ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; പഴകിയ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു
വടകര: നഗരസഭ ആരോഗ്യ വിഭാഗം കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ രാവിലെയും ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കുകയും, പൊതുസ്ഥലത്ത് മാലിന്യം തള്ളുകയും ചെയ്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുത്തു.
പൊതു സ്ഥലത്ത് മാലിന്യം തള്ളിയതിന് പഴയബസ് സ്റ്റാന്‍ഡിലെ സ്റ്റാര്‍ നൈലോണ്‍ എന്ന സ്ഥാപനത്തിനെതിരേയും പഴകിയതും ഉപയോഗ്യ യോഗ്യമല്ലാത്തതുമായ ചപ്പാത്തി, തൈര്, വെളിച്ചെണ്ണ എന്നിവ കണ്ടെത്തിയ ഗ്രിഫി ഹോട്ടല്‍ പഴകിയ പാല്‍ കണ്ടെത്തിയ കെ.ടി.ഡി.സി റസ്റ്റോറന്റ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയും ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചു.
വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ചു വരുന്ന എടോടിയിലെ അമൃത ഹോട്ടല്‍ എന്ന സ്ഥാപനത്തിന് അടിയന്തിരമായി ഹോട്ടലും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും നോട്ടീസ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷജില്‍ കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.പി ബിജു എന്നിവര്‍ സ്‌ക്വാഡ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളിലും കര്‍ശനമായ പരിശോധന നടത്തുന്നതാണെന്ന് നഗരസഭ സെക്രട്ടറി ടി.കൃഷ്ണവേണി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."