HOME
DETAILS

ശബരിമല: ബി.ജെ.പി പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്‍മാറുന്നു

  
Web Desk
November 25 2018 | 19:11 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7

 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പാര്‍ട്ടിയിലുണ്ടായ ഗ്രൂപ്പിസം കാരണം ബി.ജെ.പി പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്‍മാറുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.
സുരേന്ദ്രന്റെ ജയില്‍വാസവും ശബരിമലയിലെ നിരോധനാജ്ഞയും മുഖ്യ വിഷയമാക്കിയാണ് സംഘ്പരിവാറിന്റെ ഇപ്പോഴത്തെ പ്രതിഷേധം. യുവതികളൊന്നും ശബരിമലയില്‍ എത്താത്തതിനാല്‍ നിരോധനാജ്ഞ ലംഘിച്ചുകൊണ്ടുള്ള സമരമാണ് ഇപ്പോള്‍ സന്നിധാനത്ത് നടക്കുന്നത്. യുവതികള്‍ വന്നാല്‍ തടയുന്നതിന് ഒരു ചെറുസംഘത്തെ ചുമതലപ്പെടുത്തുകയും സര്‍ക്കാരിനെതിരായ പ്രചാരണം താഴെത്തട്ടില്‍ ആരംഭിക്കാനുമാണ് ബി.ജെ.പി ഇപ്പോള്‍ ആലോചിക്കുന്നത്. ലഘുലേഖകള്‍ ഉള്‍പ്പെടെ വിതരണംചെയ്ത് വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണവും പഞ്ചായത്തുതലത്തില്‍ ഗ്രാമസഭകള്‍പോലെ യോഗങ്ങള്‍ വിളിക്കുന്നതിനും ബി.ജെ.പി ആലോചിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഹിന്ദു വോട്ടുകളില്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികലയെ പൊലിസ് പിടികൂടിയതിന്റെ പിറ്റേന്ന് ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടും പാര്‍ട്ടി വേണ്ടത്ര പ്രതികരിച്ചില്ലെന്ന പരാതി വി. മുരളീധര പക്ഷത്തിനുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുരളീധരപക്ഷം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയതായും പറയുന്നു. മുരളീധര പക്ഷക്കാരനായ സുരേന്ദ്രന്‍ സമരത്തിന്റെ മുന്നണിയില്‍ നിന്നതില്‍ കൃഷ്ണദാസ് പക്ഷത്തിന് അതൃപ്തിയുണ്ടായിരുന്നു. നേതാക്കള്‍ക്കിടയില്‍ ഭിന്നതയുള്ളതിനാല്‍ ആരും തന്നെ ശബരിമലയിലേക്ക് പോകുന്നുമില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രമന്ത്രിമാരെ ആരെയെങ്കിലും കൊണ്ടുവരുന്നതിനുള്ള ശ്രമവും സംസ്ഥാന നേതൃത്വം നടത്തുന്നുണ്ട്. നിരോധനാജ്ഞയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് അനുസരിച്ചായിരിക്കും ബി.ജെ.പിയുടെ സമരത്തിന്റെ മുന്നോട്ടുപോക്ക്. എന്തായാലും സന്നിധാനത്തെ സമരത്തിന്റെ ശക്തി കുറയ്ക്കുന്ന തീരുമാനത്തിലേക്കാണ് ബി.ജെ.പി പോകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  3 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  3 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  4 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  4 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  4 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  5 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  5 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  5 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  6 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  6 hours ago