HOME
DETAILS

ഹിന്ദുത്വവാദികളുടെ അക്രമം; മോദിയുടെ പ്രതികരണം ഏറെ വൈകി: മുഹമ്മദ് സലീം എം.പി

  
backup
August 07 2016 | 19:08 PM

%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0

കോഴിക്കോട്: പശുസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം വളരെ വൈകിപ്പോയെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലീം എം.പി. അക്രമങ്ങള്‍ നേരിടണമെന്ന തീരെചെറിയ പ്രതികരണം മാത്രമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. പ്രതികരണം വൈകിപ്പോയെന്നുമാത്രമല്ല അതു തീരെ കുറഞ്ഞും പോയി. പ്രധാനമന്ത്രിയെന്ന നിലയില്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കാനും പ്രതികരിക്കാനുമാണ് മോദി തയാറാകേണ്ടതെന്നും മുഹമ്മദ് സലീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്ത് കഴിക്കണം, കഴിക്കരുത് എന്നൊക്കെയുള്ളത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. എന്നാല്‍, പശുസംരക്ഷണത്തിന്റെ പേരില്‍ ജനങ്ങള്‍ അക്രമിക്കപ്പെടുകയാണ്. കോര്‍പറേറ്റ് ഹിന്ദുത്വ അജന്‍ഡകള്‍ ചേര്‍ന്നുള്ള ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രിയെ മാറ്റിയാല്‍ ഗുജറാത്തിലെ പ്രശ്‌നങ്ങള്‍ തീരുമെന്ന് ബി.ജെ.പി കരുതുന്നുണ്ടെങ്കില്‍ രാജ്യത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പ്രധാനമന്ത്രിയെ മാറ്റാന്‍ ബി.ജെ.പി തയാറാകുമോ? ഗുജറാത്ത് മോഡല്‍ എന്നുപറഞ്ഞ് നടപ്പാക്കുന്നത് ഹിന്ദുത്വ അജന്‍ഡയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിശ്വാസത്തിന്റെപേരില്‍ വിദ്വേഷംപടര്‍ത്തി ഗുജറാത്തിലും മറ്റുസംസ്ഥാനങ്ങളിലും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. മതംമാറ്റത്തിന്റെ പേരില്‍ മുസ്‌ലിം യുവാക്കളെ മര്‍ദിക്കുന്ന വിഡിയോയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ സംഘ്പരിവാര്‍ അജന്‍ഡ മോദി സര്‍ക്കാരിനെ സ്വാധീനിക്കുകയാണ്. ദലിതരും മുസ്‌ലിംകളും അക്രമിക്കപ്പെടുന്നു. ഇതിനെ പ്രതിരോധിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

ബംഗാള്‍ ഐക്യദാര്‍ഢ്യ കാംപയിനിന്റെ ഭാഗമായി എല്ലാസംസ്ഥാനങ്ങളിലും സി.പി.എം ആഭിമുഖ്യത്തില്‍ സമ്മേളനങ്ങള്‍ നടക്കുകയാണ്. ബംഗാളിലെ ഇപ്പോഴത്തെ സാഹചര്യം തുറന്നുകാണിക്കുകയാണ് ഈ കാംപയിനിലൂടെ. ബംഗാളിലെ തൃണമൂല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങുന്നത് ഒളികാമറ ഓപ്പറേഷനിലൂടെ പുറത്തുവന്നിട്ടും ഇതുവരെയും അവര്‍ക്കെതിരേ അന്വേഷണവും നടപടിയുമില്ല. ഇതിനുപകരം ഒളികാമറ ഓപ്പറേഷന് പിന്നില്‍ പ്രവൃത്തിച്ചവരെ കുറ്റക്കാരാക്കാനാണ് ശ്രമം. കൈക്കൂലി വാങ്ങിയവര്‍ ഒരു പ്രശ്‌നവുമില്ലാതെ നടക്കുകയും അത് ഒളികാമറയിലൂടെ പുറത്തെത്തിച്ചവര്‍ അറസ്റ്റിലാകുകയുമാണ്. ഒളികാമറ ഓപ്പറേഷന് നേതൃത്വം നല്‍കിയ നാരദ ന്യൂസിന്റെ സി.ഇ.ഒ. മാത്യു സാമുവലിനെ കഴിഞ്ഞദിവസം ഡല്‍ഹി പൊലിസ് എയര്‍പോര്‍ട്ടില്‍ പിടിച്ചുവച്ചത് ഇതിന്റെ ഭാഗമാണ്. ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും ബംഗാളില്‍ ഒരുമിച്ചു പ്രവൃത്തിക്കുന്നുവെന്നതിനുള്ള തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago