മഹാരാഷ്ട്ര: ബി.ജെ.പി ഇന്ന് ഗവര്‍ണറെ കാണും; എം.എല്‍.എമാരെ വിലക്കു വാങ്ങാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ശിവസേനയും
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം തര്‍ക്കമായി തുടരുന്നു. അതിനിടെ ബി.ജെ.പി എം.എല്‍.എമാര്‍ ഇന്ന് ഗവര്‍ണറെ കാണും. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശം ഉന്നയിക്കാനാണ് ഇന്നത്തെ കൂടികാഴ്ച്ച. നവംബര്‍ ഒന്നിന് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ബി.ജെ.പിയുടെ ഈ തിരക്കിട്ട നീക്കങ്ങള്‍.
അതേസമയം, ബി.ജെ.പി തങ്ങളുടെ എം.എല്‍.എമാരെ വിലക്കു വാങ്ങാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ശിവസേന രംഗത്തെത്തി. ബി.ജെ.പി പണവുമായി തങ്ങളെ സമീപിച്ചെന്ന് പുതിയ എം.എല്‍.എമാര്‍ പരാതിപ്പെട്ടതായി ശിവസേന മുഖപത്രമായ സാമ്‌ന റിപ്പോര്‍ട്ട്് ചെയ്യുന്നു. അതേസമയം, എം.എല്‍.എമാര്‍ ഇത്തരം പ്രലോഭനങ്ങള്‍ക്ക് വഴങ്ങില്ലെന്നും ശിവസേന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
'നിങ്ങള്‍ എങ്ങനെ ശ്രമിച്ചാലും വെള്ളം നമുക്ക് വേര്‍തിരിച്ചെടുക്കാന്‍ കഴിയില്ല. ശിവസേനയും ബി.ജെ.പിയും ഒറ്റകെട്ടാണ്. നല്ല വാര്‍ത്തക്കായി ' എന്നായിരുന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി നടത്തിയ കൂടികാഴ്ച്ചക്ക് ശേഷം ബി.ജെ.പി നേതാവ് പ്രതികരിച്ചത്.
അതേസമയം, തനിക്കോ തന്റെ പാര്‍ട്ടി വക്താക്കള്‍ക്കോ ഇതുവരെ ബി.ജെ.പിയില്‍നിന്നും അനുകൂല സന്ദേശം ലഭിച്ചിട്ടില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആവര്‍ത്തിച്ചു. സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ടിരുന്നു.
ബി.ജെ.പി ഗവര്‍ണറെ കാണുന്നതിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ഗവര്‍ണറെ കണ്ട് പിന്തുണ അറിയിക്കുകയാണെങ്കില്‍ തങ്ങള്‍ സന്തോഷത്തിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."