HOME
DETAILS

ചീഫ് ജസ്റ്റിസിന്റെ അത്താഴ വിരുന്നില്‍ അപ്രതീക്ഷിത അതിഥിയായി മോദി

  
backup
November 26, 2018 | 6:08 AM

national-26-11-18-vice-president-pm-attend-dinner-hosted-by-cji-on-constitution-day-eve

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ അത്താഴ വിരുന്നില്‍ അപ്രതീക്ഷിത അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഭരണ ഘടനാ ദിനത്തോടനുബന്ധിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അത്താഴ വിരുന്ന് സംഘടിപ്പിച്ചത്.

അധികാരമേറ്റ ശേഷം ആദ്യമായാണ് മോദി ചീഫ് ജസ്റ്റിസ് കോടതി മുറി സന്ദര്‍ശിക്കുന്നത്. സമീപകാല ചരിത്രത്തില്‍ ഒന്നും ഒരു പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ് കോടതിയോ, ചീഫ് ജസ്റ്റിസിന്റെ ചേംബറോ സന്ദര്‍ശിക്കാന്‍ കോടതിയില്‍ എത്തിയിട്ടില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ് കോടതി സന്ദര്‍ശിക്കാന്‍ എത്തുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള മോദിയുടെ സന്ദര്‍ശനം ഏറെ ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ചീഫ് ജസ്റ്റിസ് കോടതിയില്‍ നിന്ന് ഉണ്ടാകുന്ന സുപ്രധാനം ആയ ചില വിധികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചെലുത്താന്‍ പോകുന്ന സ്വാധീനം ചെറുത് ആയിരിക്കില്ലെന്നതും സന്ദര്‍ശനത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.


ചീഫ് ജസ്റ്റിസ് ഗോഗോയ്, ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി സുപ്രീം കോടതി ജഡ്ജിമാര്‍ക്കും അവരുടെ കുടുംബ അംഗങ്ങള്‍ക്ക് ഒപ്പം കുറച്ച് സമയം ചെലവഴിച്ചു.

ബംഗ്ലാദേശ്, മ്യാന്മാര്‍, തായ് ലാന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ ചീഫ് ജസ്റ്റിസ്മാരുംഡല്‍ഹി ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനും , ഏറ്റവും സീനിയര്‍ ആയ നാല് ജഡ്ജിമാര്‍, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്റ്റിലി, സുഷമ സ്വരാജ്, രവിശങ്കര്‍ പ്രസാദ് എന്നിവരും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ പങ്കെടുത്തു.

സുപ്രിം കോടതിയിലെ പുല്‍ത്തകിടിയില്‍ നടന്ന അത്താഴ വിരുന്നിന് ശേഷം ആണ് പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ് ഗോഗോയ്ക്ക് ഒപ്പം ഒന്നാം നമ്പര്‍ കോടതിയും സന്ദര്‍ശിച്ചു. ഒന്നാം നമ്പര്‍ കോടതിക്ക് പുറമെ ചീഫ് ജസ്റ്റിസിന്റെ ചേംബറും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ചേംബറില്‍ ചീഫ് ജസ്റ്റിസ് ഒരുക്കിയ ചായ സല്‍ക്കാരത്തില്‍ പ്രധാനമന്ത്രിക്ക് പുറമെ ജസ്റ്റിസ് മാരായ മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ്, നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ്, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം: മരിച്ചത് കോട്ടയം സ്വദേശിനിയെന്ന് സംശയം

Kerala
  •  a month ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ചികിത്സ നടത്തണം; ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തന്ത്രി

Kerala
  •  a month ago
No Image

പാരിതോഷികം കിട്ടാൻ റെയിൽവേ ട്രാക്കിൽ സ്ഫോടകവസ്തുക്കൾ വെച്ചു; വഡോദരയിൽ റെയിൽവേ കരാറുകാരൻ പിടിയിൽ

latest
  •  a month ago
No Image

എ.ഐ ഉച്ചകോടിക്കിടെ ഷര്‍ട്ടൂരി പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും അറസ്റ്റില്‍ 

National
  •  a month ago
No Image

കുവൈത്തില്‍ മലയാളി പ്രവാസി അന്തരിച്ചു

Kuwait
  •  a month ago
No Image

പാലക്കാട് ഐഐടി വിദ്യാര്‍ഥിനിക്ക് നേരെ അജ്ഞാതന്റെ ആക്രമണം; തലയ്ക്ക് പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍

Kerala
  •  a month ago
No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, അറബിക്കടലിൽ ചക്രവാതച്ചുഴി; കേരത്തിൽ 27 വരെ മഴക്ക് സാധ്യത

Kerala
  •  a month ago
No Image

നിയമസഭയില്‍ ഇന്നും പ്രതിഷേധം; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തില്‍ 

Kerala
  •  a month ago
No Image

ബഹ്‌റൈനില്‍ 57 സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം; ചില ബാഗുകള്‍ക്ക് ഇളവ്

Environment
  •  a month ago
No Image

സുപ്രഭാതം - പ്രിസം ഷൈനിങ് സ്റ്റാർ സ്കോളർഷിപ്പ്: 50,000 രൂപ ക്യാഷ് അവാർഡ് റന ഷറിന് 

Kerala
  •  a month ago