HOME
DETAILS

ഒന്ന്, രണ്ട് ക്ലാസുകളില്‍ ഹോംവര്‍ക്ക് നല്‍കരുതെന്ന് കര്‍ശന നിര്‍ദേശം; ബാഗിന്റെ ഭാരം കുറയ്ക്കാനും നടപടി

  
backup
November 26, 2018 | 1:43 PM

45654645645312321

ന്യൂഡല്‍ഹി: ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഹോംവര്‍ക്ക് നല്‍കരുതെന്ന കര്‍ശന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഈ ഉത്തരവ് നല്‍കി.

വിദ്യാര്‍ഥികളുടെ പാഠ്യവിഷയത്തില്‍ നിയന്ത്രണം കൊണ്ടുവരാനും ഇതിന് പുറമെ ബാഗിന്റെ ഭാരം നിശ്ചയിക്കാനും സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

ഭാഷയും കണക്കുമല്ലാതെ മറ്റൊരു വിഷയവും ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളെ പഠിപ്പിക്കാന്‍ പാടില്ല. എന്‍.സി.ആര്‍.ടി പാഠ്യപദ്ധതി പ്രകാരം പരിസ്ഥിതിയും കണക്കുമാണ് ഭാഷയ്ക്ക് പുറമെ മൂന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ പഠിപ്പിക്കുക.

കുട്ടികളോട് പുസ്തകങ്ങള്‍ അധികമായി കൊണ്ടുവരാനോ, പഠനോപകരണങ്ങള്‍ കൊണ്ടുവരാനോ ആവശ്യപ്പെട്ടരുതെന്നും, ബാഗിന്റെ ഭാരം മുന്‍ നിശ്ചയിച്ചതില്‍ നിന്ന് അധികമാകാന്‍ പാടില്ലെന്നും ഉത്തരവില്‍ കര്‍ശനമായി പറയുന്നു.

ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ ബാഗിന്റെ ഭാരം 1.5 കിലോഗ്രാമാണ്. മൂന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം രണ്ട് മുതല്‍ മൂന്ന് കിലോഗ്രാം വരെയാണ്.

ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം നാല് കിലോയാണ്. എട്ട്, ഒന്‍പത് ക്ലാസുകളിലെ കുട്ടികളുടെ ബാഗിന് പരമാവധി 4.5 കിലോ വരെ തൂക്കമാകാം. പത്താം ക്ലാസിലെ കുട്ടികളുടെ ബാഗിന് അഞ്ച് കിലോയില്‍ തൂക്കം പാടില്ലെന്നും കേന്ദ്രം നിശ്ചയിച്ചിട്ടുണ്ട്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് വിവാദത്തില്‍ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി

Kerala
  •  9 days ago
No Image

ലൈക്കും വ്യൂവും കൂട്ടാൻ മനുഷ്യന്റെ ദുഃഖവും മരണവും പകർത്തേണ്ട; സ്വകാര്യതയിലേക്ക് 'ഒളിഞ്ഞുനോക്കിയാൽ' രണ്ട് ലക്ഷം വരെ പിഴ

Kerala
  •  9 days ago
No Image

തിരിച്ചടിച്ച് വീണ്ടും ഇറാന്‍, ഇനിയും അക്രമിച്ചാല്‍ യുദ്ധമെന്ന് മുന്നറിയിപ്പ്;  ഇസ്‌റാഈലില്‍ ജാഗ്രത, സ്‌കൂളുകള്‍ അടച്ചു, ആശുപത്രികള്‍ ഭൂഗര്‍ഭ അറകളിലേക്ക്

International
  •  9 days ago
No Image

മമതക്ക് തിരിച്ചടി; തൃണമൂല്‍ രാജ്യസഭാ എം.പി സുഖേന്ദു ശേഖര്‍ റോയ് രാജി വെച്ചു

National
  •  9 days ago
No Image

വീരപ്പന്റെ അഭിമുഖത്തിലെ അപകീര്‍ത്തി പരാമര്‍ശം: നടി സുകന്യക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സണ്‍ ടിവിയോട് മദ്രാസ് ഹൈക്കോടതി

National
  •  9 days ago
No Image

നീറ്റ് യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ പ്രത്യേക സുരക്ഷാ കേന്ദ്രത്തില്‍; ഫോണ്‍ ഉള്‍പെടെ സംവിധാനങ്ങള്‍ക്ക് വിലക്ക്, ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം  

National
  •  9 days ago
No Image

ഫിലിപ്പീന്‍സില്‍ അതിശക്തമായ ഭൂചലനം പിന്നാലെ സുനാമിയും;  നാല് മരണം, വന്‍ നാശനഷ്ടം; ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ്

International
  •  9 days ago
No Image

ജീവനെടുത്ത് വീണ്ടും കാട്ടാന, ഇടുക്കിയില്‍ യുവതി കൊല്ലപ്പെട്ടു; പാലക്കാട് ജനവാസമേഖലയില്‍ പുലി

Kerala
  •  9 days ago
No Image

വാഴത്തോട്ടത്തില്‍ ഒളിപ്പിച്ച 'ലഹരി കൃഷി'; ആലുവയില്‍ ആറടി ഉയരമുള്ള കഞ്ചാവ് ചെടികള്‍ എക്‌സൈസ് പിടികൂടി

Kerala
  •  9 days ago
No Image

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര; ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം

Kerala
  •  9 days ago