HOME
DETAILS

പാപ്പിനിശ്ശേരി-പിലാത്തറ റോഡും പാലങ്ങളും നാടിന് സമര്‍പ്പിച്ചു

  
backup
November 24 2018 | 21:11 PM

%e0%b4%aa%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-2

കണ്ണൂര്‍: കെ.എസ്.ടി.പി രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പാപ്പിനിശ്ശേരി-പിലാത്തറ റോഡിന്റെയും പാലങ്ങളുടെയും ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. അടിസ്ഥാനസൗകര്യ വികസനങ്ങള്‍ ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വികസനകാര്യത്തില്‍ അവഗണിക്കപ്പെട്ട ജില്ലയായിരുന്നു കണ്ണൂര്‍. എന്നാല്‍ ഇന്ന് കണ്ണൂര്‍ മുന്നോട്ടു കുതിക്കുകയാണ്. പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് മാത്രമായി സര്‍ക്കാര്‍ ജില്ലയ്ക്ക് നല്‍കിയത് 8,280 കോടി രൂപയാണ്. ഇത് കണ്ണൂരിന്റെ കുതിപ്പിന് കരുത്തേകും. ആധുനിക ശാസ്ത്ര സാങ്കേതികവിദ്യ റോഡ് നിര്‍മാണത്തില്‍ ഉപയോഗിച്ച് തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത 66ല്‍ പിലാത്തറക്കും വളപട്ടണത്തിനുമിടയില്‍ പാപ്പിനിശ്ശേരിയെയും പിലാത്തറയെയും ബന്ധിപ്പിച്ച് 118 കോടി രൂപ ചെലവഴിച്ച് 20.9 കി.മീ നീളത്തിലാണ് ബൈപാസ് റോഡ് നിര്‍മിച്ചിട്ടുള്ളത്. പഴയങ്ങാടി, ചെറുകുന്ന്, കണ്ണപുരം, പാപ്പിനിശ്ശേരി ടൗണുകളിലൂടെയാണ് പാത കടന്നുപോകുന്നത്. പദ്ധതിയില്‍ രാമപുരം പാലം, പാപ്പിനിശ്ശേരി, താവം റെയില്‍വേ മേല്‍പാലങ്ങളും ഉള്‍പ്പെടുന്നു.
പഴയങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ പി.കെ ശ്രീമതി എം.പി അധ്യക്ഷയായി. ടി.വി രാജേഷ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി പ്രീത, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പദ്മനാഭന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. നാരായണന്‍ (പാപ്പിനിശ്ശേരി), ഇ.പി ഓമന (കല്യാശ്ശേരി), കെ.വി രാമകൃഷ്ണന്‍ (കണ്ണപുരം), പി.കെ അസ്സന്‍കുഞ്ഞി (ചെറുകുന്ന്), എ. സുഹറാബി (മാടായി), ഡി. വിമല (ഏഴോം), പി. പ്രഭാവതി (ചെറുതാഴം), ജില്ലാ പഞ്ചായത്തംഗങ്ങളായ അന്‍സാരി തില്ലങ്കേരി, പി.പി ഷാജിര്‍, ആര്‍. അജിത, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി കമലാക്ഷി, ടി.പി ഉഷ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഒ.വി നാരായണന്‍, പി. നാരായണന്‍, എം.പി ഉണ്ണികൃഷ്ണന്‍, വിജയന്‍ മാങ്ങാട്, ജോയ്‌സ് പുത്തന്‍പുര, കെ.കെ വേണുഗോപാല്‍, കെ.വി മുഹമ്മദലി, സുഭാഷ് അയ്യോത്ത്, ടി. രാജന്‍, ഹമീദ് ഇരിണാവ്, ജോര്‍ജ് വടകര, കെ.കെ സക്കറിയ പങ്കെടുത്തു. കെ.എസ്.ടി.പി ചീഫ് എന്‍ജിനീയര്‍ ഡാര്‍ലിന്‍ സി. ഡിക്രൂസ് റിപ്പോര്‍ട്ടവതരിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago