HOME
DETAILS
MAL
കോഴിക്കര്‍ഷകര്‍ക്ക് മലിനീകരണ നിയന്ത്രണത്തിന് പദ്ധതി: മന്ത്രി കെ. രാജു
backup
November 14 2019 | 10:11 AM
തിരുവനന്തപുരം: സംസ്ഥാനത്തെ കോഴിക്കര്‍ഷകര്‍ക്ക് മലിനീകരണ നിയന്ത്രണം ഉറപ്പാക്കാന്‍ വളക്കുഴി നിര്‍മാണം, ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ടെന്നും വളക്കുഴി നിര്‍മാണത്തിന് 12,500 രൂപ സബ്സിഡി നല്കുന്ന പദ്ധതി മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കി വരുന്നുണ്ടെന്നും മന്ത്രി കെ.രാജു നിയമസഭയെ അറിയിച്ചു. ലൈസന്‍സ് നല്‍കുന്നതിന് മുന്‍പായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എന്‍.ഒ.സിയും വാങ്ങണം. മലിനീകരണ പ്രശ്നമുണ്ടായാല്‍ നല്കിയ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനും പഞ്ചായത്തിന് അധികാരമുണ്ട്.
ഈ വിഷയത്തില്‍ കൂടുതല്‍ നടപടി സ്വീകരിക്കേണ്ടത് തദ്ദേശസ്വയംഭരണ വകുപ്പാണെന്നും ജോര്‍ജ് എം.തോമസിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."