സ്‌കൂള്‍ ബസില്‍ സ്വകാര്യ ബസിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്
മാന്നാര്‍: ചെറുകോല്‍ പോസ്റ്റ് ഓഫിസ് ജങ്ഷന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസില്‍ സ്വകാര്യ ബസിടിച്ച് ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ 8ന് മുന്‍പ് മവേലിക്കര ഭാഗത്തേക്ക് പോവുകയായിരുന്നു രണ്ടു ബസുകളും. ചെറുകോല്‍ പോസ്റ്റോഫിസ് ജങ്ഷനില്‍ നിന്നും വിദ്യാര്‍ത്ഥികളെ കയറ്റുവാന്‍ നിര്‍ത്തിയിട്ടിരുന്ന ബസിലാണ് സ്വകാര്യ ബസിടിച്ചത്. സ്‌കൂള്‍ ബസിലുണ്ടായിരുന്ന 11 കുട്ടികള്‍ക്കും, അധ്യാപികര്‍ക്കും പരുക്കേറ്റു. പരുക്കേറ്റവര്‍: ഹെന മറിയം (15, പുതുപുരക്കല്‍) ചെറുകോല്‍ അന്‍സാമറിയം സിനോയ് ( 9 ,മാങ്കുളം ഹൗസ് വാകത്താനം), ഫര്‍ഹാന്‍ - (12, പൂന്തോണിതിയില്‍), കുട്ടമ്പേരൂര്‍ കൃപാ സോസാ തോമസ്- (15. മേന്ത്രിയാത്ത് ഇരമത്തൂര്‍), നിരജ്ഞനവി പിള്ള - (11, ചന്ദ്രാ നികതം,എണ്ണയ ക്കാട്), അശ്വിന്‍ പ്രശാന്ത് - (12 , കുട്ടമ്പേരൂര്‍) എന്നീ വിദ്യാര്‍ഥികള്‍ക്കും, ജോഫി തോമസ് (47 മല്ലപ്പള്ളിയില്‍ വീട് മാന്നാര്‍), തുളസി ബിന്ദു - (34, കടുംപുറത്ത്‌മേ പ്ര, പെരിങ്ങമല) എന്നീ അധ്യാപകര്‍ക്കും, സ്വകാര്യബസിലെ യാത്രക്കാരായ രാജേന്ദ്രന്‍ - (47), സുഭാഷ് (70, ശ്യാംനി വാസില്‍ കണ്ടല്ലൂര്‍), കായംകുളം മായ ശ്രീധരന്‍പിള്ള (50, ശാരദാ ഭവനം കുട്ടമ്പേരൂര്‍), ലീന ജോര്‍ജ്-(48, മട്ടയക്കല്‍ വളഞ്ഞവട്ടം), സുഷമ( 56 പള്ളി താഴ്ചയില്‍ ഉളുന്തി) എന്നിവര്‍ക്കുമാണ് പരുക്കേറ്റത്.
പരുമല സ്വകാര്യ ആശുപത്രിയിലും മാവേലിക്കര ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ച ഇവരില്‍ പലരും ആശുപത്രി വിട്ടു. ആരുടെ പരുക്കും ഗുരുതരമല്ല. മാന്നാര്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."