'ഗദ്ദിക' പ്രദര്‍ശന വിപണന മേളയില്‍ പങ്കെടുക്കാന്‍ അവസരം
പാലക്കാട്: പട്ടികജാതി-വര്‍ഗ വികസന വകുപ്പുകളും കിര്‍ത്താഡ്‌സും ചേര്‍ന്ന് നടത്തുന്ന 'ഗദ്ദിക-2017-18' ഉത്പ്പന്ന പ്രദര്‍ശന വിപണന മേളയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ സ്വയം തൊഴില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത പൈതൃക ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും പാരമ്പര്യ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനുമാണ് ഗദ്ദിക നടത്തുന്നത്. പാരമ്പര്യ ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്നവര്‍, വ്യക്തികള്‍, സൊസൈറ്റികള്‍, കുടുംബശ്രീ യൂനിറ്റുകള്‍ക്കും മേളയില്‍ പങ്കെടുക്കാം.
താത്പര്യമുള്ളവര്‍ ഉത്പന്നങ്ങളുടെ വിശദമായ വിവരം, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള പൂര്‍ണ വിലാസം, ജാതി സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഓഗസ്റ്റ് 21ന് വൈകിട്ട് അഞ്ചിനകം ചീഫ് പബ്ലിസിറ്റി ഓഫിസര്‍, പട്ടികജാതി വികസന വകുപ്പ്, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം വിലാസത്തില്‍ അപേക്ഷിക്കണം. വിശദവിവരങ്ങളും അപേക്ഷയും പട്ടികജാതി വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫിസിലും അതത് ജില്ലാ പട്ടികജാതി വികസന ഓഫിസിലും ലഭിക്കും. ഫോണ്‍: 0471 2737218.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."