HOME
DETAILS

എന്‍.എം.എം.എസ് മാതൃകാ ചോദ്യങ്ങള്‍

  
backup
November 14 2019 | 18:11 PM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%95%e0%b4%be-%e0%b4%9a%e0%b5%8b%e0%b4%a6%e0%b5%8d

 

ഫിസിക്‌സ്
1. സോഡിയം വേപ്പര്‍ ലാംബുകള്‍ കത്തുമ്പോള്‍ പുറത്തുവരുന്ന പ്രകാശത്തിന്റെ നിറം
(ചുവപ്പ്, മഞ്ഞ, പച്ച, വെള്ള)
ഉത്തരം: മഞ്ഞ
2. ഇടിമിന്നല്‍ വൈദ്യുതപ്രവാഹമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞന്‍
(ന്യൂട്ടണ്‍, ഫാരഡെ, ഫ്രാങ്ക്‌ളിന്‍, ഗില്‍ബര്‍ട്ട് )
ഉത്തരം: ഫ്രാങ്ക്‌ളിന്‍
3. ഒരു പ്രകാശവര്‍ഷം എന്നത്
1. സൂര്യനും ഭൂമിക്കും ഇടയിലുള്ള ദൂരമാണ്
2. ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള ദൂരമാണ്
3. പ്രകാശം ഒരു സെക്കന്‍ഡില്‍ സഞ്ചരിച്ച ദൂരമാണ്
4. പ്രകാശം ഒരു വര്‍ഷംകൊണ്ട് സഞ്ചരിച്ച ദൂരമാണ്
ഉത്തരം: പ്രകാശം ഒരു വര്‍ഷംകൊണ്ട് സഞ്ചരിച്ച ദൂരമാണ്
4. താഴേ പറയുന്നവയില്‍ വായുമലിനീകരണത്തിനു കാരണമാകുന്നത്.
1. എല്‍.പി.ജി കത്തുന്നത്
2. സി.എന്‍.ജി കത്തുന്നത്
3. കല്‍ക്കരി കത്തുന്നത്
4. കുറഞ്ഞ ഉയരത്തിലുള്ള ഓസോണ്‍
( 1ഉം2ഉം, 2ഉം3ഉം, 4ഉം3ഉം, ഇവയെല്ലാം )
ഉത്തരം: ഇവയെല്ലാം
5. ബയോഗ്യാസിലെ പ്രധാന ഘടകം
( ഈഥേന്‍, മീഥേന്‍, ബ്യൂട്ടേയ്ന്‍, പ്രൊപ്പെയ്ന്‍)
ഉത്തരം: മീഥേന്‍
6. ആദ്യ ആറ്റംബോംബില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജം ഏകദേശം .......ആണ്
( 1013 ഖ, 1012 ഖ, 1011 ഖ, 1014ഖ)
ഉത്തരം: 1013 ഖ
7. ഒരു കോണ്‍വെക്‌സ് ലെന്‍സില്‍ വസ്തു എവിടെ വയ്ക്കുമ്പോഴാണ് വലുതും നിവര്‍ന്നതുമായി പ്രതിബംബം ലഭിക്കുന്നത്.
( എല്‍, 2 എല്‍, എനും 2 എ നും ഇടയില്‍, എനും ലന്‍സിനും ഇടയില്‍)
ഉത്തരം: എനും ലന്‍സിനും ഇടയില്‍
8. താഴേ തന്നിട്ടുള്ളവയില്‍ വായുവിന്റെ കമ്പനം മൂലം ശബ്ദമുണ്ടാക്കുന്ന ഉപകരണം ഏത്
(ചെണ്ട, വയലിന്‍, സിത്താര്‍, ഷഹനായ് )
ഉത്തരം: ഷഹനായ്
9. ഒരു യൂണിറ്റ് പ്രതലത്തില്‍ അനുഭവപ്പെടുന്ന ബലമാണ്
(അന്തരീക്ഷ മര്‍ദ്ദം, വ്യാപക മര്‍ദം, മര്‍ദം, ദ്രാവക മര്‍ദം )
ഉത്തരം: ദ്രാവക മര്‍ദം
10. ഒപ്റ്റിക്കല്‍ ഫൈബറുകള്‍ ഉപയോഗിക്കുന്നത് ശബ്ദതരംഗങ്ങളെ ........ആക്കി മാറ്റിയാണ്
(വൈദ്യുത തരംഗങ്ങള്‍, റേഡിയോ തരംഗങ്ങള്‍, പ്രകാശ തരംഗങ്ങള്‍, കാന്തിക തരംഗങ്ങള്‍)
ഉത്തരം: പ്രകാശ തരംഗങ്ങള്‍


ബയോളജി
1. താഴേ പറയുന്നവയില്‍ വൈറല്‍ രോഗമല്ലാത്തത് ഏത്
(കോളറ, ചിക്കന്‍പോക്‌സ്, പോളിയോ, റാബിസ്)
ഉത്തരം: കോളറ
2 ഫോസിലുകളെ കുറിച്ചുള്ള പഠനശാഖ
(ആന്ത്രോപ്പോളജി, ഇക്കോളജി, പാലിയന്റോളജി, എംബ്രിയോളജി )
ഉത്തരം: പാലിയന്റോളജി
3. ആഹാരത്തിന്റെ രുചി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ്
(സോഡിയം ബെന്‍സോയേറ്റ്, സാക്കറിന്‍, മെറ്റാനില്‍ യെല്ലോ, അജിനാ മോട്ടോ )
ഉത്തരം: അജിനാ മോട്ടോ
4. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങള്‍ അടങ്ങിയ ബുക്കാണ്
( യെല്ലോ ബുക്ക്, റെഡ് ഡേറ്റാ ബുക്ക്, ഹോര്‍ത്തൂസ് മലബാറിക്കസ്, ഇവയൊന്നുമല്ല)
ഉത്തരം: റെഡ് ഡേറ്റാ ബുക്ക്
5 ഉപ്പുവെള്ളത്തില്‍ വളരുന്ന സസ്യങ്ങളെ എന്തു വിളിക്കുന്നു
(പൈഡ്രോഫൈറ്റ്‌സ്, ഹാലോഫൈറ്റ്‌സ്, താലോഫൈറ്റ്‌സ്, മെസോഫൈറ്റ്‌സ് )
ഉത്തരം: ഹാലോഫൈറ്റ്‌സ്
6. ഫെലിസെ എന്നത് ഒരു ......ആണ്
(ക്ലാസ്, ഫാമിലി, ജീനസ് , ഓര്‍ഡര്‍ )
ഉത്തരം: ഫാമിലി
7 . താഴേ പറയുന്നവയില്‍ ഖാരിഫ് വിളയല്ലാത്തത്
(പരുത്തി, നെല്ല്, കടുക്, നിലക്കടല )
ഉത്തരം: കടുക്
8. മനുഷ്യശരീരത്തില്‍ യൂറിയ ഉല്‍പാദിപ്പിക്കുന്നത്
(വൃക്കയില്‍, രക്തത്തില്‍, കരളില്‍, ആമാശയത്തില്‍ )
ഉത്തരം: കരളില്‍
9. യുവത്വ ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്
(തൈമോസിന്‍, ഇന്‍സുലിന്‍, വാസോപ്രസിന്‍, പാരാതെര്‍മോണ്‍ )
ഉത്തരം: തൈമോസിന്‍
10. എപ്പിസ് ഇന്‍ഡിക എന്നത്
(ഒരിനം മത്സ്യം, ചിപ്പിയുടെ ശാസ്ത്രനാമം, സസ്യജാലങ്ങളെ കുറിച്ചുള്ള ഗ്രന്ഥം, തേനീച്ചയുടെ ശാസ്ത്രനാമം )
ഉത്തരം: തേനീച്ചയുടെ ശാസ്ത്രനാമം

കെമിസ്ട്രി

1. താഴേ കൊടുത്തിട്ടുള്ളവയില്‍ ഒരു ശാസ്ത്രജ്ഞന്റെ പേരില്‍ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള മൂലകമേത്
(അഴ, ആസ, ഒ,െ ഞഴ)
ഉത്തരം: ഞഴ
2. താഴേ പറയുന്നവയില്‍ ആന്റിബയോട്ടിക്കിന് ഉദാഹരണം
(ആസ്പിരിന്‍, അമോക്‌സിലിന്‍, പാരസിറ്റാമോള്‍, നോവാള്‍ജിന്‍ )
ഉത്തരം: അമോക്‌സിലിന്‍
3. ക്ലോക്കിന്റെ പെന്‍ഡുലം നിര്‍മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം
(അല്‍നിക്കോ, ഗണ്‍മെറ്റല്‍, ടൈപ്പ് മെറ്റല്‍ , ഇന്‍വാര്‍ )
ഉത്തരം: ഇന്‍വാര്‍
4. താഴേ പറയുന്നവയില്‍ തെര്‍മോപ്ലാസ്റ്റിക് അല്ലാത്തത് ഏത്
(പിവിസി, പോളിത്തീന്‍, ടെറിലിന്‍, നൈലോണ്‍)
ഉത്തരം: ടെറിലിന്‍
5. ഐസോടോപ്പുകളെ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍
(ജെജെ. തോംസണ്‍, ഫ്രഡറിക് സോഡി , ജൂലിയറ്റ് പ്ലക്കര്‍, ജയിംസ് ക്രൂക്ക് )
ഉത്തരം: ഫ്രഡറിക് സോഡി
6. തലമുടി , ഉള്ളി, കമ്പിളി, എന്നിവ കത്തിച്ചാലുണ്ടാകുന്ന ഗന്ധം എന്തിന്റെതാണ്
(സള്‍ഫര്‍, ഹൈഡ്രജന്‍ സള്‍ഫൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, ഇവയൊന്നുമല്ല )
ഉത്തരം: സള്‍ഫര്‍ ഡയോക്‌സൈഡ്
7. ലോക ജലദിനമായി ആചരിക്കുന്നത്
(ഏപ്രില്‍ 22, മാര്‍ച്ച് 22, മെയ് 22, ജൂണ്‍ 22 )
ഉത്തരം: മാര്‍ച്ച് 22
8. നാഫ്ത്തലിനും സോഡിയം ക്ലോറൈഡും ചേര്‍ന്നുണ്ടാകുന്ന മിശ്രിതത്തില്‍നിന്ന് ഘടകങ്ങളെ വേര്‍തിരിക്കാനുപയോഗിക്കുന്നത്.
(സ്വേദനം, ഉത്പതനം, ചൂടുവെള്ളം, തണുത്ത വെള്ളം )
ഉത്തരം: ഉത്പതനം
9. താഴേ കൊടുത്തവയില്‍ ശരിയല്ലാത്ത പ്രസ്താവന ഏത്
1. റുബീഡിയം ഒരു ആല്‍ക്കലൈന്‍ എര്‍ത്ത് ലോഹമാണ്
2. ഒരു ഓക്‌സിജന്‍ തന്മാത്രയില്‍ രണ്ടു ജോഡി ഇലക്ടോണുകള്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്
3. നിയോണിന് ങ ഷെല്ലില്‍ ഇലക്ട്രോണ്‍ ഇല്ല
4. ചഒ3 ല്‍ ഹൈഡ്രജന്‍ സംയോജകത 3 ആണ്
(1 മാത്രം, 4 മാത്രം, 2ഉം3ഉം, 1ഉം4ഉം )
ഉത്തരം: 1ഉം4ഉം


ഹിസ്റ്ററി
1 . പ്ലാസി യുദ്ധം നടന്ന വര്‍ഷം
( 1857, 1947, 1757, 1921 )
ഉത്തരം: 1757
2. ഇന്ത്യക്കു പുറത്ത് ഇന്ത്യന്‍ പതാക ആദ്യമായി ഉയര്‍ത്തിയ സ്വാതന്ത്ര്യ സമര സേനാനി
(ലാല ഹര്‍ദയാല്‍, മാഡം കാമ, ശ്യാംജി കൃഷ്ണവര്‍മ, സരോജിനി നായിഡു)
ഉത്തരം: മാഡം കാമ
3. താഴേ പറയുന്നവയില്‍ സിന്ധു നദീതട സംസ്‌കാരവുമായി ബന്ധമില്ലാത്ത സ്ഥലം
(ജോധ്പൂര്‍, കാലിബംഗാന്‍, ലോത്തല്‍, ബന്‍വാലി )
ഉത്തരം: ജോധ്പൂര്‍
4. വാഗണ്‍ ട്രാജഡി രക്തസാക്ഷികളുടെ ഓര്‍മയ്ക്കായ് നിര്‍മിച്ച വാഗണ്‍ ട്രാജഡി ഹാള്‍ സ്ഥിതി ചെയ്യുന്നത്
(തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, തിരൂര്‍ )
ഉത്തരം: തിരൂര്‍
5. റുപ്യ എന്ന നാണയ സമ്പ്രദായം തുടങ്ങിയത്
(ഷെര്‍ഷാ, അക്ബര്‍, ഹുമയൂണ്‍, ഷാജഹാന്‍ )
ഉത്തരം: ഷെര്‍ഷാ
6. വന്ദേമാതരം രചിച്ചത്
(ടാഗോര്‍, ബങ്കിം ചന്ദ്ര ചാറ്റര്‍ജി, ഇക്ബാല്‍, സുബ്രഹ്മണ്യ ഭാരതി )
ഉത്തരം: ബങ്കിം ചന്ദ്ര ചാറ്റര്‍ജി
7. ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം
(റിയോഡീജനീറോ, ജനീവ, വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക് )
ഉത്തരം: ന്യൂയോര്‍ക്ക്
8. കുളച്ചല്‍ യുദ്ധം നടന്നത്
1. മാര്‍ത്താണ്ഡവര്‍മയും പോര്‍ച്ചുഗീസുകാരും
2. സാമൂതിരിയും പോര്‍ച്ചുഗീസുകാരും
3. മാര്‍ത്താണ്ഡവര്‍മയും ഡച്ചുകാരും
4. വേലുത്തമ്പിയും ഇംഗ്ലിഷുകാരും
ഉത്തരം: മാര്‍ത്താണ്ഡവര്‍മയും ഡച്ചുകാരും
9. ചരിത്ര പ്രസിദ്ധമായ കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര്
( പഴശ്ശിരാജ, പാലിയത്തച്ഛന്‍, വേലുത്തമ്പി ദളവ, കുറുമ്പനാട് രാജ )
ഉത്തരം: വേലുത്തമ്പി ദളവ
10. താഴേ പറയുന്നവരില്‍ ഫ്രഞ്ചു വിപ്ലവത്തിന് ഊര്‍ജം പകര്‍ന്ന തത്വചിന്തകരില്‍ പെടാത്തത്
(കാറല്‍മാക്‌സ്, വോള്‍ട്ടയര്‍, റൂസോ, മോണ്ടസ്‌ക്യൂ )
ഉത്തരം:
കാറല്‍മാക്‌സ്


കണക്ക്
1. ഒരു ചതുര്‍ഭുജത്തിന്റെ മൂന്ന് കോണുകളുടെ അളവുകള്‍ തുല്യമാണ്. നാലാമത്തെ കോണിന്റെ അളവ് 1200 ആയാല്‍ തുല്യകോണുകളില്‍ ഒരോന്നിന്റെയും അളവ്
(400, 600, 800, 1000 )
ഉത്തരം: 1000
2. ത+ 1/ത= 2 ആയാല്‍ ത2+1/ത2 ന്റെ വില കാണുക
(1, 2, 3, 4 )
ഉത്തരം: 2
3 . തന്നിരിക്കുന്ന സംഖ്യകളില്‍ ഏറ്റവും ചെറിയ സംഖ്യ ഏത്?
( 0.010, 0.012 , 0.101, 0.102 )
ഉത്തരം: 0.010
4. 18 ആളുകള്‍ 30 ദിവസം കൊണ്ട് ഒരു ജോലി ചെയ്തു തീര്‍ക്കും. എങ്കില്‍ 20 ദിവസം കൊണ്ട് ആ ജോലി ചെയ്യാന്‍ എത്ര ആളുകള്‍ വേണം
(20, 3, 25, 27 )
ഉത്തരം: 27
5. പെയിന്റും ടാര്‍പെയ്‌നും 3:2 എന്ന അംശബന്ധത്തില്‍ ചേര്‍ത്ത് ഒരു മിശ്രിതം ഉണ്ടാക്കുന്നു. 60 ലീറ്റര്‍ മിശ്രിതം ഉണ്ടെങ്കില്‍ അതില്‍ എത്ര ലീറ്റര്‍ പെയ്ന്റ് ഉണ്ടാകും
(24, 26, 34, 36)
ഉത്തരം: 36
6. വാര്‍ഷികമായി കൂട്ടുപലിശ നല്‍കുന്ന ഒരു ബാങ്കില്‍ നിക്ഷേപിച്ച തുക 3 വര്‍ഷം കൊണ്ട് 800 രൂപയും 4 വര്‍ഷം കൊണ്ട് 840 രൂപയും ആയി. വാര്‍ഷിക പലിശ നിരക്ക് എത്ര
(7%, 6%, 5%, 4% )
ഉത്തരം: 6%
7. 500 കോടിക്ക് തുല്യമായ സംഖ്യ
(5 മില്യന്‍, 5 ബില്യന്‍, 50 മില്യന്‍, 50 ബില്യന്‍ )
ഉത്തരം: 50 ബില്യന്‍
8. ഒരു തോട്ടത്തിന്റെ നീളവും വീതിയും യഥാക്രമം 150 മീറ്റര്‍, 100 മീറ്റര്‍ എന്നിങ്ങനെയാണ്. തോട്ടത്തിന് ചുറ്റും വേലി കെട്ടുന്നതിന് മീറ്ററിന് 2.50 നിരക്കില്‍ എന്തു ചെലവാകും
(1500രൂപ, 100 രൂപ, 150 രൂപ, 1250 രൂപ )
ഉത്തരം: 150 രൂപ
9. ഒരു സ്‌കൂളിലെ 22 അധ്യാപകരുടെ ശരാശരി വയസ് 415 ആണ്. 55 വയസായ 2 അധ്യാപകര്‍ സര്‍വിസില്‍നിന്നു റിട്ടയര്‍ ചെയ്തു. പകരം 21 , 23 വയസായ 2 അധ്യാപകര്‍ വന്നു. ഇപ്പോഴത്തെ ശരാശരി വയസ്സെത്ര
(45, 42, 43, 44 )
ഉത്തരം: 43



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago