HOME
DETAILS

വിഷം കലര്‍ന്ന മത്സ്യം വീണ്ടും വിപണിയില്‍ സജീവം

  
backup
November 25 2018 | 19:11 PM

%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%82-%e0%b4%95%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b5%80

 

ബി.എസ്.കുമാര്‍#


ഏറ്റുമാനൂര്‍: മത്സ്യത്തിലെ മായം കണ്ടെത്താനുള്ള 'ഓപ്പറേഷന്‍ സാഗരറാണി' പ്രളയത്തില്‍ മുങ്ങി. പദ്ധതിയനുസരിച്ചുള്ള പരിശോധനകള്‍ ഒട്ടേറെ കടമ്പകള്‍ക്ക് ശേഷം തുടങ്ങിവച്ചതിനു പിന്നാലെയാണ് പ്രളയം നാടിനെ വിഴുങ്ങിയത്. ഇതിനുശേഷം പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതോടെ കേരളത്തിലെ മാര്‍ക്കറ്റുകളില്‍ വീണ്ടും വിഷം കലര്‍ത്തിയ മത്സ്യങ്ങള്‍ എത്തിത്തുടങ്ങി. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധന പലയിടത്തും നിലച്ചത് മത്സ്യവ്യാപാരികള്‍ക്ക് ഏറെ ഗുണമായിത്തീരുകയും ചെയ്തു.
ഫോര്‍മാലിന്‍, അമോണിയ എന്നീ രാസവസ്തുക്കളാണ് മത്സ്യങ്ങലില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. അമോണിയ ഐസിലാണു ചേര്‍ക്കുന്നത്. ഐസ് ഉരുകുന്നത് വൈകിപ്പിക്കുകയാണ് അമോണിയ ചെയ്യുന്നത്. മനുഷ്യശരീരം സൂക്ഷിക്കുന്നതിനു മോര്‍ച്ചറികളില്‍ ഉപയോഗിക്കുന്ന ഫോര്‍മാല്‍ ഡിഹൈഡിന്റെ ദ്രാവകരൂപമായ ഫോര്‍മാലിനില്‍ വിഷാംശം ഉയര്‍ന്ന തോതിലാണ്. കാന്‍സറിനും അള്‍സറിനും കാരണമാകുന്ന ഈ രാസവസ്തു മാസങ്ങളോളം മത്സ്യം കേടാകാതെ സൂക്ഷിക്കുന്നതിന് ഉപയോഗിച്ചുവരുന്നത് വ്യാപകമായതോടെയാണ് സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്.
'ഓപ്പറേഷന്‍ സാഗരറാണി' പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ടണ്‍ കണക്കിന് മത്സ്യമാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പിടിച്ചെടുത്തത്. എറണാകുളം, ഏറ്റുമാനൂര്‍ മാര്‍ക്കറ്റുകളിലേക്ക് കൊണ്ടുപോയ ഫോര്‍മാലിന്‍ കലര്‍ത്തിയ ഒമ്പതര ടണ്‍ മത്സ്യം കൊല്ലത്ത് ആര്യങ്കാവില്‍ പിടിച്ചത് പദ്ധതിയുടെ ആരംഭത്തില്‍ നടന്ന ഏറ്റവും വലിയ മത്സ്യവേട്ടയില്‍ ഒന്നായിരുന്നു. തൂത്തുകുടി, രാമേശ്വരം എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യമായിരുന്നു അത്. ആന്ധ്രാപ്രദേശില്‍ നിന്നു റോഡ് മാര്‍ഗം കൊണ്ടുവന്ന മീന്‍ വാളയാര്‍ ചെക്ക്‌പോസ്റ്റിലും പിടിക്കപ്പെട്ടിരുന്നു.
കയറ്റുമതിക്കിടെ രാസവസ്തുക്കളുടെ ഉപയോഗവും മറ്റും കണ്ടെത്തി തിരിച്ചയക്കുന്ന മീനും കേരളത്തിലെ വിവിധ മാര്‍ക്കറ്റുകളില്‍ എത്തുന്നതായി തെളിഞ്ഞിരുന്നു. മൂവാറ്റുപുഴ, ഏറ്റുമാനൂര്‍, ചങ്ങനാശേരി തുടങ്ങിയ മാര്‍ക്കറ്റുകളില്‍ എത്തുന്ന ഈ മത്സ്യം വീണ്ടും പെട്ടിയിലാക്കി ബംഗളൂരു, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്തുന്നതായും കണ്ടെത്തിയിരുന്നു. പക്ഷെ തുടര്‍നടപടികള്‍ ഒരു ഭാഗത്തുനിന്നും ഉണ്ടായില്ല എന്നു മാത്രം.
ഫോര്‍മാലിന്റെ അംശം കണ്ടെത്തുന്നതിന് ഇറക്കിയ കിറ്റുകള്‍ ആവശ്യത്തിന് ലഭിക്കാതായതും കിറ്റ് ഉപയോഗിച്ച് പരിശോധിക്കുന്നതില്‍ ഉദ്യോഗസ്ഥരില്‍ പലര്‍ക്കും പരിജ്ഞാനമില്ലാതെ വന്നതും 'ഓപ്പറേഷന്‍ സാഗരറാണി' തുടക്കത്തിലേ പരാജയപ്പെടാന്‍ കാരണമായി. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യാഗസ്ഥര്‍ക്ക് മാത്രമാണ് ഭാഗികമായി ആദ്യം കിറ്റുകള്‍ ലഭിച്ചിരുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഇനിയും കിറ്റുകള്‍ ആവശ്യത്തിന് ലഭിച്ചു തുടങ്ങിയിട്ടില്ല. ഇതിനിടെ പിടിക്കപ്പെടുന്ന മത്സ്യ വ്യാപാരികളെ രക്ഷിക്കാന്‍ അരയും തലയും മുറുക്കി രാഷ്ട്രീയ നേതാക്കള്‍ രംഗപ്രവേശം ചെയ്തതും ഉദ്യോഗസ്ഥരുടെ വീര്യം കെടുത്തുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  15 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  15 days ago
No Image

മഹാരാഷ്ട്ര, ഹരിയാന  തെരഞ്ഞെടുപ്പ് പരാജയം; സമ്പൂര്‍ണ്ണ പുനസംഘടനക്ക് ഒരുങ്ങി കോണ്‍ഗ്രസ്

National
  •  15 days ago
No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  15 days ago
No Image

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

Kerala
  •  15 days ago
No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  15 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  15 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  15 days ago