മൂന്നാമൂഴവും പൂര്‍ത്തിയാക്കാനായില്ല; തിരുത്തപ്പെടാതെ ചരിത്രം
ഇസ്‌ലാമാബാദ്: കാലാവധി പൂര്‍ത്തിയാക്കാന്‍ ഏതാനും മാസങ്ങള്‍ ബാക്കിയിരിക്കെയാണ് നവാസ് ഷരീഫിന്റെ വീഴ്ച. രാജ്യചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ പ്രധാനമന്ത്രി എന്ന ബഹുമതിക്ക് അര്‍ഹനാകാനിരിക്കെ പാനമയില്‍ അടിതെറ്റി വീണു.
പാകിസ്താനില്‍ ആകെ 26 പ്രധാനമന്ത്രിമാരാണ് ഭരണം നടത്തിയത്. അതില്‍ നവാസ് ഷരീഫ് മൂന്ന് തവണയും ബേനസീര്‍ ഭൂട്ടോ രണ്ടുതവണയും അധികാരത്തിലെത്തി.
എന്നാല്‍, മൂന്നു തവണയും കാലാവധി പൂര്‍ത്തിയാക്കാനാകാതെ ഇടക്കാലത്ത് താഴെയിറങ്ങേണ്ടി വന്നു അദ്ദേഹത്തിന്. ആകെ പ്രധാനമന്ത്രിമാരില്‍ മൂന്നുപേരെയാണ് സുപ്രിംകോടതി അയോഗ്യരാക്കിയത്.
പ്രഥമ പ്രധാനമന്ത്രിയായി 1947 ഓഗസ്റ്റ് 15ന് അധികാരമേറ്റ ലിയാഖത്തലി ഖാന്‍ ഭരണത്തില്‍ നാലു വര്‍ഷവും രണ്ടു മാസവും പൂര്‍ത്തിയാക്കിയപ്പോഴേക്കും കൊല്ലപ്പെട്ടു. തുടര്‍ന്നു വന്ന ഖ്വാജാ നാസിമുദ്ദീനെ 18 മാസങ്ങള്‍ക്കു ശേഷം ഗവര്‍ണര്‍ ജനറല്‍ മാലിക് ഗുലാം മുഹമ്മദ് അധികാരഭ്രഷ്ടനാക്കി.
ഇതിനിടയില്‍ രണ്ടു തവണ പട്ടാള ഭരണവും രാജ്യത്ത് അരങ്ങേറി. പക്ഷെ, ആര്‍ക്കും ഭരണത്തില്‍ പൂര്‍ണമായ കാലമിരിക്കാന്‍ അവസരമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."