ഒഴിപ്പിക്കല്‍ തുടര്‍ന്നാല്‍ മൂന്നാറില്‍ വീണ്ടും പ്രക്ഷോഭം: എസ്. രാജേന്ദ്രന് എം.എല്‍.എ
മൂന്നാര്‍: സി.പി.ഐയും റവന്യൂ വകുപ്പും മൂന്നാറില്‍ ജനവിരുദ്ധ നിലപാടുകള്‍ തുടര്‍ന്നാല്‍ 2007 ല്‍ മൂന്നാര്‍ ദൗത്യത്തിന് എതിരെ ഉയര്‍ന്നു വന്നതു പോലെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്ന് എസ്. രാജേന്ദ്രന് എം.എല്‍.എ.
മൂന്നാറിലെ ഭൂപ്രശ്നത്തില്‍ കാനം രാജേന്ദ്രന്റെയും റവന്യൂ മന്ത്രി ചന്ദ്രശേഖരന്റെയും നിലപാട് അംഗീകരിക്കാനാകില്ല. സി.പി.ഐ പ്രതിനിധാനം ചെയ്യുന്ന പീരുമേട്ടിലും സി.പി.എം പ്രതിനിധാനം ചെയ്യുന്ന ദേവികുളം മണ്ഡലത്തിലും റവന്യൂ വകുപ്പിന് ഇരട്ട നീതിയാണ്.
ഇവിടത്തെ ഭൂപ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും നിലപാടുമുള്ള സി.പി.ഐയുടെ പ്രാദേശിക ഘടകത്തെ തള്ളി റവന്യൂ മന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സ്വീകരിക്കുന്ന ജനവിരുദ്ധ നിലപാടുകള്‍ തിരുത്തിയില്ലെങ്കില്‍ മൂന്നാറില്‍ വലിയ പ്രക്ഷോഭത്തിന് കളം ഒരുങ്ങും. അങ്ങനെയുണ്ടായാല്‍ അതിന് ഉത്തരവാദി റവന്യൂ മന്ത്രി ആയിരിക്കുമെന്നും രാജേന്ദ്രന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."