ചെറുകോല്‍- മാവിലേത്ത് ജങ്ഷനില്‍ അപകടങ്ങള്‍ പതിവാകുന്നു
മാന്നാര്‍: പ്രധാനപ്പെട്ട മൂന്ന് റോഡുകളുടെ സംഗമസ്ഥാനമായ ചെറുകോല്‍ മാവിലേത്ത് ജങ്ഷന് അപകടങ്ങളുടെ സിരാകേന്ദ്രമാകുമ്പോഴും തിരിഞ്ഞുനോക്കാതെ അധികൃതര്‍. സംസ്ഥാന പാതയിലെ വലിയ പെരുമ്പുഴയിലേക്കുള്ള റോഡും തെക്ക് ഈഴക്കടവിലേക്ക് പോകുന്ന റോഡും ചേര്‍ന്നതാണ് ഈ ജങ്ഷന്. ഒരു വര്‍ഷത്തിനിടെ പത്തോളം അപകടങ്ങളാണ് ഈ മേഖലയില്‍ നടന്നത്. ഇതില്‍ അപകടത്തില്‍പ്പെട്ട പലരും ഇപ്പോഴും ചികിത്സയിലാണ്. മൂന്ന് മാസം മുന്‍പ് ഈ വളവില്‍ ബസിനടിയില്‍പെട്ട് സ്കൂട്ടര്‍ യാത്രക്കാരനായ സദാശിവക്കുറുപ്പ് (70) അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍ ഇദ്ദേഹം ഇന്നും ചികിത്സയിലാണ്. ഒട്ടേറെ അപകടങ്ങള്‍ ഉണ്ടായിട്ടും ഈ ഭാഗത്ത് അപകട സൂചന നല്കുന്ന ബോര്‍ഡോ മറ്റ് സംവിധാനങ്ങളോ ചെയ്തിട്ടില്ല. സ്പീഡ് ബ്രേക്കറോ, ഹംപോ എങ്കിലും സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ വളരെ നാളുകളായി ആവശ്യപ്പെട്ടിട്ടും നടപടിയായില്ല. ഇവിടെ അപായസൂചന നല്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കന്നമെന്നുള്ള മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെപ്പോലും പൊതുമരാമത്ത് കാറ്റില്‍ പറത്തുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."