ബാര്‍ ലൈസന്‍സ്; ദൂരപരിധി മറികടക്കാന്‍ രഹസ്യമായി റോഡ് നിര്‍മാണം
ശാസ്താംകോട്ട: ബാറിന് ലൈസന്‍സ് നേടുന്നതിനുള്ള ദൂരപരിധി മറികടക്കാന്‍ രഹസ്യമായി കാനാലില്‍ കൂടി റോഡ് നിര്‍മാണം.
ശസ്താംകോട്ടയിലെ ഒരു പ്രധാന ബാറിനു ലൈസന്‍സ് നേടുന്നതിനാണ് കനാലില്‍ കൂടി റോഡു നിര്മികുന്നത്.
സുപ്രീം കോടതി നിശ്ചയിച്ച ദുരപരിധി മറികടക്കാനാണ് ഈ റോഡ് നിര്‍മാണം.
ഇടതുപക്ഷത്തെ ഒരു പ്രമുഖ എം.എല്‍.എയുടേതാണ് ഈ ബാര്‍. കാനാല്‍ പുറമ്പോക്കിലെ വലിയ മരങ്ങള്‍ വെട്ടിമാറ്റിയും കനാല്‍ തിട്ട ഇടിച്ചും ഇരുനൂറ് മീറ്റര്‍ നീളത്തിലാണ് റോഡ് നിര്‍മിച്ചത്.
ഇനി നൂറ് മീറ്റര്‍ നീളത്തില്‍ കൂടി റോഡ് വെട്ടിയാല്‍ മാത്രമേ തൊട്ടടുത്ത സമാന്തര റോഡുമായി ബന്ധിപ്പിക്കാന്‍ കഴിയൂ. എന്നാല്‍ ഇവിടെയുള്ള നാലു കടുംബത്തിന്റെ മുറ്റം കുടി കവര്‍ന്നെടുത്തെങ്കില്‍ മാത്രമേ ഇനി മുന്നോട്ട് റോഡ് വെട്ടാനാകൂ.
എന്നാല്‍ തങ്ങളുടെ മുറ്റം കയേറി റോഡ് നിര്‍മിക്കുന്നതിനെതിരേ പരാതിയുമായി അധികാരികളെ സമീപീക്കാനൊരുങ്ങുകയാണ് വീട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."