കൂട്ടക്കൊല നടത്തിയവര്‍ക്ക് സംരക്ഷണം; ശ്രീലങ്കന്‍ സൈനിക തലവനെ റിമാന്‍ഡ് ചെയ്തു
കൊളംബോ: കൂട്ടക്കൊല നടത്തിയവരെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ പ്രതിരോധ തലവന്‍ രവീന്ദ്ര വിജ്ഗുണരത്‌നയെ റിമാന്‍ഡ് ചെയ്തു. സിവില്‍ യുദ്ധക്കാലത്ത് 11 പേരുടെ കൊലപാതകത്തില്‍ പങ്കാളികളായവരെ സംരക്ഷിച്ചതിനാല്‍ ഇദ്ദേഹത്തിനെതിരേ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു.
ഇന്നലെ കോടതിയില്‍ ഹാജരായ വിജ്ഗുണരത്‌നയെ ഡിസംബര്‍ അഞ്ചു വരെയാണ് കൊളംബോ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ജാമ്യപേക്ഷ തള്ളിയ മജിസ്‌ട്രേറ്റ് റംഗ ദസാനായക്, വിജ്ഗുണരത്‌ന കേസിലെ മുഖ്യസാക്ഷിയെ തട്ടിക്കൊണ്ടുപോകാനും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനും ശ്രമം നടത്തിയെന്നു പറഞ്ഞു. സാക്ഷികളെ സാധീനിക്കാനും അന്വേഷണം തടസപ്പെടുത്താനും സാധ്യതയുള്ളതിനാല്‍ ജാമ്യം നിരസിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൊലപാതകവുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നു വിജ്ഗുണരത്‌ന കോടതിയില്‍ പറഞ്ഞു.
2008-09 കാലയളില്‍ നടന്ന കൊലപാതകത്തില്‍ മുഖ്യ ആസൂത്രകനായ നേവി രഹസ്യാന്വേഷണ ഓഫിസര്‍ ചന്ദ്രപ്രസാദ് ഹെട്ടിയാറച്ചയിനെ സംരക്ഷിക്കാന്‍ വിജ്ഗുണരത്‌ന ശ്രമിച്ചെന്നു പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.
2009 മെയ് മാസത്തില്‍ അവസാനിച്ച ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട് ഓഗസ്റ്റില്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."