
ഒടുവില്‍ പാര്‍ട്ടിയും കൈവിടുന്നു; അലനെയും താഹയെയും സി.പി.എം പുറത്താക്കും
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ മേല്‍ യു.എ.പി.എ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഉറപ്പായതോടെ ഇരുവരെയും പുറത്താക്കി മുഖംരക്ഷിക്കാന്‍ സി.പി.എം. പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവര്‍ക്കും തീവ്ര ഇടത് സംഘടനകളുമായി ബന്ധം ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ പുറത്താക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന അവസ്ഥയിലാണ് സി.പി.എം. കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഈ പ്രദേശത്തെ നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും ഇവര്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു.
മാവോയിസ്റ്റ് ആശയഗതിയിലേക്കു കൂടുതല്‍ പേര് ആകൃഷ്ടരായോ എന്ന് ആഴത്തില്‍ പരിശോധിക്കാനും പാര്‍ട്ടി ഒരുങ്ങുകയാണ്. പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ഉടനെ യോഗം വിളിച്ചു ആവശ്യമായ ശുദ്ധീകരണ നടപടികളും മുന്‍കരുതലുകളും എടുക്കും. തീവ്ര ആശയക്കാര്‍ വേറെയും പാര്‍ട്ടിയിലുണ്ടെന്നാണ് പ്രാഥമികമായി ലഭിച്ച സൂചനകള്‍. വഴിതെറ്റിയ അണികളെ പാര്‍ട്ടിയുടെ പൊതുധാരയിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തും.
പൊലിസ് ചുമത്തിയ യു.എ.പി.എ സര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിക്കുമെന്നായിരുന്നു ബുധനാഴ്ച രാവിലെ വരെ പാര്‍ട്ടിയുടെയും പ്രതികളുടെ കുടുംബത്തിന്റെയും പ്രതീക്ഷ. കേസ് പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിലും ഉറപ്പ് നല്‍കിയിരുന്നു. ഇതിനുശേഷവും യു.എ.പി.എ നിലനില്‍ക്കുമെന്ന വാദം പ്രോസിക്യൂഷന് ആവര്‍ത്തിക്കുകയും കോടതി ശരിവയ്ക്കുകയും ചെയ്തതോടെ ഇവരെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലായി സി.പി.എം. മാവോയിസ്റ്റുകള്‍ക്കെതിരേ പാര്‍ട്ടിക്ക് ശക്തമായ നിലപാടുള്ളപ്പോള്‍ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ കടുത്ത കുറ്റം ചുമത്തപ്പെട്ടവരെ സംരക്ഷിച്ചാല്‍ ഭാവിയില്‍ രാഷ്ട്രീയമായി തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം. മാത്രമല്ല, പാര്‍ട്ടിക്കുള്ളില്‍ തീവ്ര ഇടതുവ്യതിയാനം സംഭവിക്കുന്നത് തടയിടാനും ശക്തമായ നിലപാട് എടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
അതേസമയം സര്‍ക്കാരിലും മുഖ്യമന്ത്രിയിലും ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നാണ് അലന്റെ കുടുംബം ഇന്നലെയും വ്യക്തമാക്കിയത്. അലന്റെ മാതൃസഹോദരിയും ചലച്ചിത്ര നടിയുമായ സജിത മഠത്തില്‍, പൊലിസ് ഭാഷ്യമല്ല മുഖ്യമന്ത്രിയെയാണ് വിശ്വസിക്കുന്നതെന്ന് പ്രതികരിച്ചിരുന്നു. ഇടതു അനുഭാവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും സമാനമായ പ്രതീക്ഷയാണ് പങ്കുവച്ചത്.
അതിനിടെ, അറസ്റ്റിലായവര്‍ക്ക് പാര്‍ട്ടി സംരക്ഷണമുണ്ടാവുമെന്ന് അലന്റെ വീട്ടിലെത്തി ഉറപ്പുനല്‍കിയ കേന്ദ്രകമ്മിറ്റി അംഗം മന്ത്രി തോമസ് ഐസകിനും സര്‍ക്കാര്‍ നിലപാടിനെതിരേ പരസ്യ പ്രതികരണം നടത്തിയ പി.ബി അംഗം എം.എ ബേബിക്കുമെതിരേ പാര്‍ട്ടിതലത്തില്‍ വിമര്‍ശനമുയര്‍ന്നു. വസ്തുതകള്‍ ബോധ്യപ്പെടുന്നതിനു മുന്‍പ് രണ്ടു നേതാക്കളും വിഷയത്തില്‍ ഇടപെട്ടത് ശരിയായില്ലെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 6 minutes ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 13 minutes ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 17 minutes ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 26 minutes ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 34 minutes ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 39 minutes ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• an hour ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• an hour ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• an hour ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• an hour ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 8 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 9 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 9 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 10 hours ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 11 hours ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 12 hours ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 12 hours ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 13 hours ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 11 hours ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 11 hours ago
സച്ചിനെയും കോഹ്ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 11 hours ago