ഷാഹിദ് ഖഖന്‍ അബ്ബാസി പാകിസ്താന്‍ ഇടക്കാല പ്രധാനമന്ത്രി
ഇസ്‌ലാമാബാദ്: പനാമ കള്ളപ്പണ ഇടപാടിനെത്തുടര്‍ന്ന് സുപ്രിം കോടതി അയോഗ്യനാക്കിയ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് രാജിവച്ച ഒഴിവിലേക്ക് ഷാഹിദ് ഖഖന്‍ അബ്ബാസി ഇടക്കാല പ്രധാനമന്ത്രിയാകും. നിലവില്‍ പെട്രോളിയം വകുപ്പ് മന്ത്രിയാണ് ഷാഹിദ്.
അതേസമയം, നവാസ് ശരീഫിന്റെ പിന്‍ഗാമിയായി ഇളയ സഹോദരന്‍ ശഹബാസ് ശരീഫിനെ നിയമിച്ചു. പാകിസ്താന്‍ മുസ്‌ലിം ലീഗ് യോഗത്തിലാണ് ശഹബാസിനെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയാണ് ശഹബാസ് ശരീഫ്. നവാസിന്റെ പിന്‍ഗാമിയായി ശഹബാസ് തന്നെ വരുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുവരെ ഷാഹിദ് ഖഖന്‍ പ്രധാനമന്ത്രി സ്ഥാനത്ത് തുടരും. പനാമ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസില്‍ ശരീഫ് കുറ്റക്കാരനാണെന്ന് പാക് സുപ്രിംകോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ നവാസ് ശരീഫ് രാജി വച്ചിരുന്നു.
തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തുവിവരങ്ങളാണ് പാനമരേഖകളിലൂടെ പുറത്തുവന്നത്.
ഷെരീഫിനെതിരെ ക്രിമിനല്‍ കോസെടുക്കണമെന്നും അദ്ദേഹവും കുടുംബവും വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അഞ്ചംഗ ബെഞ്ച് ഐക്യകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്. ഇതോടെ പാക് രാഷ്ട്രീയത്തില്‍ നിലനിന്ന അനിശ്ചിതാവസ്ഥക്ക് വിരാമമാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."