HOME
DETAILS

പള്ളിക്കല്‍ കഞ്ചാവ് വേട്ട; രണ്ടു പേര്‍ അറസ്റ്റില്‍

  
backup
November 28 2018 | 03:11 AM

%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%9f%e0%b5%8d

കല്ലമ്പലം: പള്ളിക്കല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍പ്പനക്കെത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.
കടയ്ക്കാവൂര്‍ നിലക്കാമുക്ക് , മംഗ്ലാവിള നെടിയവിള വീട്ടില്‍ അനുദാസ് (19) , കടയ്ക്കാവൂര്‍ നിലക്കാമുക്ക് പാട്ടികവിള പുതുവല്‍വിള വീട്ടില്‍ സുബിന്‍ രാജ് (19) എന്നിവരാണ് അറസ്റ്റിലായത്.
ഒന്നര കിലോയോളം കഞ്ചാവും ഇവര്‍ കഞ്ചാവ് വില്‍പ്പനക്കായി ഉപയോഗിച്ചിരുന്ന മോട്ടോര്‍ സൈക്കിളും പൊലിസ് പിടിച്ചെടുത്തു.
തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ഇവര്‍ വില്‍പ്പനക്കായി കേരളത്തില്‍ കഞ്ചാവ് എത്തിച്ചിരുന്നത്.
തമിഴ്‌നാട്ടില്‍ എന്‍ജിനീയറിങിന് പഠിച്ചിരുന്ന വിദ്യാര്‍ഥി ആണ് പിടിയിലായ അനുദാസ്. പള്ളിക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ചില സ്ഥലങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗം സ്‌കൂള്‍ , കോളജ് വിദ്യാര്‍ഥികള്‍ അടക്കമുള്ള ചെറുപ്പക്കാരില്‍ വര്‍ധിക്കുന്നതായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ തിരു: റൂറല്‍ ജില്ലാ പൊലിസ് മേധാവി പി. അശോക് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.
കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരും പ്രദേശത്ത് വിതരണം ചെയ്യുന്നവരും മാസങ്ങളായി പൊലിസിന്റെ രഹസ്യ നിരീക്ഷണത്തില്‍ ആയിരുന്നു.
കഴിഞ്ഞ മാസം പള്ളിക്കല്‍ താമസക്കാരനായ യുവാവ് ഒറീസയില്‍ നിന്നും കൊണ്ട് വന്ന ഏഴ് കിലോ കഞ്ചാവുമായി കാട്ടാക്കടയില്‍ വച്ച് ഷാഡോ പൊലിസിന്റെ പിടിയില്‍ ആയിരുന്നു.
അയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഇപ്പോള്‍ പിടിയില്‍ ആയത്.
പ്രതികളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പള്ളിക്കല്‍ എസ്.എച്ച്.ഒ വി. ഗംഗാപ്രസാദ് , ഷാഡോ എസ്.ഐ സിജു. കെ.എല്‍ നായര്‍ , എ.എസ്.ഐ ഫിറോസ് , ബിജു ഷാഡോ ടീം അംഗങ്ങളായ ദിലീപ് , ബിജുകുമാര്‍ , റിയാസ്സ് , ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത് .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago