മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ ഡിവിഷണല്‍ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി
പാലക്കാട്: നോര്‍ത്ത് മലബാര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് റെയില്‍വേ ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ കെ.വി വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മലബാര്‍ മേഖലയോട് റെയില്‍വേ കാണിക്കുന്ന ചിറ്റമ്മനയം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വൈദ്യുതീകരണം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ മലബാറില്‍ മെമു സര്‍വിസ് ഉടന്‍ ആരംഭിക്കുക, ഓട്ടം നിര്‍ത്തിയ ബൈന്ദൂര്‍ പാസഞ്ചര്‍ മുരടേശ്വരം വരെ നീട്ടി സമയം ക്രമീകരിച്ച് പുനഃരാരംഭിക്കുക, കണ്ണൂരില്‍ ഓട്ടം നിര്‍ത്തുന്ന ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സപ്രസ് മംഗളൂരു വരെ നീട്ടുക, ട്രെയിനുകളുടെ അശാസ്ത്രീയമായ സമയമാറ്റം പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. എന്‍.എം.ആര്‍.പി.സി ചെയര്‍മാന്‍ അഡ്വ. റഷീദ് കവായി അധ്യക്ഷനായി. ദിനു മൊട്ടമ്മല്‍, കെ.പി രാമകൃഷ്ണന്‍, പ്രകാശന്‍ കണ്ണാടി വെളിച്ചം, ആര്‍ട്ടിസ്റ്റ് ശശികല, വിജയന്‍ കുട്ടി നേഴത്ത്, രമേശന്‍ പനച്ചിയില്‍, കെ. ജയകുമാര്‍, പ്രകാശന്‍ കണിച്ചുകുളങ്ങര, സി.എം പൂക്കോയ തങ്ങള്‍, കെ. ഹരിദാസന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."