പ്രവാസി പുനരധിവാസം: സഹകരണ ബാങ്കുകളുടെ സഹായം തേടാന്‍ നോര്‍ക്കാ റൂട്ട്സ്
കോട്ടയം : ദീര്‍ഘ കാലത്തെ പ്രവാസ ജീവിതത്തിനുശേഷം തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിനും അവരുടെ സ്വയം സംരംഭകത്വ പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നോര്‍ക്കാ റൂട്ട്‌സ് സഹകരണ മേഖലയിലുളള ധനകാര്യ സ്ഥാപനങ്ങളുടെ സഹായം തേടുമെന്ന് നോര്‍ക്കാ റൂട്ട്‌സ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നോര്‍ക്കാ റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം-ഇടുക്കി ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുക്കപ്പെട്ട ദേശാല്‍കൃത ബാങ്കുകളുടെ സഹായത്തോടെ സ്വന്തം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പ്രവാസികള്‍ക്ക് ബാങ്ക് വായ്പ് ലഭ്യമാക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് ഇതിനകം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി സംരംഭകര്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയും പലിശ സബ്‌സിഡിയും അനുവദിക്കുന്നുണ്ട്. ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് അര്‍ഹരായ പരമാവധി ആളുകള്‍ക്ക് സഹായം ലഭ്യമാക്കുകയാണു ലക്ഷ്യം.
അടുത്ത വര്‍ഷം ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് പ്രവാസി മലയാളികളുടെ സംഗമം സംഘടിപ്പിക്കാനും നോര്‍ക്കാ റൂട്ട്‌സ് തീരുമാനിച്ചിട്ടുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുളള പ്രവാസി മലയാളികളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തിക്കൊണ്ടായിരിക്കും പരിപാടി സംഘടിപ്പിക്കുക എന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി. സി സുരേഷ് കുമാര്‍, നോര്‍ക്ക ഫോറം ഓഥന്റിഫിക്കേഷന്‍ ഓഫിസര്‍ ആര്‍. രാജന്‍, നോര്‍ക്ക റൂട്ട്‌സ് സെന്റര്‍ മാനേജര്‍ പ്രിയ, എം. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."