റോപ്പില്‍ കെട്ടി കരയോടടുത്ത് കടലില്‍ ഇട്ടിരുന്ന ആമയെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി
വിഴിഞ്ഞം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് റോപ്പില്‍ കെട്ടി കരയോടടുത്ത് കടലില്‍ ഇട്ടിരുന്ന ആമയെ മറൈന്‍ എന്ഫോഴ്സ്മെന്റ്് രക്ഷപ്പെടുത്തി ഉല്‍ക്കടലില്‍ വിട്ടു.
ഇന്നലെ ഉച്ചയോടെ തീരദേശ പൊലിസിന് ലഭിച്ച ഫോണ്‍ സന്ദേശമാണ് ആമയുടെ ജീവന് രക്ഷിച്ചത്.
വംശനാശം നേരിടുന്ന വിഭാഗത്തില്‍പ്പെട്ട കടലാമകളെ പിടികൂടുന്നത് നിരോധിച്ചിട്ടുള്ളതാണ്. ആമയെ പിടികൂടുന്നവര്‍ വന്യ ജീവി സംരക്ഷണ നിയമമനുസരിച്ച് ശിക്ഷാര്ഹരാകുമെന്ന നിയമമുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ആമയെ പിടികൂടാറില്ല.
യാദൃശ്ചികമായി മത്സ്യതൊഴിലാളികളുടെ വലയില്‍പെട്ട് കരക്കെത്തുന്ന ആമകളെ മത്സ്യതൊഴിലാളികള്‍ തന്നെ വലയില്‍ നിന്ന് മോചിപ്പിച്ച് കടലിലേക്ക് തിരിച്ചു വിടാറാണ് പതിവ്.
ഇന്നലെ രാവിലെയും ഇതുപോലെ വലയില്‍ കുടുങ്ങിയെത്തിയ അഞ്ച് കിലോയോളം ഭാരമുള്ളതും ഒരു കൈ ഇല്ലത്തതുമായ ചെറിയ ആമയെ മത്സ്യത്തൊഴിലാളികള്‍ തന്നെ കടലിലേക്ക് തിരിച്ചു വിട്ടിരുന്നു.
ഇത് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് കടലില്‍ കരയുമായി ബന്ധിച്ച് നീളമുള്ള റോപ്പുപയോഗിച്ച് കെട്ടിയിട്ടിരിക്കുന്ന നിലയില്‍ 25 കിലോ ഭാരം വരുന്ന മറ്റൊരു ആമയെ കടലില്‍ കണ്ടെത്തിയത്.
ആരാണ് ഇതിനെ പിടികൂടിയതെന്നോ കെട്ടിയിട്ടതെന്നോ കണ്ടെത്താനായില്ല. വിവരമറിഞ്ഞെത്തിയ മറൈന്‍ എന്‍ഫോഴ്സ് മെന്റ് എസ്.ഐ ഷിബു രാജ്, പി.സി ബിജു, തീരദേശ പൊലിസ് സബ് ഇന്‍സ്പെക്ടര്‍ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആമയെ ബോട്ടില്‍ ഉല്‍ക്കടലില്‍ കൊണ്ട് വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."