HOME
DETAILS
MAL
ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനിയുടെ സത്യപ്രതിജ്ഞ ഇന്ന്
backup
August 07 2016 | 03:08 AM
ഗാന്ധിനഗര്‍: ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് രൂപാനി ഇന്ന് സത്യപ്രതജ്ഞ ചെയ്യും. ഇന്നലെ ഗവര്‍ണര്‍ ഒ.പി കോഹ്ലിയെ കണ്ട വിജയ് രൂപാനി പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശമുന്നയിച്ചു. ഇന്ന് 12.40ന് പുതിയ മുഖ്യമന്ത്രിയായി രൂപാനി സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ സത്യപ്രതിജ്ഞാ ചടങ്ങുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കിയാതായി ബി.ജെ.പി സംസ്ഥാന ചുമതലയുള്ള ദിനേഷ് ശര്‍മ അറിയിച്ചു. രൂപാനി, ശര്‍മ, നിയുക്ത ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ എന്നിവര്‍ മറ്റു സംസ്ഥാന നേതാക്കളുമാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്.
എന്നാല്‍, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ സംഘത്തിലുണ്ടായിരുന്നില്ല. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞുകൊണ്ടുള്ള കത്ത് അമിത് ഷാക്ക് വിജയ് രൂപാനി കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."