HOME
DETAILS

വാളയാര്‍: ക്ലിഫ് ഹൗസിലേക്ക് യൂത്ത്‌ലീഗ് നടത്തിയ 'സമരപ്പന്ത'ത്തില്‍ സംഘര്‍ഷം

  
backup
November 14 2019 | 19:11 PM

%e0%b4%b5%e0%b4%be%e0%b4%b3%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%ab%e0%b5%8d-%e0%b4%b9%e0%b5%97%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95-2

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ വഴിയൊരുക്കിയ പൊലിസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും കേസിന്റെ പുനരന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗിന്റെ ആഭിമുഖ്യത്തില്‍ ക്ലിഫ് ഹൗസിലേക്ക് നടത്തിയ 'സമരപ്പന്ത'ത്തില്‍ സംഘര്‍ഷം. മാര്‍ച്ചിന് നേരെ പൊലിസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ ബാരിക്കേഡ്‌വച്ച് പൊലിസ് തടഞ്ഞു. ബാരിക്കേഡ് കടന്ന് മുന്നോട്ട് പോകാന്‍ ശ്രമിച്ചവര്‍ക്ക് നേരെ രണ്ടുതവണ പൊലിസ് ജലപീരങ്കിപ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്‍മാറിയില്ല. പിന്നീട് പൊലിസ് കണ്ണീര്‍വാതക ഷെല്‍ പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രതിഷേധിച്ചു.
സമരപ്പന്തം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. നജീബ് കാന്തപുരം അധ്യക്ഷനായി. എം.എല്‍.എമാരായ അഡ്വ. എന്‍. ഷംസുദ്ദീന്‍, പി.കെ ബഷീര്‍, പി. ഉബൈദുല്ല, പാറക്കല്‍ അബ്ദുല്ല, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, ടി.പി അഷ്‌റഫലി, എം.പി നവാസ് സംസാരിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതവും വൈസ് പ്രസിഡന്റ് പി.എ അഹമ്മദ് കബീര്‍ നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മാഈല്‍, പി.കെ സുബൈര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, വി.വി മുഹമ്മദലി, പി.പി അന്‍വര്‍ സാദത്ത്, ഡി. നൗഷാദ്, ഹാരിസ് കരമന പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി

uae
  •  a minute ago
No Image

ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം;  സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന്‍ കുട്ടി

Kerala
  •  7 minutes ago
No Image

ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും

National
  •  2 hours ago
No Image

മണിപ്പൂർ സംഘർഷം തുടരുന്നു; കുക്കി നേതാക്കളുടെ വീടുകൾക്ക് തീയിട്ടു

National
  •  2 hours ago
No Image

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്

National
  •  2 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  10 hours ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  10 hours ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  11 hours ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  11 hours ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  11 hours ago