കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി ശബരിമല സര്‍വിസുകളെ ബാധിക്കില്ല: എം.പി ദിനേശ്
കോട്ടയം: കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി ശബരിമലക്കുള്ള സര്‍വിസുകളെ ബാധിക്കില്ലെന്ന് മാനേജിംഗ് ഡയറക്ടര്‍ എം.പി ദിനേശ്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ കുറവുണ്ട്. കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ ഹൈക്കോടതിയുടെ അനുമതി തേടും. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്ന് 500 സര്‍വിസുകള്‍ പമ്പയിലേക്ക് നടത്തും. നിലക്കല്‍-പമ്പ റൂട്ടില്‍ 120 സര്‍വിസുകളും ക്രമീകരിക്കും. ഇതിനാവശ്യമായ കൂടുതല്‍ ബസുകള്‍ ലഭ്യമാക്കും. നിലക്കല്‍-പമ്പ റൂട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയ ബസുകളും മറ്റു സര്‍വിസുകള്‍ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കിയ ബസുകളുമാണ് ഉപയോഗിക്കുക. ശബരിമലയില്‍ തിരക്ക് കൂടുന്ന ദിവസങ്ങളില്‍ കൂടുതല്‍ ഷെഡ്യൂകള്‍ ക്രമീകരിക്കുന്നതിനായി ഉന്നത തലത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."