്കൗട്ട് പ്രവേശം, അടുത്തത് ഇംഗ്ലണ്ടുമായുള്ള വൻപോരാട്ടം

Football
  •  21 days ago
No Image

കീം 2026; ജില്ലകളിൽ മലപ്പുറം ഒന്നാമത്; റോഷൻ രാജുവിനും വിനായക് നാരായണനും ഒന്നാം റാങ്ക്

Kerala
  •  21 days ago
No Image

തോല്‍ക്കാതെ രക്ഷപ്പെട്ട് പോര്‍ച്ചുഗല്‍, കൊളംബിയ ഗ്രൂപ്പ് ചാംപ്യന്മാർ

Football
  •  21 days ago
No Image

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ​ജാ​​ഗ്രത പാലിക്കാൻ നിർദേശം 

Kerala
  •  21 days ago