HOME
DETAILS

ജെ.എന്‍.യുവില്‍ വീണ്ടും സംഘര്‍ഷം; പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ കേന്ദ്രസേനയും

  
backup
November 11 2019 | 12:11 PM

jnu-issue

ന്യൂഡല്‍ഹി:ജെ.എന്‍.യുവില്‍ സംഘര്‍ഷം ശക്തമാകുന്നു. വൈസ് ചാന്‍സലറെ കാണാതെ പിരിഞ്ഞുപോകില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. കേന്ദ്രസേനയെ കാമ്പസില്‍ വിന്യസിച്ചത് കൂടുതല്‍ പ്രശ്‌നത്തിന് ഇടയാക്കി. പ്രതിഷേധത്തിനിടെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. അതിനിടെ കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാലിനെ പൊലീസ് പുറത്തെത്തിച്ചു. നേരത്തെ പൊലിസ് വിദ്യാര്‍ഥികളെ ബലം പ്രയോഗിച്ചു നീക്കിയെങ്കിലും പിന്നീട് കൂട്ടമായി വന്ന് ധര്‍ണ നടത്തുകയായിരുന്നു.  പ്രതിഷേധത്തെ നേരിടാന്‍ കൂടുതല്‍ സേനയെ നിയോഗിക്കും. 

അതേ സമയം പ്രതിഷേധത്തില്‍ നിന്നും ഒട്ടും പുറകോട്ടില്ലെന്ന തീരുമാനത്തിലാണ് വിദ്യാര്‍ഥികള്‍ .പിന്തുണയുമായി അധ്യാപകരും രംഗത്തെത്തിയിട്ടുണ്ട്. ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്റെ നേതൃത്വത്തില്‍ എ.ബി.വി.പി ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകളെല്ലാം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉള്‍പ്പടെ പങ്കെടുക്കുന്ന ബിരുദ ദാനചടങ്ങ് ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍ കാമ്പസില്‍ പ്രകടനം നടത്തിയിരുന്നു. ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്ക്കും സമയക്രമത്തിനുമെതിരെയാണ് (ജെഎന്‍യു) യില്‍ വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്. പ്രതിഷേധത്തിനിടെ പൊലിസ് ബലം പ്രയോഗിക്കുകയും തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പൊലിസ് ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തു. ബാരികേഡ് മറികടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ലാത്തി വീശി നിരവധിപേരെ  അറസ്റ്റ് ചെയ്തു.

കഴിഞ്ഞ രണ്ടാഴ്ചത്തോളമായി ഫീസ് വര്‍ധനയ്‌ക്കെതിരെ വിദ്യാര്‍ഥികള്‍ സമരം നടത്തിവരികയായിരുന്നു. എന്നാല്‍ ഇതുവരെ കോളജ് അധികൃതര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്തതാണ് പ്രതിഷേധത്തിന് ആക്കം കൂട്ടിയത്. പുതിയ സമയക്രമത്തിലെ അതൃപ്തി വിദ്യാര്‍ഥികള്‍ രേഖാമൂലം വൈസ് ചാന്‍സലറെ അറിയിച്ചിരുന്നു. ഹോസ്റ്റലുകളില്‍ രാത്രി നേരത്തെ പ്രവേശിക്കണമെന്നും പ്രത്യേക ഡ്രസ് കോഡ് ഏര്‍പ്പെടുത്തണമെന്നും പുതിയ വ്യവസ്ഥകള്‍ ആവശ്യപ്പെടുന്നു. ഉയര്‍ന്ന ഫീസ് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. 2500 രൂപയായിരുന്ന ഹോസ്റ്റല്‍ ഫീസ് 7500 രൂപയായിട്ടാണ് വര്‍ധിച്ചത്. ഈ വ്യവസ്ഥകളെല്ലാം പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആവശ്യം.

സമരം അക്കാദമിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും സമരക്കാര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നതായും സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago