HOME
DETAILS

ഗവര്‍ണര്‍ കളിച്ചു; കശ്മിരില്‍ ഇനിയെന്ത്

  
Web Desk
November 25 2018 | 19:11 PM

%e0%b4%97%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf

റാശിദ് മാണിക്കോത്ത്
9747551313#

 


അശനിപാതം പോലെ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ ഉത്തരവ് കശ്മിരിന്, ഇന്ത്യക്ക് ഒന്നാകെത്തന്നെ അശനിപാതം പോലെയാണുണ്ടായത്. കശ്മിരിലെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ ശുഭപ്രതീക്ഷ നല്‍കിയ ഘട്ടത്തിലാണ് ഈ കൊടുംനീക്കങ്ങള്‍. കശ്മിരില്‍ ജനാധിപത്യ, മതേതരകക്ഷികള്‍ നടത്തിയ രാഷ്ട്രീയതന്ത്രങ്ങള്‍ ഫലിച്ചിരുന്നെങ്കില്‍ അത് ജനാധിപത്യ വ്യവസ്ഥയ്ക്കു വന്‍നേട്ടമാകുമായിരുന്നു.
ബി.ജെ.പിയും പി.ഡി.പിയും തമ്മിലുള്ള ബാന്ധവം ഈ പ്രദേശത്ത് സംഘ്പരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ വഴിവയ്ക്കുമെന്ന രാഷ്ട്രീയാസ്വാസ്ഥ്യം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ആ സഖ്യം ഉപേക്ഷിച്ചു പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി മുഖ്യമന്ത്രി പദം ത്യജിച്ചത് നല്ലൊരു വഴിത്തിരിവായിരുന്നു. എന്നാല്‍, സംസ്ഥാനത്തെ രാഷ്ട്രപതി ഭരണത്തിന് കീഴിലാക്കി കാല്‍ക്കീഴില്‍ നിര്‍ത്താനുള്ള ശ്രമമാണു ബി.ജെ.പി നടത്തിയത്.
ഇതിനെ തകര്‍ക്കുന്ന മട്ടിലായിരുന്നു ജനാധിപത്യകക്ഷികളുടെ സഖ്യനീക്കം. ഡിസംബര്‍ പതിനെട്ടിന് രാഷ്ട്രപതിഭരണ കാലാവധി അവസാനിക്കാനിരിക്കെ പി.ഡി.പി, എന്‍.സി, കോണ്‍ഗ്രസ് കക്ഷികളുടെ നേതൃത്വത്തില്‍ സഖ്യഭരണത്തിനുള്ള ചര്‍ച്ച പച്ചപിടിച്ചു വരികയായിരുന്നു. അതു ഫാസിസ്റ്റുകളെ സംബന്ധിച്ചു നിരാശാജനകമായ നീക്കമായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ വിശാല പ്രതിപക്ഷ ഐക്യത്തിനുള്ള സാധ്യത തങ്ങള്‍ക്കു തിരിച്ചടിയാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണു നെറികെട്ട രാഷ്ട്രീയനീക്കവുമായി കേന്ദ്രം ഭരിക്കുന്നവര്‍ രംഗപ്രവേശനം നടത്തിയത്. കോണ്‍ഗ്രസിന്റെയും നാഷനല്‍ കോണ്‍ഫറന്‍സിന്റെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പി.ഡി.പി അവകാശവാദമുന്നയിച്ചതിനു പിന്നാലെയാണു നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടത്. പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് മൂന്നാം മുന്നണി രൂപീകരിച്ച് അധികാരം പിടിച്ചെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം നടന്നുകൊണ്ടിരിക്കെയാണ് വിശാല പ്രതിപക്ഷ ഐക്യത്തിന്റെ തിരിവെട്ടം തെളിഞ്ഞത്. ജനങ്ങളുടെ താല്‍പര്യം പരിഗണിച്ചു കോണ്‍ഗ്രസിനും പി.ഡി.പി ക്കും ഒപ്പം നില്‍ക്കാന്‍ തയാറാണെന്നു നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കിയിരുന്നു.
തുടര്‍ന്നാണ് ഫാസിസ്റ്റ് ശക്തികളുടെ കൂട്ടുകെട്ടോടെയുള്ള സര്‍ക്കാരിന്റെ രംഗപ്രവേശനം തടയാനുള്ള നീക്കങ്ങള്‍ക്ക് കശ്മിര്‍ രാഷ്ട്രീയത്തിന്റെ അകത്തളങ്ങളില്‍ മതേതര കക്ഷികളുടെ യോജിപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചത്.
സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ തന്നെ ഇത്തരമൊരു വിശാലസഖ്യ ആശയം കോണ്‍ഗ്രസ് മുന്നോട്ട്‌വച്ചിരുന്നതായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗുലാം അഹ്മദ് മിര്‍ പറയുന്നു. കശ്മിരിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ ആശയത്തെ പി.ഡി.പിയും എന്‍.സിയും പിന്തുണച്ചതോടെ സംസ്ഥാനത്ത് ഫാസിസ്റ്റുകളെ തുരത്താനുള്ള തന്ത്രങ്ങളുടെ രൂപരേഖകള്‍ തയാറായി വരികയായിരുന്നു. ഇതിനിടെയാണ് ജനാധിപത്യ മര്യാദകളെ ദുര്‍ബലപ്പെടുത്തിക്കൊണ്ട് മതേതര സര്‍ക്കാരിന്റെ രൂപീകരണത്തിന് തടയിടാന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ കൊണ്ട് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി കരുനീക്കങ്ങള്‍ നടത്തിയത്.
ഭരണഘടനാ വകുപ്പുകള്‍ പ്രകാരം തന്നില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് നിയമസഭ പിരിച്ചുവിട്ടതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഈ നാടകീയ നീക്കങ്ങള്‍ക്ക് പിന്നില്‍ ഫാസിസ്റ്റ് ശക്തികളുടെ ഗൂഢതന്ത്രമാണെന്ന് മനസിലാക്കാന്‍ വലിയ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ പിന്‍ബലമൊന്നും ആവശ്യമില്ല.
നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസും പി.ഡി.പിയും നാഷനല്‍ കോണ്‍ഫറന്‍സും വ്യക്തമാക്കിയിരിക്കുകയാണ്.
നിയമസഭ പിരിച്ചുവിട്ടതോടെ കേന്ദ്രഭരണത്തിന്‍ കീഴിലാവുന്ന ജമ്മു കശ്മിര്‍ ഫാസിസ്റ്റ് ശക്തികളുടെ തിട്ടൂരങ്ങള്‍ പ്രകാരം എത്ര കാലം സുസ്ഥിരതയോടും, സമാധാനത്തോടും കൂടി മുന്നോട്ടുപോകും എന്ന കാര്യത്തില്‍ കടുത്ത ഭീതി ഉയര്‍ന്നിരിക്കുകയാണ്.
സഖ്യ ഭരണത്തിനു കീഴില്‍ ഫാസിസ്റ്റ് ശക്തികളുടെ നെറികെട്ട ഇടപെടലുകളില്‍ സൈ്വര്യം കെട്ടാണ് മെഹബൂബ മുഫ്തി മാറിചിന്തിച്ചതെന്നും ഈ അവിശുദ്ധ ബാന്ധവത്തില്‍നിന്ന് എങ്ങനെയെങ്കിലും തലയൂരി രക്ഷപ്പെടാന്‍ തീരുമാനിച്ചതെന്നും വ്യക്തമായതോടെയാണ് കശ്മിരിലെ രാഷ്ട്രീയ ഗതികള്‍ ഒരിക്കല്‍ കൂടി പ്രതിസന്ധിയിലായത്.
അന്നുതൊട്ട് കശ്മിരില്‍ ജനാധിപത്യ കശാപ്പിനുള്ള നടപടികള്‍ക്ക് കേന്ദ്ര ഭരണ സഹായത്തോടെ ആക്കം കൂട്ടുകയായിരുന്നു ബി.ജെ.പി.
മതേതര സഖ്യം അധികാരത്തില്‍ വരുന്നതിനെ നഖശിഖാന്തം എതിര്‍ക്കുന്നതോടൊപ്പം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കശ്മിരിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുകയെന്ന തന്ത്രവും ഫാസിസ്റ്റുകളുടെ ആലയില്‍ രൂപപ്പെടുത്തി വരികയായിരുന്നു.
രണ്ട് അംഗങ്ങളുള്ള പീപ്പിള്‍ കോണ്‍ഫറന്‍സ്, 25 അംഗങ്ങളുള്ള ബി.ജെ.പിയുമായി സഹകരിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പകിട കളി നടത്തിയത് ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഈ നീക്കങ്ങള്‍ക്ക് തടയിടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശാല പ്രതിപക്ഷമെന്ന ആശയം കശ്മിരില്‍ ഉരുത്തിരിഞ്ഞ് വന്നതോടെ നിയമസഭ പിരിച്ചുവിടുകയല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന അവസ്ഥയില്‍ കേന്ദ്രം എത്തിപ്പെടുകയാണുണ്ടായത്.
അപ്രതീക്ഷിതവും നാടകീയവുമായ ഗവര്‍ണറുടെ നടപടി വിവാദമായതോടെ കേന്ദ്ര ഭരണത്തിന്റെ മുഷ്ടി ഉപയോഗിച്ച് എതിര്‍വാദങ്ങളെ നിഷ്പ്രഭമാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാകും ഇനി ബി.ജെ.പി യുടെ ഭാഗത്ത് നിന്നുണ്ടാകുക. സംസ്ഥാനത്ത് സുസ്ഥിര ഭരണം സാധ്യമല്ലെന്നിരിക്കെ എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തുകയാണ് പോംവഴിയെന്ന് ബി.ജെ.പി പ്രസ്താവനയിറക്കിയിരിക്കുകയാണ്.
ഗവര്‍ണറുടെ അസാധാരണമായ നടപടിയോടെ കേന്ദ്രഭരണത്തിനു കീഴിലാവുന്ന ജമ്മുകശ്മിരിനെ തെരഞ്ഞെടുപ്പ് ആവുമ്പോഴേക്കും പൂര്‍ണമായും കാല്‍ക്കീഴിലാക്കാനുള്ള ശ്രമമാകും ഇനി അവരുടെ ഭാഗത്ത് നിന്നുണ്ടാകുകയെന്ന് വ്യക്തം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

Kerala
  •  a day ago
No Image

മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു

Kerala
  •  a day ago
No Image

കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം

Kerala
  •  a day ago
No Image

അവധിക്ക് അപേക്ഷിച്ച് രജിസ്ട്രാര്‍: നിരസിച്ച് വി.സി; ഓഫിസിൽ പ്രവേശിക്കരുതെന്നും നിര്‍ദേശം

Kerala
  •  a day ago
No Image

ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍

Kerala
  •  a day ago
No Image

സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി

Saudi-arabia
  •  a day ago
No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  2 days ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  2 days ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  2 days ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  2 days ago