ലോറി തട്ടി രണ്ട് പേര്‍ മരിച്ച സംഭവം: ഡ്രൈവര്‍ക്ക് 3 വര്‍ഷം തടവും പിഴയും
തൃശൂര്‍: അമിതവേഗതയില്‍, അശ്രദ്ധമായി മിനിലോറി ഓടിച്ച് അപകടം വരുത്തി ഒരു കുട്ടിയും, അമ്മയും കൊല്ലപ്പെടുകയും, മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരുക്കു പറ്റുകയും ചെയ്ത കേസില്‍ ഡ്രൈവര്‍ക്കു മൂന്നു വര്‍ഷം തടവും 12000 രൂപ പിഴയും. പാലക്കാട് ജില്ല വടക്കുംചേരി വണ്ടാഴി കിഴക്കേത്തറ ദേശത്ത് കുന്നുംപുറം വീട്ടില്‍ എ. മോഹന്‍ദാസി (42) നാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാലു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.
2011 ഏപ്രില്‍ ഒന്നാം തിയതി പുലര്‍ച്ച 4.45നു കേച്ചേരി മുസ്്‌ലിം പള്ളിക്കു മുന്‍പില്‍ വച്ചാണു സംഭവം നടന്നത്. എരനെല്ലൂര്‍ വില്ലേജ് ദേശത്ത് പാങ്ങില്‍ വീട്ടില്‍ സുജനേന്ദ്രന്‍ ഭാര്യ സീന (38), മകള്‍ അപര്‍ണ (9) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. ഇളയ മകള്‍ അഞ്ജനക്കു ഗുരുതരമായി പരുക്കു പറ്റിയിരുന്നു.കുന്നംകുളം സി.ഐ ആയിരുന്ന പി.സി ഹരിദാസനാണ് കേസന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."