HOME
DETAILS

നാവികസേന ഒരുക്കിയത് സാഹസികപ്രകടനങ്ങളുടെ നേര്‍ക്കാഴ്ച

  
backup
November 07, 2019 | 3:22 AM

%e0%b4%a8%e0%b4%be%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b5%87%e0%b4%a8-%e0%b4%92%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%b9

 

 

 


കൊച്ചി: നാട്ടില്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനവുമായി ഓടിയെത്തുന്ന നാവികസേനയുടെ മറ്റൊരു മുഖമാണ് ഇന്നലെ അറബിക്കടലില്‍ കണ്ടത്.
നാവികസേനയുടെ നാല് പടക്കപ്പലുകളും ഒരു പായ്ക്കപ്പലും രണ്ട് വിമാനങ്ങളും ഒരു ഹെലികോപ്റ്ററും ചേര്‍ന്നുതീര്‍ത്ത സാഹസിക പ്രകടനങ്ങള്‍ മണിക്കൂറുകള്‍ നീണ്ടുനിന്നു. തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ രാജ്യാതിര്‍ത്തിക്കുപുറത്ത് പുറംകടലിലെ പ്രത്യേക സാമ്പത്തിക മേഖലയിലായിരുന്നു നാവികസേന സതേണ്‍ കമാന്‍ഡന്റ് ചീഫ് സ്റ്റാഫ് ഓഫിസര്‍ കമാന്‍ഡര്‍ ദീപക് കുമാറിന്റെ നിര്‍ദേശപ്രകാരം അഭ്യാസപ്രകടനങ്ങള്‍ നടത്തിയത്. കടലില്‍ അകപ്പെട്ടുപോയ വ്യക്തിയെ ഹെലികോപ്റ്ററിലെത്തി രക്ഷപ്പെടുത്തുക, ഓടിക്കൊണ്ടിരിക്കുന്ന ഒരു കപ്പലില്‍ നിന്ന് ആളുകളെ മറ്റൊരു കപ്പലിലേക്ക് മാറ്റുക, ഓടുന്ന കപ്പലിലേക്ക് സേനയുടെ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുക, ടേക്ക്ഓഫ് ചെയ്യുക, അനുവാദമില്ലാതെയോ സംശയകരമായോ കാണുന്ന കപ്പലുകളും ബോട്ടുകളും സായുധസേന പരിശോധിക്കുന്ന രീതി, കപ്പലിലെ തീ നിയന്ത്രണവിധേയമാക്കല്‍, കടല്‍ക്കൊള്ളക്കാരുടെ കൈയില്‍ അകപ്പെടുന്ന കപ്പലിനെ മോചിപ്പിക്കല്‍... ഇങ്ങനെ നീളുന്നു സാഹസികപ്രകടനങ്ങള്‍.
നാവികസേനയുടെ ഐ.എന്‍.എസ് തീര്‍, ഐ.എന്‍.എസ് സുജാത, ഐ.എന്‍.എസ് സുനൈ, കോസ്റ്റ് ഗാര്‍ഡിന്റെ സാരഥി, പായ്ക്കപ്പല്‍ സുദര്‍ശനി എന്നിവ ഉള്‍പ്പെടുന്ന നാവികസേനയുടെ ഫസ്റ്റ് ട്രെയിനിങ് സ്‌ക്വാഡാണ് അഭ്യാസപ്രകടനങ്ങള്‍ക്കായി കടലില്‍ സജ്ജമായത്. കൂടാതെ പെട്രോള്‍ വെസ്സലുകളും ഡോണിയര്‍ വിമാനങ്ങളും ചേതക് ഹെലികോപ്റ്ററുകളും കൂടി അണിനിരന്നതോടെ കടലില്‍ വെടിയൊച്ചകളോടെ സുരക്ഷയുടെ നാവികവലയം തീര്‍ക്കപ്പെടുകയായിരുന്നു. അഭ്യാസങ്ങള്‍ക്കിടയിലേക്ക് നാവികസേനയുടെ മറ്റൊരു യുദ്ധക്കപ്പലായ ഐ.എന്‍.എസ് മഗറും കൊച്ചി തുറമുഖത്തെത്തിയ ചൈനീസ് ചരക്കുകപ്പലായ യാങ് ഷാനും എത്തിയതോടെ അഭ്യാസപ്രകടനങ്ങളുടെയും നിരീക്ഷണസംവിധാനങ്ങളുടെയും ഗൗരവം കൂടി. അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന കപ്പലുകള്‍ക്ക് അധികം ദൂരെയല്ലാതെ മത്സ്യബന്ധനത്തില്‍ എര്‍പ്പെട്ടിരിക്കുന്ന ബോട്ടുകളും സ്വതന്ത്രപാതയിലൂടെ നീങ്ങുന്ന ചരക്കുകപ്പലുകളും മറ്റൊരു ആകര്‍ഷകമായിരുന്നു.
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത് മഹാവീര്‍ ചക്ര നേടിയ ഐ.എന്‍.എസ് തീര്‍ ക്യാപ്റ്റന്‍ വരുണ്‍സിങ്, ഐ.എന്‍.എസ് സുനൈനയുടെ ക്യാപ്റ്റന്‍ രോഹിത് ബാച്ച്‌പെ, സുനൈനയുടെ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ലെഫ്റ്റനന്റ് കമാന്‍ഡന്റ് അക്ഷയ്കുമാര്‍ രാജ്, നാവികസേന വക്താവ് കൂടിയായ കമാന്‍ഡര്‍ ശ്രീധര്‍ വാര്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം സേനാംഗങ്ങളാണ് ഉദ്യമത്തില്‍ പങ്കാളികളായത്. നാവികസേനയുടെ പ്രവര്‍ത്തനങ്ങളിലേക്കൊരു ജാലകം എന്ന നിലയിലാണ് സേനയുടെ അഭ്യാസപ്രകടനങ്ങള്‍ മാധ്യമങ്ങളെ കാണിക്കുന്നതെന്നും 2012ന് ശേഷമാണ് സേന മാധ്യമപ്രവര്‍ത്തകരുമായി അഭ്യാസങ്ങള്‍ക്കായി പുറംകടലിലേക്ക് പോകുന്നതെന്നും കമാന്‍ഡര്‍ ശ്രീധര്‍ വാര്യര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് അമിത വേ​ഗതയിലെത്തിയ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം; മൂന്ന് മരണം; നിരവധി പേർക്ക് പരുക്ക്

Kerala
  •  8 days ago
No Image

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാഞ്ഞ് ടാക്‌സി ഡ്രൈവര്‍; ചൈനയില്‍ വാങ് തോയ്ക്ക് കൈയടി

International
  •  8 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  8 days ago
No Image

യുഎഇയില്‍ ആശ്വാസമായി വാരാന്ത്യത്തില്‍ മഴയ്ക്കു സാധ്യത; താപനില കുറയും

uae
  •  8 days ago
No Image

ക്ഷേമപെൻഷൻ അർഹരിലേക്ക് മാത്രം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ

Kerala
  •  8 days ago
No Image

പി.എം ശ്രീ കരാർ; പിൻവാങ്ങാനുള്ള അധികാരം കേന്ദ്രത്തിന് മാത്രം

Kerala
  •  8 days ago
No Image

ഡെപ്യൂട്ടി സ്പീക്കറുടെ ശബ്ദവും ഇനി സഭയിലുയരും; ഷാനിമോളുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രിയും സ്പീക്കറും

Kerala
  •  8 days ago
No Image

നെല്ല് സംഭരണം: കർഷകർക്ക് മുൻ സർക്കാർ നൽകാനുള്ളത് 702 കോടി

Kerala
  •  8 days ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ്; മലബാറിൽ അപേക്ഷകരിൽ പകുതിയോളം പുറത്ത്

Kerala
  •  8 days ago
No Image

എൽ.ഡി.എഫിന്റെ കാലതാമസം യു.ഡി.എഫ് ആവർത്തിക്കില്ല; ക്ഷേമ പെൻഷൻ 3,000 രൂപയാക്കും; ഈ മാസത്തെ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  8 days ago