HOME
DETAILS

കര്‍താര്‍പൂര്‍ ഇടനാഴി: ഉപരാഷ്ട്രപതി ഇന്ന് ശിലാസ്ഥാപനം നടത്തും

  
backup
November 25 2018 | 19:11 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f%e0%b4%a8%e0%b4%be%e0%b4%b4%e0%b4%bf-%e0%b4%89

 


ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ സിഖ് തീര്‍ഥാടന കേന്ദ്രമായ കര്‍താര്‍പൂര്‍ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയിലേക്കുള്ള ഇടനാഴിയുടെ ശിലാസ്ഥാപനം ഇന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നിര്‍വഹിക്കും.
ഗുരുദ്വാരയിലേക്കുള്ള ഇന്ത്യയിലെ രണ്ടു കിലോമീറ്റര്‍ പാതയുടെ ഉദ്ഘാടനമാണ് പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശമായ ഗുരുദാസ്പൂരിലെ മന്ന് ഗ്രാമത്തില്‍ നടക്കുക. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കേന്ദ്ര മന്ത്രി ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിന്റെ 550ാം ജന്മദിനത്തിന്റെ ഭാഗമായാണ് ഇടനാഴി നിര്‍മാണത്തിന് ഈ മാസം 22ന് ഇന്ത്യ അനുമതി നല്‍കിയത്. പാത നിര്‍മാണത്തിനു പാകിസ്താന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. പാകിസ്താന്‍ പാതയുടെ ഉദ്ഘാടനം ബുധനാഴ്ച പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിര്‍വഹിക്കും.
അതേസമയം, പാകിസ്താനിലേക്കുള്ള പാത ശിലാസ്ഥാപനത്തിനുള്ള പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നിരസിച്ചു. പഞ്ചാബിലുണ്ടായ തീവ്രവാദി ആക്രമണത്തിലും അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തെ കൊലപ്പെടുത്തുന്നതിലും പ്രതിഷേധിച്ചാണ് ക്ഷണം നിരസിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് വേദവ്യാസ സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് 13കാരന്‍ ചാടിപ്പോയത് സാഹസികമായി;  അന്വേഷണം തുടര്‍ന്ന് പൊലിസ്

Kerala
  •  a month ago
No Image

ഇന്ത്യന്‍ രൂപയും ലോക കറന്‍സികളും തമ്മിലെ ഏറ്റവും പുതിയ വ്യത്യാസം | India Rupees Value Today

Economy
  •  a month ago
No Image

90 % അതിഥിതൊഴിലാളികളും കണക്കുകളിലില്ല ; പോർട്ടലിൽ രജിസ്റ്റർ ചെയ്തത് മൂന്നരലക്ഷം പേർ മാത്രം

Kerala
  •  a month ago
No Image

ട്രംപിന്റെ വ്യാപാരയുദ്ധം ഇന്ത്യന്‍ വാഹന വിപണിയേയും ഗുരുതരമായി ബാധിക്കും; എങ്ങനെ 

National
  •  a month ago
No Image

മുങ്ങിമരണങ്ങള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പ്; വേനലവധിയില്‍ കുളങ്ങളിലും പുഴകളിലുമിറങ്ങുന്ന കുട്ടികള്‍ ജാഗ്രത പാലിക്കുക

Kerala
  •  a month ago
No Image

തെങ്ങോളമുയരത്തിലെത്തി തേങ്ങവില; മരുന്നിനു പോലും കിട്ടാനില്ല

Kerala
  •  a month ago
No Image

'ജുമുഅക്ക് വരുന്നവർ കയ്യിൽ കറുത്ത റിബൺ ധരിക്കുക' റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് ആൾ ഇന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് 

National
  •  a month ago
No Image

ലഹരി കുത്തിവെപ്പിലൂടെ എച്ച്‌ഐവി: നാലോളം പേർ ചികിത്സക്ക് തയ്യാറാകാതെ വ്യാപന ഭീഷണി ഉയർത്തുന്നു

Kerala
  •  a month ago
No Image

യുഎഇ ജയിലിലുള്ള 500 ലധികം ഇന്ത്യക്കാര്‍ക്ക് പെരുന്നാള്‍ സന്തോഷം; മോചിതരാകുന്ന 1,295 തടവുകാരില്‍ ഇന്ത്യക്കാരും

uae
  •  a month ago
No Image

ഇന്ത്യ അഗതികളെ സ്വീകരിക്കുന്നില്ല; അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ബിൽ പാസാക്കി ലോക്സഭ

National
  •  a month ago