HOME
DETAILS

ട്രാന്‍.ബസ് കസ്റ്റഡിയിലെടുത്തു: എസ്.ഐക്കെതിരേ ജില്ലാ പൊലിസ് മേധാവിക്ക് പരാതി

  
backup
July 28 2017 | 22:07 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86

ഇരിട്ടി: നോപാര്‍ക്കിങ് ഏരിയയില്‍ ബസ് നിര്‍ത്തിയിട്ടെന്നാരോപിച്ച് യാത്രക്കാരെ പെരുവഴിയിലിറക്കിവിട്ട് കെ.എസ്.ആര്‍.ടി.സി ബസും ജീവനക്കാരേയും കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ മുഴക്കുന്ന് എസ്.ഐ.ക്കെതിരേ ജില്ലാ പൊലിസ് മേധാവിക്ക് ട്രാന്‍സ്‌പോര്‍ട്ടധികൃതര്‍ പരാതി നല്‍കി.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കാക്കയങ്ങാട് ടൗണില്‍ നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി തലശ്ശേരി ഡിപ്പോയിലെ ബസാണ് മുഴക്കുന്ന് എസ്.ഐ രാജേഷ് യാത്രക്കാരെ ഇറക്കിവിട്ട ശേഷം കസ്റ്റഡിയിലെടുത്തത്. എസ്.ഐക്കെതിരെ  നടപടിയാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍  ഹെഡ്ക്വാര്‍ട്ടേഴ്‌സ് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ പ്രദീപാണ് പരാതി നല്‍കിയത്. ആറളം ഫാമിലേക്കുള്‍പ്പെടെ സര്‍വിസ് നടത്തുന്ന ഏക ബസാണ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാരെ പെരുവഴിയിലാക്കി ഡ്രൈവറുള്‍പ്പെടെയുള്ള ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം പൊലിസ് സ്റ്റേഷനില്‍ പിടിച്ചുവെച്ച് ഔദ്യോഗിക  കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ബസ്സിന്റെ ട്രിപ്പ് മുടക്കുകയും ചെയ്ത എസ്.ഐക്കെതിരെ വകുപ്പുതല നടപടി വേണമെന്നും പരാതിയില്‍ പറയുന്നു. 12,000 രൂപ കെ.എസ്.ആര്‍.ടി.സിക്ക് സര്‍വിസ് മുടങ്ങിയതു മൂലം നഷ്ടം സംഭവിച്ചതായി പറയുന്നു.  ജാമ്യമെടുക്കാന്‍ പൊലിസ് ആവശ്യപ്പെട്ടെങ്കിലും ജാമ്യമെടുക്കാന്‍ തയാറാവാതെ തങ്ങള്‍ ജയിലിലേക്ക് പൊയ്‌ക്കോളാമെന്നു ജീവനക്കാര്‍ അറിയിച്ചതോടെവൈകുന്നേരം അഞ്ചു മണിക്ക്  ജീവനക്കാരെയും ബസും പൊലിസ്  പറഞ്ഞുവിടുകയായിരുന്നു. ജനമധ്യത്തില്‍ വെച്ച് അകാരണമായി തങ്ങളെ കസ്റ്റഡിയിലെടുത്ത മുഴക്കുന്ന് എസ്.ഐക്കെതിരേ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും ജീവനക്കാര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 days ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  2 days ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 days ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 days ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 days ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 days ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 days ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 days ago