കലാ മാമാങ്കത്തിന് ഇന്ന് അരങ്ങുണരും
തലശ്ശേരി: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തലശ്ശേരിയില്‍ ഇന്ന് തുടക്കമാകും. 30 വരെ നീളുന്ന കലാ മാമാങ്കത്തിനു 15 ഉപജില്ലകളില്‍ നിന്നായി 5,798 പ്രതിഭകള്‍ വിവിധ ഇനങ്ങളില്‍ മാറ്റുരയ്ക്കും. ഗവ. ബ്രണ്ണന്‍, ബി.ഇ.എം.പി എന്നീ സ്‌കൂളുകളാണു പ്രധാന വേദികള്‍. എട്ടു വിദ്യാലയങ്ങളിലാണ് വേദികള്‍ ഒരുക്കിയത്. മാപ്പിള കലകളുടെ അവതരണം മുബാറക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നാടകം ചിറക്കര ഗവ. ഹയര്‍ സെക്കന്‍ഡറിയിലും പൂരക്കളി, ചെണ്ടമേളം തിരുവങ്ങാട് വലിയമാടാവ് സ്‌കൂളിലും അരങ്ങേറും.
ഇന്ന് 2,531 മത്സരാര്‍ഥികളും നാളെ 1,698 പേരും മൂന്നാംദിനം 1,574 പ്രതിഭകളും മത്സരത്തിന്റെ ഭാഗമാകും. ഇന്ന് 18 വേദികളിലാണ് മത്സരം.
പ്രളയദുരന്തത്തിന്റെ സാഹചര്യത്തില്‍ ഉദ്ഘാടന, സമാപന സമ്മേളനങ്ങള്‍ ഇത്തവണ ഉണ്ടാവില്ല. മത്സരാര്‍ഥികള്‍ക്ക് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഊട്ടുപുര സജ്ജീകരിച്ചത്. മത്സരം ഫലങ്ങള്‍ തത്സമയം അറിയാന്‍ കലോത്സവ വേദിയില്‍ പ്രത്യേക കൗണ്ടറുകള്‍ ഉണ്ടാകും. കണ്ണൂര്‍ ബ്ലോഗിലും എ.ഇ.ഒ തലശ്ശേരി സൗത്തിന്റെ ബ്ലോഗിലും ഫലങ്ങള്‍ അറിയാം. രാവിലെ 9.30 മുതല്‍ രാത്രി ഏഴുരെയാണു മത്സര സമയം ക്രമീകരിച്ചത്. അപ്പീല്‍ വഴി എത്തുന്നവരുടെ എണ്ണത്തിനനുസരിച്ച് സമയക്രമത്തില്‍ മാറ്റംവരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."