HOME
DETAILS

പഴശ്ശി പടയോട്ടങ്ങള്‍

  
backup
November 27 2018 | 18:11 PM

%e0%b4%aa%e0%b4%b4%e0%b4%b6%e0%b5%8d%e0%b4%b6%e0%b4%bf-%e0%b4%aa%e0%b4%9f%e0%b4%af%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

 

ജോസ് ചന്ദനപ്പള്ളി#

കേരളത്തില്‍ വൈദേശികാധിപത്യത്തിനും കോളനിവല്‍ക്കരണത്തിനുമെതിരായ പേരാട്ടത്തില്‍ ധീരോദാത്തമായി പടപൊരുതിയ സ്വാതന്ത്ര്യ പോരാളിയാണ് പഴശ്ശിരാജ. സ്വന്തം നാടിനും പിറന്നുവീണ മണ്ണിലും അധീശത്വം സ്ഥാപിക്കാനും കരം പിരിക്കാനുമുള്ള വിദേശശക്തികളുടെ കടന്നാക്രമണങ്ങളെ എതിര്‍ത്ത് തോല്‍പ്പിച്ച് ചരിത്രത്തിലിടം നേടിയ നാട്ടുരാജാവും ധീരദേശാഭിമാനിയുമായിരുന്നു പഴശ്ശിരാജ എന്ന കേരളസിംഹം.
സാമ്രാജ്യത്വത്തിനു നേരെയുള്ള പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ട ആദ്യ രക്ഷസാക്ഷിയും കേരളത്തിന്റെ പഴശ്ശിരാജ തന്നെ. സ്വാതന്ത്ര്യത്തിന്റെയും സ്വയം നിര്‍ണയാവകാശത്തിന്റെയും വില ഓര്‍മിപ്പിച്ച ഭരണാധികാരികളില്‍ പ്രമുഖനായ അദ്ദേഹത്തിന്റെ ഗറില്ലാ തന്ത്രങ്ങളിലൂടെ ബ്രിട്ടീഷുകാരെ നേരിട്ട സമരം തന്നെയാണ് കൊച്ചിയില്‍ പാലിയത്തച്ചനേയും തിരുവിതാംകൂറില്‍ വേലുത്തമ്പിദളവയേയും ബ്രിട്ടീഷ് ശക്തിക്കെതിരേ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചത്.

കോട്ടയം രാജവംശം

പഴശ്ശി ആസ്ഥാനമായിരുന്ന വടക്കേ മലബാറിലുള്ള (കണ്ണൂര്‍ ജില്ല) കോട്ടയം രാജവംശത്തിലെ പടിഞ്ഞാറന്‍ ശാഖയിലെ അംഗമായിരുന്നു ഈ തമ്പുരാന്‍. പുരളീശന്മാര്‍ എന്നു വിളിക്കപ്പെടുന്ന കോട്ടയം തമ്പുരാക്കന്മാര്‍, ഉത്തരകേരളത്തിലെ രാഷ്ട്രീയവും സാമൂഹികവുമായ ചരിത്രത്തില്‍ കഴിവുറ്റ ഭരണാധികാരികളെന്ന നിലയിലും സാഹിത്യത്തിന്റെയും മറ്റു കലകളുടെയും ഉദാരമതികളായ രക്ഷാധികാരികളെന്ന നിലയിലും പേര് കേട്ടവരായിരുന്നു.
തലശ്ശേരിക്കടുത്താണ് കോട്ടയം കോവിലകം. മട്ടന്നൂരില്‍ നിന്ന് കൂത്തുപറമ്പിലേക്കുള്ള വഴിയിലായിരുന്നു പഴശ്ശി കൊട്ടാരം നിലനിന്നിരുന്നത്. തലശ്ശേരി താലൂക്കിന്റെ കുറെ ഭാഗം, കോഴിക്കോട് ജില്ലയിലെ കുറുമ്പ്രനാട്ടു പ്രദേശം, ഇന്നത്തെ വയനാട് ജില്ല മുഴുവനും, തമിഴ്‌നാടിന്റെ ഭാഗമായ ഗൂഡല്ലൂര്‍ എന്നീ പ്രദേശങ്ങള്‍ കോട്ടയം രാജവംശത്തിന്റെ ഭരണാധികാര പരിധിയില്‍പ്പെട്ടിരുന്നു. മൈസൂരില്‍ നിന്ന് ടിപ്പുവിന്റെ കേരള പടയോട്ടം ഭയന്ന് മലബാറിലെ രാജാക്കന്മാരും നാടുവാഴികളും പലായനം ചെയ്യാന്‍ തുടങ്ങി. എന്നാല്‍ പഴശ്ശിരാജ ജനങ്ങളോടൊപ്പം നിന്നു.
ഒന്നാം മൈസൂര്‍ യുദ്ധത്തില്‍ പഴശ്ശിരാജ ഇംഗ്ലീഷുകാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനു പ്രതിഫലമായി കോട്ടയത്തിന് സ്വതന്ത്രപദവി നല്‍കാമെന്ന് ബ്രിട്ടീഷുകാര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ യുദ്ധാനന്തരം വാഗ്ദാനലംഘനം നടത്തി. കോട്ടയം രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടു. 1792-ല്‍ ശ്രീരംഗപട്ടണം സന്ധിപ്രകാരം മലബാര്‍ പ്രദേശം ടിപ്പു ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തു. 1793-ല്‍ ബ്രിട്ടീഷുകാര്‍ പഴശ്ശിയുടെ അവകാശങ്ങള്‍ അംഗീകരിക്കാതെ നാട്ടില്‍ നികുതി പിരിക്കാനുള്ള അധികാരം അദ്ദേഹത്തിന്റെ ബദ്ധശത്രുവും അമ്മാവനുമായ കുറുമ്പ്രനാടു രാജാവിന് നല്‍കി. ഇതോടെ പഴശ്ശിയും ബ്രിട്ടീഷുകാരും തമ്മില്‍ ശത്രുതയായി.

ഒന്നാം പഴശ്ശി വിപ്ലവം

ടിപ്പുവില്‍ നിന്നും വയനാടു കൈയടക്കിയ ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ തെറ്റായ നികുതി നയങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധമായിരുന്നു ഒന്നാം പഴശ്ശി വിപ്ലവത്തിന് കാരണം. മൈസൂര്‍ രാജാക്കന്മാര്‍ കര്‍ഷകരില്‍ നിന്ന് നേരിട്ടാണ് നികുതി പിരിച്ചിരുന്നത്. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഓരോ പ്രദേശത്തേയും നികുതി പിരിക്കാനുള്ള അവകാശം അതാത് പ്രദേശത്തെ നാടുവാഴികളെ ഏല്‍പ്പിച്ചു. നാടുവാഴികള്‍ ഒരു നിശ്ചിത തുക ബ്രിട്ടീഷുകാര്‍ക്ക് നല്‍കാന്‍ കരാറുണ്ടാക്കി. ഇതോടെ കര്‍ഷകര്‍ നികുതിഭാരം കൊണ്ട് പൊറുതിമുട്ടി. ബലം പ്രയോഗിച്ചും അക്രമങ്ങള്‍ നടത്തിയുമുള്ള നികുതി പിരിവ് ജനങ്ങളെയാകെ അരിശം കൊള്ളിച്ചു. ജനങ്ങളുടെ പിന്തുണയോടെ ബ്രിട്ടീഷുകാര്‍ക്കെതിരേ കലാപത്തിനൊരുങ്ങാന്‍ പഴശ്ശി നിര്‍ബന്ധിതനായി. 1793നും 1797നും ഇടയില്‍ നടന്ന കലാപങ്ങള്‍'ഒന്നാം പഴശ്ശി വിപ്ലവം' എന്നറിയപ്പെടുന്നു.
1795 ജൂണ്‍ 28-ാം തീയതി എല്ലാവിധ കരം പിരിവുകളും പഴശ്ശി നിര്‍ത്തുകയും ഈസ്റ്റിന്ത്യാ കമ്പനിയെ ധിക്കരിച്ച് ഭരണം നടത്തുകയും ചെയ്തു. തുടര്‍ന്ന് കമ്പനിപ്പടയും പഴശ്ശി സൈന്യവും തമ്മില്‍ നിരന്തരം ഏറ്റുമുട്ടലുകള്‍ നടന്നു. പുരളിമല കേന്ദ്രീകരിച്ചാണ് പോരാട്ടങ്ങള്‍ നടന്നത്. ബോംബെ ഗവര്‍ണറായിരുന്ന ജോനാഥന്‍ സമാധാന ശ്രമത്തിന് നേരിട്ട് മലബാറില്‍ എത്തി. ചിറക്കല്‍ രാജാവിന്റെ മധ്യസ്ഥതയില്‍ താല്‍കാലിക ഒത്തുതീര്‍പ്പ് ഉണ്ടാക്കി. തുടര്‍ന്ന് 1797-ല്‍ ഒന്നാം പഴശ്ശി വിപ്ലവത്തിന് വിരാമമായി. യുദ്ധവിരുദ്ധ കരാര്‍ പ്രകാരം കുറുമ്പ്രനാട് രാജാവിന് നികുതി പിരിക്കാനുള്ള അവകാശം റദ്ദാക്കുകയും പഴശ്ശിക്ക് വര്‍ഷംതോറും 2000രൂപ കുടുംബ പെന്‍ഷന്‍ അനുവദിക്കാനും കമ്പനി തയാറാവുകയും ചെയ്തു.

രണ്ടാം പഴശ്ശി യുദ്ധം

1799-ലെ ശ്രീ രംഗപട്ടണം സന്ധിയുടെ ബലത്തില്‍ വയനാട്, കൈയടക്കാന്‍ ബ്രിട്ടീഷുകാര്‍ ഒരുങ്ങി. ഇത് രണ്ടാം പഴശ്ശി യുദ്ധത്തിന് കാരണമായി. വയനാട്ടില്‍ നിന്ന് നികുതി പിരിക്കാനുള്ള ബ്രിട്ടീഷുകാരുടെ നീക്കം പഴശ്ശിരാജ തടസപ്പെടുത്തി. കുറിച്യര്‍, നായന്മാര്‍, ടിപ്പുവിന്റെ സൈന്യത്തില്‍ നിന്നും പിരിച്ചുവിടപ്പെട്ട മുസ്‌ലിംകള്‍ എന്നിവരെ സംഘടിപ്പിച്ച് പഴശ്ശിരാജ ഒരു ജനകീയ സൈന്യം രൂപീകരിച്ചു. നാട്ടിലെ ധനികരും പാവപ്പെട്ടവരും ഒരുപോലെ രാജാവിനെ സഹായിച്ചു. കണ്ണവത്ത് ശങ്കരന്‍ നമ്പ്യാര്‍, കൈതേരി അപ്പുനായര്‍, എടച്ചേന കുങ്കന്‍, പള്ളൂര്‍ ഏമന്‍ നായര്‍, കുറിച്യരുടെ നേതാവായ തലയ്ക്കല്‍ ചന്തു എന്നിവരായിരുന്നു സൈന്യത്തിന് നേതൃത്വം നല്‍കിയത്. വയനാടിന്റെ സവിശേഷമായ ഭൂമിശാസ്ത്രം പഴശ്ശിരാജയ്ക്ക് അനുകൂലമായിരുന്നു.

അടവും തന്ത്രവും മാറുന്നു

1800 ജൂണ്‍ മാസത്തോടെ പഴശ്ശിപ്പട ആക്രമണം ആരംഭിച്ചു. ശക്തമായി തിരച്ചടിക്കാന്‍ ബ്രിട്ടീഷുകാരും തയാറെടുത്തു. ആ വര്‍ഷം തന്നെ സര്‍ ആര്‍തര്‍ വെല്ലസ്ലി (പിന്നീട് 'വാട്ടര്‍ലൂ'യുദ്ധത്തില്‍ നെപ്പോളിയനെ തോല്‍പിച്ച ഡ്യൂക്ക് ഓഫ് വെല്ലിംങ്ടണ്‍) ബ്രിട്ടീഷ് സൈന്യത്തിന്റെ സര്‍വ സൈന്യാധിപനായി. പഴശ്ശി സൈന്യത്തെ നേരിടാനായി കോല്‍ക്കര്‍ എന്ന പേരില്‍ ഒരു സംഘത്തെ തയാറാക്കി. അഞ്ചു വര്‍ഷത്തോളം നീണ്ട ഏറ്റുമുട്ടലില്‍ പഴശ്ശി സൈന്യമാണ് മേല്‍കൈ നേടിയത്. 1804 ല്‍ തോമസ് ഹാര്‍വേ ബാബര്‍ തലശ്ശേരി സബ് കലക്ടറായി. അതോടെ പഴശ്ശിക്കെതിരായ ബ്രിട്ടീഷുകാരുടെ യുദ്ധത്തിന്റെ അടവും തന്ത്രവും മാറി. പഴശ്ശിയെ നേരിടാന്‍ നാട്ടുകാരില്‍ നിന്ന് തിരഞ്ഞെടുത്ത 1600 പേര്‍ അടങ്ങിയ അര്‍ധസൈനിക വിഭാഗത്തെ നിയോഗിച്ചു. പഴശ്ശിയുടെ ആളുകളെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തു. പ്രത്യാക്രമണം രൂക്ഷമായതോടെ പഴശ്ശിസൈന്യം കൊടുങ്കാട്ടിനുള്ളിലേക്ക് വലിഞ്ഞു.
രക്തസാക്ഷിത്വം

തോമസ് ഹാര്‍വെ ബാബറും സൈന്യവും കാട് അരിച്ചുപെറുക്കി. പഴശ്ശിയുടെ വലം കൈയായിരുന്നു കുറിച്യപ്പടയാളിയായ തലയ്ക്കല്‍ ചന്തുവിനെ അവര്‍ പിടികൂടി. ഇംഗ്ലീഷ് സൈന്യം പഴശ്ശിയുടെ താവളം വളഞ്ഞു.
1805 നവംബര്‍ 30-ന് പുല്‍പ്പള്ളിയിലെ മാവിലാ തോടിനരികെ വച്ച് അവര്‍ പഴശ്ശിരാജയെ വെടിവെച്ചുകൊന്നു. ജീവനോടെ ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങില്ലെന്ന് പ്രതിജ്ഞയെടുത്ത പഴശ്ശിരാജ വൈരക്കല്ല് വിഴുങ്ങി ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നും പറയപ്പെടുന്നു. മരിച്ചുവീണ പഴശ്ശിയെ തലശ്ശേരി സബ്കലക്ടന്‍ തോമസ് ഹാര്‍വെ ബാബര്‍ പല്ലക്കിലേറ്റി മാനന്തവാടിയിലെത്തിച്ചു.
ഒരു രാജാവിന് നല്‍കേണ്ട എല്ലാ ആദരവും ബഹുമതികളും നല്‍കി മൃതദേഹം അവിടെ സംസ്‌കരിച്ചു. പില്‍ക്കാലത്ത് മലബാറിലെ ബ്രിട്ടീഷ് വിരുദ്ധപോരാട്ടങ്ങള്‍ക്ക് പ്രചോദനമേകാന്‍ പഴശ്ശി പോരാട്ടങ്ങള്‍ക്കായി. മാനന്തവാടിയിലാണ് പഴശ്ശിക്കുടീരം സ്ഥിതിചെയ്യുന്നത്. നിരവധിപേരാണ് പഴശ്ശി സ്മാരകത്തിലേക്ക് സന്ദര്‍ശനത്തിനായി ഇന്നും എത്തുന്നത്. പഴശ്ശിരാജ മ്യൂസിയം കോഴിക്കോട് ഈസ്റ്റ് ഫില്ലിലാണ് പ്രവര്‍ത്തിക്കുന്നത്. പഴശ്ശി ഡാം കണ്ണൂര്‍ ജില്ലയിലാണ്. പുല്‍പ്പള്ളിയിലുള്ള പഴശ്ശിരാജ കോളജ് മലങ്കര കത്തോലിക്ക സഭയുടെ ബത്തേരി ഭദ്രാസനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്

Kerala
  •  12 days ago
No Image

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  12 days ago
No Image

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വി.ഡി സതീശന്‍; സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്

Kerala
  •  12 days ago
No Image

ട്രോളി ബാഗില്‍ പണം കടത്തിയതിന് തെളിവില്ല; തുടരന്വേഷണം വേണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

Kerala
  •  12 days ago
No Image

ഗസ്സയിലെ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജിസിസി നേതാക്കള്‍

Kuwait
  •  12 days ago
No Image

സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് യുഎഇ ഭരണാധികാരി

latest
  •  12 days ago
No Image

മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  12 days ago
No Image

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസ്സുകാരന് ദാരുണാന്ത്യം

National
  •  12 days ago
No Image

ശ്രീറാമിന്റെ അഭിഭാഷകന് രണ്ടാം നിലയിലുള്ള കോടതിയുടെ പടി കയറാന്‍ വയ്യ; കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റി

Kerala
  •  12 days ago
No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  12 days ago