HOME
DETAILS

ഉപരിപഠനത്തിന് ഉചിത വാതിലുകള്‍ തുറന്ന് സുപ്രഭാതം കരിയര്‍ ക്ലിനിക്കുകള്‍ക്ക് തുടക്കം

  
May 31, 2026 | 9:26 AM

suprabhatham-career-clinics-launch-opening-new-opportunities-for-higher-education

മലപ്പുറം: പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി വിദ്യാര്‍ഥികളെ ഉപരിപഠനത്തിന് വഴി നടത്തുകയെന്ന ലക്ഷ്യത്തില്‍ സുപ്രഭാതം കരിയര്‍ ക്ലിനിക്കുകള്‍ മലബാറിന്റെ മനം കവരുന്നു. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവരും അല്ലാത്തവരുമെല്ലാം ആദ്യമെത്തേണ്ടത് രജിസ്ട്രേഷന്‍ കൗണ്ടറിലാണ്. അവിടെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ നല്‍കുന്നതോടെ ക്ലിനിക്കിലേക്ക് പ്രവേശിക്കാം. 

രജിസ്ട്രേഷന്‍ സമയത്ത് തന്നെ സമ്മാനകൂപ്പണും ലഭിക്കും. ഇതില്‍ സന്ദര്‍ശിക്കുന്ന സ്റ്റാളുകളില്‍ നിന്നും ഒപ്പ് നിര്‍ദിഷ്ട കോളങ്ങളില്‍ ശേഖരിക്കണം. ഓണ്‍ലൈനായി ഓരോ കേന്ദ്രത്തിലും ആദ്യം രജിസ്റ്റര്‍ ചെയ്ത 250 എസ്.എസ്.എല്‍.സി പ്ലസ്ടു വിജയികള്‍ക്ക് സുപ്രഭാതത്തിന്റെ മൊമന്റോയും കരിയര്‍ ക്ലിനിക്കില്‍ നിന്നും കൈമാറും. ആദ്യമെത്തുന്ന 75 പേര്‍ക്ക് ഫ്ളോറ ഫന്റാസിയ അമ്യൂസ്മെന്റ് പാര്‍ക്കിലേക്കുള്ള 900 രൂപയുടെ എന്‍ട്രി പാസ് ഗിഫ്റ്റായി ലഭിക്കും. 

ഓരോ കേന്ദ്രങ്ങളിലും ഉദ്ഘാടന പരിപാടികള്‍ കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്കുള്ള സുവര്‍ണാവസരമാണ്. ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ വിദ്യാഭ്യാസ സംവിധാനങ്ങളെ പരിചയപ്പെടുത്തുന്ന തെരഞ്ഞെടുക്കപ്പെട്ട സ്റ്റാളുകള്‍ സന്ദര്‍ശിക്കാം. 

ഉപരിപഠനത്തിന്റെ സാധ്യകള്‍ പരിചയപ്പെടുത്താനും സംശയങ്ങളെയും ആശങ്കകളെയും ദൂരീകരിക്കാനും ഓരോ സ്റ്റാളുകളിലും പരിശീലകരുണ്ടാവും. സന്ദര്‍ശനം കഴിയുന്നതോടെ ആശങ്കകളെല്ലാം അവസാനിപ്പിച്ച് അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ തിരഞ്ഞെടുത്ത് സമ്മാന കൂപ്പണ്‍ ബോക്സില്‍ നിക്ഷേപിച്ച് സന്തോഷത്തോടെ മടങ്ങാം. നറുക്കെടുപ്പിലെ ഭാഗ്യശാലിയെ കാത്ത് ആകര്‍ഷകമായ സമ്മാനങ്ങളുമുണ്ട്.

പഠനത്തില്‍ ധാര്‍മികമൂല്യങ്ങളും കാത്തുസൂക്ഷിക്കണം: വിദ്യാഭ്യാസ മന്ത്രി

മലപ്പുറം: ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും കൊണ്ട് മാത്രം ജീവിതം സന്തോഷകരമാവില്ലെന്നും വിദ്യാഭ്യാസം കൊണ്ട് ധാര്‍മികമായും ഭൗതികമായും ശ്രേഷ്ടരായി തീരണമെന്നും വിദ്യാഭ്യാസ മന്ത്രി അഡ്വ. എന്‍.ശംസുദ്ധീന്‍. വെല്ലുവിളികള്‍ നിറഞ്ഞ കാലത്ത് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാതം കരിയര്‍ ക്ലിനിക്കിന്റെ സംസ്ഥാന തല ഉദ്ഘാടനം കോട്ടക്കലില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സംവിധാനത്തിലെ വീഴ്ചകളും പൊതു സമൂഹത്തിന്റെ പ്രശ്‌നങ്ങളും ഉന്നയിക്കുന്നതോടൊപ്പം സാമൂഹ്യസേവനങ്ങള്‍ കൂടി പത്രങ്ങള്‍ ചെയ്യുന്നുണ്ട്. അതില്‍ പെട്ട ഒന്നാണ് കരിയര്‍ ക്ലിനിക്ക് പോലെയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞ കാലം കൊണ്ട് നിലപാടുകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച പത്രമാണ് സുപ്രഭാതം. ഫാസിസ്റ്റ് ഭീഷണി നേരിടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അതിനെതിരെ ശക്തമായി നിലകൊള്ളാന്‍ സുപ്രഭാതത്തിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളില്‍ എ.ഐ പഠനവിഷയമാക്കുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണ്. ഒരുപാട് അവസരങ്ങളുള്ള ലോകമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമുള്‍പ്പെടെ പഠിക്കുന്ന ഒരുപാട് കുട്ടികളുണ്ട്. വിദേശത്തേക്കുള്ള വിദ്യാര്‍ഥികളുടെ പലായനത്തെ കുറിച്ച് പരിതപിക്കുന്നതിന് പകരം ലോകോത്തര സര്‍വകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേന്ദ്രമായി കേരളം മാറേണ്ടതുണ്ട്.
വിഷയത്തോട് ആഭിമുഖ്യവും അഭിരുചിയും പഠിപ്പിക്കുക എന്ന സാമൂഹ്യ ദൗത്യമാണ് സുപ്രഭാതം മലബാറിലെ 20 കേന്ദ്രങ്ങളില്‍ നടക്കുന്ന കരിയര്‍ ക്ലിനിക്കിലൂടെ നിര്‍വഹിക്കുന്നതെന്നും എന്‍. ശംസുദ്ധീന്‍ കൂട്ടിച്ചേര്‍ത്തു.

കണ്‍ഫ്യൂഷനോടെയാണ് വന്നത്, ഇപ്പോള്‍ സമാധാനമായി

മലപ്പുറം: 'ഇവിടേക്ക് വന്നപ്പോള്‍ മനസില്‍ ഒരുപാട് സന്ദേഹങ്ങളുണ്ടായിരുന്നു. മകള്‍ പ്ലസ്ടു കഴിഞ്ഞു, ഇനിയെന്ത് എന്ന് ആകെ കണ്‍ഫ്യൂഷനിലായിരുന്നു. ഒരുവേള നിരാശയോടെ മടങ്ങേണ്ടി വരുമോ എന്നുപോലും സംശയിച്ചു. പക്ഷേ സ്റ്റാളുകളില്‍ എന്റെ ആശങ്കകള്‍ക്കുള്ള ഉത്തരമുണ്ടായിരുന്നു.' കോട്ടക്കലിലെ സുപ്രഭാതം കരിയര്‍ ക്ലിനിക്കിലെത്തിയ ഒരു രക്ഷിതാവിന്റെ വാക്കുകളാണിത്. മകളെ കുറിച്ചോര്‍ത്ത് ആശങ്കയോടെയെത്തിയ ആ അമ്മയും മകളും മടങ്ങിയത് കരിയര്‍ കണ്ടെത്തിയ സന്തോഷത്തോടെയാണ്. ഇത് ഒരാളുടെ മാത്രം അഭിപ്രായമല്ല, വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ച് ആശങ്കകളോടെയാണ് മിക്ക രക്ഷിതാക്കളും എത്തിയത്. ആശയക്കുഴപ്പങ്ങളെല്ലാം തീര്‍ത്ത് സാധ്യതകളുടെ ലോകത്ത് നിന്നും വ്യക്തമായ ഉത്തരവുമായാണ് മിക്കവരും മടങ്ങിയത്.

കോട്ടക്കലിലും തിരൂരിലും എടപ്പാളിലുമെല്ലാം വിദ്യാര്‍ഥി പങ്കാളിത്തം കൊണ്ട് കരിയര്‍ ക്ലിനിക്ക് ശ്രദ്ധയാകര്‍ശിച്ചു. വിദ്യാര്‍ഥികളെ ഇഷ്ടത്തിനനുസരിച്ചുള്ള കരിയര്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്നു എന്നതിലാണ് കരിയര്‍ ക്ലിനിക്കുകളെ വ്യത്യസ്തമാക്കുന്നത്.

 

Suprabhatham Career Clinics have been launched with the aim of helping students explore higher education opportunities and make informed career choices. The initiative provides expert guidance on academic pathways, professional courses, scholarships, and career planning, enabling students to identify suitable options for their future.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  5 days ago
No Image

വടകരയിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു

Kerala
  •  5 days ago
No Image

മെസ്സിയും റൊണാൾഡോയും തമ്മിൽ എന്ത് GOAT സംവാദം? മെസ്സി എപ്പോഴും ബഹുദൂരം മുന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

Football
  •  5 days ago
No Image

പൊന്നാനി ബലാത്സംഗ പരാതി: മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ഹൈക്കോടതി തള്ളി; കേസെടുക്കാൻ ഉത്തരവ്

Kerala
  •  5 days ago
No Image

സ്പെയിൻ ജേഴ്സിയിൽ കളിക്കേണ്ടിയിരുന്ന മെസ്സിയെ അർജന്റീന സ്വന്തമാക്കിയ കഥ; ഒരു ഫോൺ കോളും വിഎച്ച്എസ് ടേപ്പും മാറ്റിയെഴുതിയ ഫുട്ബോൾ ചരിത്രം; In-Depth Story

Football
  •  5 days ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് സൈനിക മേധാവി

uae
  •  5 days ago
No Image

മരണത്തിന് വിട്ടുകൊടുത്തില്ല, സർവീസ് നിർത്തിവെച്ച് പുഴയിലേക്ക് ഒരൊറ്റച്ചാട്ടം; വിദ്യാർഥിനിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ

Kerala
  •  5 days ago
No Image

'വിചാരണ ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല'; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി

National
  •  5 days ago
No Image

ഫൈനലല്ല, എങ്കിലും പോരാട്ടം കനക്കും; ലൂസേഴ്സ് ഫൈനലിന് പിന്നിലെ ചരിത്രവും കോടികളുടെ സമ്മാനത്തുകയും അറിയാം!

Football
  •  5 days ago
No Image

ഐക്യത്തിന്റെ 55 വർഷങ്ങൾ; 'യൂണിയൻ പ്രതിജ്ഞാ ദിനം' ആചരിക്കാൻ ഒരുങ്ങി യുഎഇ

uae
  •  5 days ago