തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തില്‍ കെ.സുരേന്ദ്രനെതിരെ പുതിയ കേസ്
കൊച്ചി: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ വീണ്ടും കേസ്. ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയെ നെടുമ്പാശേരി വിമാനത്തില്‍ തടഞ്ഞതിനാണ് കേസ്. സുരേന്ദ്രനുള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെയാണ് ഈ സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.
നവംബര്‍ 16ന് നെടുമ്പാശേരിയിലെത്തിയ തൃപ്തി ദേശായിയെ ബി.ജെ.പി. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു.
അതേസമയം, നെയാറ്റിന്‍കര തഹസില്‍ദാരെ ഉപരോധിച്ച കേസില്‍ സുരേന്ദ്രന് ജാമ്യം ലഭിച്ചു. ഡിസംബര്‍ അഞ്ചിന് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെ ആയിരുന്നു സംഭവം. നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
നിലവില്‍ ശബരിമലയില്‍ 52കാരിയെ തടഞ്ഞസംഭവത്തില്‍ ഗൂഢാലോചനക്കുറ്റത്തിന് കെ. സുരേന്ദ്രന് റിമാന്‍ഡില്‍ കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."