അപ്രതീക്ഷിതമായി കൂട്ടുകാരും അധ്യാപകരും എത്തി മനം നിറഞ്ഞ് ഭദ്ര
കഴക്കൂട്ടം: വൈകല്യങ്ങള്‍ നല്‍കിയ വേദനയിലും വീട്ടിലിരുന്ന് പഠനം ആസ്വദിക്കുകയാണ് തിരുവനന്തപുരം പൗഡിക്കോണം സ്വദേശി ഭദ്ര. ആഴ്ചയിലൊരിക്കലെത്തുന്ന അധ്യാപികയാണ് ഭദ്രക്ക് പഠനത്തില്‍ താങ്ങാവുന്നത്. ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി അധ്യാപകരും സഹപാഠികളും വീട്ടിലെത്തി ഭദ്രക്ക് സമ്മാനങ്ങള്‍ കൈമാറി.
വിധി ജീവതത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയതോടെ നാലു ചുമരുകള്‍ക്കുള്ളില്‍ വീല്‍ചെയറിലായി ഭദ്രയുടെ ജീവതം. തന്റെ പ്രായത്തിലുള്ളവരെല്ലാം സ്‌കൂളില്‍ പോയി പഠിപ്പിക്കുമ്പോള്‍ ഈ കുട്ടിയുടെ പഠനവും വീട്ടില്‍ തന്നെ. തുണ്ടത്തില്‍ എം.വി.എച്ച്.എസ്.എസില്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിനായാണ് പതിനേഴ് വയസുള്ള മിക്കു എന്ന ഭദ്ര.എം.നായര്‍ .തയ്യല്‍ തൊഴിലാളിയായ മണികഠന്‍ നായരുടെയും മിനിയുടെയും രണ്ടാമത്തെ കുട്ടിയാണ് ഭദ്ര. തലച്ചോറിനുള്ള തകരാറാണ് ഭദ്രയെ എഴുപത് ശതമാനത്തോളം വൈകല്യത്തിലേക്ക് നയിച്ചത്.
സംസാരശേഷി തീരെ ഇല്ലാത്ത ഭദ്രയ്ക്ക് കാര്യങ്ങള്‍ കേട്ടാല്‍ മനസിലാകും. പാട്ട് കേള്‍ക്കാനും, വാര്‍ത്തകള്‍ കേള്‍ക്കാനുമാണ് കൂടുതല്‍ ഇഷ്ടം. ആരെങ്കിലും പാട്ടു പാടി കൊടുത്താല്‍ അത് കേട്ട് ആസ്വദിക്കും .പാടുന്ന പാട്ടിന്റെ വരികള്‍ തെറ്റിയാല്‍ ഭദ്ര അപ്പോള്‍ തന്നെ കൈവിരലുകള്‍ കൊണ്ട് പ്രതികരിക്കും. അങ്ങനെ പാട്ട് മനപ്പൂര്‍വം തെറ്റിച്ച് പാടിയ കവി കൃഷ്ണന്‍കുട്ടി മടവൂരിന്റെ കൈയില്‍ ഭദ്ര അത് പ്രകടിപ്പിക്കുകയും ചെയ്തു.
നാലാം ക്ലാസുവരെ പഠനം ചെമ്പഴന്തി മണക്കല്‍ എല്‍.പി.എസി ലായിരുന്നു. തുടര്‍ന്നാണ് കാര്യവട്ടം തുണ്ടത്തില്‍ എം.വി.എച്ച്.എസ്.എസില്‍ ചേര്‍ന്നത്. വല്ലപ്പോഴും എന്തെങ്കിലും ആവശ്യത്തിനേ സ്‌കൂളില്‍ ഭദ്ര പോകാറുള്ളൂ. എങ്കിലും ക്ലാസ് ടീച്ചറായ ഗീതയും, മറ്റൊരു ടീച്ചറായ രാഖിയും ഇടയ്ക്കിടെ വീട്ടില്‍ പോയി ഭദ്രയെ കാണാറുണ്ട്.
അതുകൊണ്ട് തന്നെ ഈ രണ്ടു ടീച്ചര്‍മാരും ഇന്നലെ വീട്ടില്‍ എത്തിയപ്പോള്‍ ഭദ്രയുടെ മുഖത്ത് അതിന്റെ സന്തോഷം ഉണ്ടായിരുന്നു. പഴയതിനെക്കാള്‍ ഒരു പാട് മാറ്റമുള്ളതായി ഭദ്രയുടെ മാതാപിതാക്കള്‍ പറഞ്ഞു. ബുധനാഴ്ചകളില്‍ അനിത ടീച്ചര്‍ പൗഡിക്കോണം കേരളാദിത്യപുരത്തെ ഭദ്രദീപത്തില്‍ ഭദ്രയുടെ വീട്ടിലെത്തി പഠിപ്പിക്കും. കഴിഞ്ഞ മൂന്നു മാസമായി ഈ പതിവ് തുടരുകയാണ്. പാട്ടും ,ചിത്രരചനയും ,പാഠങ്ങളുുമാണ് പഠിപ്പിപിക്കുന്നത്.
ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി കണിയാപുരം ബി ആര്‍ സിയുടെ നേതൃത്വത്തിലാണ് ഗൃഹസന്ദര്‍ശന പരിപാടി സംഘടിപ്പിച്ചത്. ഭദ്രയുടെ വീട്ടിലെത്തിയ കൂട്ടുകാര്‍ പാട്ടും,നൃത്തവും, കഥകളിയുമെല്ലാം അവതരിപ്പിച്ചു. കൂട്ടുകാര്‍ക്കൊപ്പം കുറച്ചുസമയം കിട്ടയതിന്റെ സന്തോഷം ഭദ്രയുടെ മുഖത്ത് കാണാന്‍ കഴിഞ്ഞു. തുടര്‍ന്ന് തന്റെ സഹപാഠിക്കായി കരുതിയ സമ്മാനങ്ങള്‍ കൈനിറയെ നല്‍കിയാണ് അധ്യാപകരും വിദ്യാര്‍ഥികളും മടങ്ങിയത്. ഗൃഹസന്ദര്‍ശന പരിപാടിയില്‍ ഭദ്രയുടെ ക്ലാസിലെ വിദ്യാര്‍ത്ഥികളും, സ്‌കൂളിലെ ഹെഡ്മിസ്ട്രസ്, അദ്ധ്യാപകര്‍, വാര്‍ഡ് കൗണ്‍സിലര്‍ സുദര്‍ശന്‍ ,റസിഡന്‍സിലെ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ ഭദ്രയുടെ വീട്ടില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."