HOME
DETAILS

കര്‍താര്‍പൂര്‍ ഇടനാഴിക്ക് ചര്‍ച്ചയുമായി ബന്ധമില്ല; സാര്‍ക്ക് ഉച്ചകോടിക്കുള്ള പാകിസ്താന്റെ ക്ഷണം ഇന്ത്യ നിരസിച്ചു

  
backup
November 28 2018 | 09:11 AM

46456456453213123-2

ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതു വരെ പാകിസ്താനുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പാകിസ്താനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിക്ക് ഇന്ത്യയെ ക്ഷണിക്കുമെന്ന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് സുഷമയുടെ പ്രതികരണം.

കര്‍താര്‍പൂര്‍ ഇടനാഴിക്ക് പാകിസ്താനുമായുള്ള ചര്‍ച്ചയുമായി ബന്ധമില്ലെന്നും സുഷമ പറഞ്ഞു. ''പാകിസ്താന്‍ ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതു വരെ ഒരു ചര്‍ച്ചയ്ക്കും കൂടിക്കാഴ്ചയ്ക്കുമില്ല. സാര്‍ക്ക് ഉച്ചകോടിയിലും പങ്കെടുക്കില്ല''- സുഷമ പറഞ്ഞു.

പാകിസ്താനിലെ കര്‍താര്‍പൂര്‍, ഇന്ത്യയിലെ ഗുരുദാസ്പൂര്‍ എന്നീ സ്ഥലങ്ങള്‍ക്കിടിയല്‍ഗുരുദ്വാര ദര്‍ബാര്‍ സാഹിബിനെ ബന്ധിപ്പിക്കുന്ന ഇടനാഴി ഉദ്ഘാടനം ചെയ്യുന്നതിനു തൊട്ടുമുന്‍പാണ് സുഷമയുടെ പ്രതികരണം. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.

ഇന്ത്യയുടെ ആവശ്യപ്രകാരമാണ് ഇടനാഴി അനുവദിച്ചത്. ഇതോടെ കര്‍താര്‍പൂരിലെ ഗുരുദ്വാരയിലേക്ക് ഇന്ത്യന്‍ സിഖ് തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ സന്ദര്‍ശനം നടത്താനാവും. കുറേ വര്‍ഷങ്ങളായി ഈ ആവശ്യമുന്നയിക്കുന്നുവെന്നും ഇപ്പോഴാണ് പാകിസ്താന്‍ അനുകൂലമായി പ്രതികരിച്ചത്. എന്നാല്‍ ഇതുകൊണ്ടു മാത്രം ചര്‍ച്ച തുടങ്ങാനാവില്ലെന്നാണ് സുഷമ പറഞ്ഞത്.

2016 ല്‍ പാകിസ്താനില്‍ നടക്കേണ്ടിയിരുന്ന 19-ാമത് സാര്‍ക്ക് ഉച്ചകോടി ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഉച്ചകോടി നടക്കാതെ പോവുകയായിരുന്നു.

രണ്ടു വര്‍ഷം കൂടുമ്പോഴാണ് സാര്‍ക്ക് ഉച്ചകോടി നടക്കുന്നത്. അംഗരാജ്യങ്ങളില്‍ അക്ഷരമാലാ ക്രമത്തിലാണ് യോഗം നടക്കുന്നത്. ശ്രീലങ്ക, മാലിദ്വീപ്, നേപ്പാള്‍ എന്നിവയാണ് മറ്റ് അംഗരാജ്യങ്ങള്‍.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago