ശബരിമല: കരുതലോടെ സര്‍ക്കാര്‍
തിരുവനന്തപുരം: യുവതീ പ്രവേശനവിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജികള്‍ ഏഴംഗ ബെഞ്ചിന് വിട്ടതോടെ ശബരിമലയില്‍ സര്‍ക്കാര്‍ നീക്കം കരുതലോടെ. ഈ മണ്ഡലകാലത്ത് യുവതീ പ്രവേശനം അനുവദിക്കണമോയെന്നതില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെങ്കിലും നേരത്തെ പുറപ്പെടുവിച്ച വിധി നിലനില്‍ക്കുന്നതിനാല്‍ സ്ത്രീകള്‍ ദര്‍ശനത്തിനെത്താന്‍ സാധ്യതയുïെന്നാണ് വിലയിരുത്തല്‍. പൊലിസിന്റെ ഇന്നലെവരെയുള്ള കണക്കനുസരിച്ച് 45 സ്ത്രീകള്‍ ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയിട്ടുï്.
കൂടാതെ തമിഴ്‌നാട്ടില്‍ നിന്നുള്ള മനീതി സംഘവും മഹാരാഷ്ട്രയില്‍ നിന്നുള്ള തൃപ്തി ദേശായിയും ശബരിമലയിലെത്തുമെന്ന പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു. ഏതു വിധേനയും യുവതീ പ്രവേശനം തടയുക എന്ന തീരുമാനത്തിലാണ് സംഘ്പരിവാര്‍ സംഘടനകള്‍. നാളെ മുതല്‍ ആയിരത്തിലധികം പ്രവര്‍ത്തകരെ മല കയറ്റാന്‍ ആര്‍.എസ്.എസ് തീരുമാനിച്ചു കഴിഞ്ഞു. പമ്പയിലും സന്നിധാനത്തും ഇവര്‍ നിലയുറപ്പിക്കും. സര്‍ക്കാര്‍ ഒരു യുവതിയേയും മല കയറ്റാന്‍ കൊïുവരേï എന്നും, വന്നാല്‍ ജീവന്‍ കൊടുത്തും തടയുമെന്നും ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സംഘടനാ നേതാക്കള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
യുവതികളെത്തിയാല്‍ സര്‍ക്കാര്‍ എന്തു നിലപാട് എടുക്കുമെന്നാണ് രാഷ്ട്രീയ കേരളം വീക്ഷിക്കുന്നത്. ശബരിമല നിലപാട് തെറ്റായിപ്പോയെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം വിലയിരുത്തിയ സി.പി.എം ഇപ്പോഴും യുവതികള്‍ വരട്ടെ അപ്പോള്‍ നോക്കാമെന്നാണ് പ്രതികരിക്കുന്നത്. പുനഃപരിശോധനാ ഹരജിയില്‍ വാദം കേട്ടശേഷം, ഒമ്പത് തവണ മാസപൂജയ്ക്കായി നട തുറന്നപ്പോള്‍ യുവതികള്‍ എത്തുകയോ സര്‍ക്കാര്‍ സുരക്ഷയൊരുക്കുകയോ ചെയ്തിരുന്നില്ല. വിശാല ബെഞ്ചിന്റെ തീരുമാനം വരുന്നതിനു മുന്‍പ് യുവതികള്‍ക്ക് സംരക്ഷണം ഒരുക്കിയാല്‍ രാഷ്ട്രീയമായി സര്‍ക്കാരിന് വലിയ തിരിച്ചടിയായേക്കും.
തടഞ്ഞാല്‍ സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന നിലപാടില്‍ നിന്ന് പ്രത്യക്ഷമായുള്ള മലക്കം മറിച്ചിലുമാവും. ഇതോടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പ്രതിസന്ധിയിലാണ് സര്‍ക്കാരിപ്പോള്‍. അതിനാല്‍ തന്നെ ഇന്നലെ വിധി വന്നതിനു ശേഷം നിയുക്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാസുവും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നിയമ മന്ത്രി എ.കെ ബാലനും എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവനും കരുതലോടെയാണ് പ്രതികരിച്ചത്. മുഖ്യമന്ത്രിയാകട്ടെ കൂടുതല്‍ വ്യക്തതതേടി നിയമോപദേശം തേടുമെന്നും പറഞ്ഞു. സര്‍ക്കാര്‍ ചിലപ്പോള്‍ ദേവസ്വം ബോര്‍ഡിനെക്കൊï് വിധിയില്‍ വ്യക്തത തേടി സുപ്രിം കോടതിയെ സമീപിച്ചേക്കും.
അതേ സമയം, സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ സംഘ്പരിവാര്‍ സംഘടനകള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും യുവതികളെ ഇറക്കുമെന്ന ഭയവും സര്‍ക്കാരിനുï്. അതിനാല്‍ യുവതികളെത്തിയാല്‍ നിലയ്ക്കല്‍വച്ചു തന്നെ പൊലിസ് തടഞ്ഞ് മടക്കി അയക്കാനായിരിക്കും ശ്രമിക്കുക. മല കയറാന്‍ നിര്‍ബന്ധം പിടിക്കുന്നവര്‍ക്ക് പൊലിസ് സുരക്ഷ ഒരുക്കിയേക്കില്ല. ഈ മണ്ഡലകാലം പ്രശ്‌നമില്ലാതെ പോകണമെങ്കില്‍ ആ നിലപാട് സ്വീകരിക്കുകയാണ് സര്‍ക്കാരിന് മുന്നിലെ ഏകവഴി. അതേ സമയം,സുപ്രിംകോടതി വിധി പൊലിസിനു തലവേദന സൃഷ്ടിച്ചിട്ടുï്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ചില സംഘടനകളിലെ സ്ത്രീകള്‍ ഇത്തവണയും ദര്‍ശനത്തിനെത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കര്‍ശന സുരക്ഷ ഒരുക്കാനാണ് പൊലിസ് തീരുമാനം.
അതിനിടെ നിര്‍ണായക വിധി വന്ന ദിവസം സംസ്ഥാന പൊലിസ് മേധാവി ഉള്‍പ്പെടെ മൂന്നു ഉന്നതര്‍ വിദേശത്തായതിനാല്‍ നാളെ ആരംഭിക്കുന്ന മണ്ഡലകാലം സംബന്ധിച്ച് സുരക്ഷ വിലയിരുത്തുന്നതിനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ കൂടാതെ പൊലിസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാമും ഇന്റലിജന്‍സ് മേധാവി ടി.കെ വിനോദ് കുമാറും ഇപ്പോള്‍ വിദേശത്താണ്. മണ്ഡല പൂജയ്ക്കായി നാളെയാണ് നട തുറക്കുന്നത്. ജനുവരി 15നു മകരവിളക്ക് കഴിഞ്ഞശേഷം 20നു നട അടയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."