സിയാച്ചിനിലെ മഞ്ഞുമലയില്‍ കുടുങ്ങിയവരില്‍ ആറുപേരും മരിച്ചു
ശ്രീനഗര്‍: ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലെ മഞ്ഞുമലയില്‍ കുടുങ്ങിയ എട്ടുപേരില്‍ ആറുപേരും മരിച്ചു. പട്രോളിങിനിറങ്ങിയ സംഘമായിരുന്നു അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ നാലുപേര്‍ സൈനികരും രണ്ടുപേര്‍ സൈന്യത്തിനായി ജോലി ചെയ്യുന്ന സിവിലിയന്‍ പോര്‍ട്ടര്‍മാരും ആണ്.
ഇന്നലെ വൈകീട്ടോടെ മഞ്ഞുമല ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് കൂറ്റന്‍ ഐസ് കട്ടകള്‍ക്കുള്ളില്‍ എട്ടുപേരും പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ തീവ്രശ്രമത്തിനൊടുവില്‍ രക്ഷിച്ച് സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലുംരണ്ടുപേരുടെ ജീവന്‍ മാത്രമെ രക്ഷിക്കാനായുള്ളൂ.
2016ല്‍ സമാനമായി മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ പത്ത് സൈനികരാണ് കുടുങ്ങിയത്. ആറു ദിവസം നീണ്ട രക്ഷപ്രവര്‍ത്തനത്തിന് ഒടുവില്‍ ഒരു സൈനികനെ മാത്രമാണ് ജീവനോടെ പുറത്തെത്തിക്കാന്‍ സാധിച്ചത്, ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അദ്ദേഹവും മരണപ്പെട്ടിരുന്നു.
സിയാച്ചിനില്‍ ഇന്ത്യക്കും പാകിസ്താനും യുദ്ധത്തില്‍ നഷ്ടപ്പെട്ടതിനെക്കാള്‍ സൈനികരെ ഇവിടെയുള്ള മഞ്ഞുമലയില്‍ കുടുങ്ങി നഷ്ടമായിട്ടുണ്ട്.
Avalanche hits Army patrol in Siachen, six killed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."