HOME
DETAILS

തല്‍സ്ഥിതി വിവര റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും സുപ്രിംകോടതി

  
backup
November 07 2019 | 03:11 AM

%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0-%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f

 


ന്യൂഡല്‍ഹി: രാജ്യത്തെ വിവരാവകാശ കമ്മീഷണര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്ന സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ എടുത്ത നടപടികള്‍ സംബന്ധിച്ച തല്‍സ്ഥിതി വിവര റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും സംസ്ഥാനങ്ങളോടും സുപ്രിംകോടതി. കോടതിയുത്തരവ് പാലിച്ചില്ലെന്നും നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് നിയമനം നടത്തിയതെന്നും ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവര്‍ത്തകന്‍ അഞ്ജലി ഭരദ്വാജ് നല്‍കിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ എസ്.എ ബോബ്‌ദെ, എസ്.അബ്ദുല്‍ നസീര്‍, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദ്ദേശം.
വിവരാവകാശ കമ്മീഷണര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ കഴിഞ്ഞ ഫെബ്രുവരി 15നാണ് സുപ്രിംകോടതി ഉത്തരവിട്ടത്. ആറു മാസത്തിനുള്ളില്‍ വിധി നടപ്പാക്കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പാലിച്ചില്ലെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. നികത്തിയ ഒഴിവുകളില്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പേരുകള്‍ ഷോട്ട് ലിസ്റ്റ് ചെയ്യുകയും അത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം. അതും ചെയ്തില്ല. പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
എത്ര ഒഴിവുകള്‍ നികത്താന്‍ ബാക്കിയുണ്ടെന്ന് ഈ ഘട്ടത്തില്‍ ജസ്റ്റിസ് ബോബ്‌ദെ ചോദിച്ചു. നാലു ഒഴിവുകള്‍ കേന്ദ്രത്തില്‍ മാത്രമുണ്ടെന്നും ബാക്കി സംസ്ഥാനങ്ങളിലുമുണ്ടെന്നും ഭൂഷണ്‍ മറുപടി നല്‍കി. കോടതി ഉത്തരവിന് ശേഷം സംസ്ഥാനങ്ങളില്‍ വെറും മൂന്ന് ഒഴിവുകള്‍ മാത്രം നികത്തി. ബാക്കി അതുപോലെ കിടക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
തുടര്‍ന്ന് ഇക്കാര്യത്തില്‍ എടുത്ത നടപടികള്‍ അറിയിക്കാന്‍ കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദിനോട് നിര്‍ദ്ദേശിച്ചു. നിയമിക്കേണ്ടവരെ കണ്ടെത്താന്‍ സെര്‍ച്ച് കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും തുടര്‍ നടപടി ഉണ്ടാകുമെന്നുമായിരുന്നു പിങ്കി ആനന്ദിന്റെ മറുപടി. നാലാഴ്ചയ്ക്കകം തല്‍സ്ഥിതി വിവര റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട കോടതി കേസ് നാലാഴ്ചത്തേക്ക് മാറ്റി.
വിവരാവകാശ കമ്മിഷണര്‍മാരെ നിയമിക്കുന്ന കാര്യത്തില്‍ തല്‍സ്ഥിതി വിവര റിപോര്‍ട്ട് സുപ്രിംകോടതി കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago