ആതുര സേവന രംഗത്ത് പുതിയ ചുവടുവയ്പ്പുമായി സണ്‍റൈസ്
കൊച്ചി: താക്കോല്‍ദ്വാര ശസ്ത്രക്രിയാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ.ഹഫീസ് റഹ്മാന്റെ നേതൃത്വത്തിലുള്ള കൊച്ചി സണ്‍റൈസ് ആശുപത്രി ആതുര സേവന രംഗത്ത് പുതിയ ചുവടുവെപ്പിലേക്ക്. ശ്രീലങ്കയിലെ ആരോഗ്യമേഖല കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഉന്നത നിലവാരത്തിലുള്ള സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ശുശ്രൂഷ ലഭ്യമാക്കുന്നത് സംബന്ധിച്ച് ശ്രീലങ്കയിലെ വെസ്റ്റേണ്‍ ഹോസ്പിറ്റലുമായി കൊച്ചിയിലെ സണ്‍റൈസ് ആശുപത്രി ധാരണാപത്രം ഒപ്പുവച്ചു.
അവയവ മാറ്റം, രോഗി ശുശ്രൂഷ, താക്കോല്‍ദ്വാര ശസ്ത്രക്രിയ പരിശീലനം, ഡോക്ടര്‍മാരുടെ സേവനം തുടങ്ങി നിരവധി മേഖലകളില്‍ സഹകരണത്തിനുള്ള കരാറില്‍ കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ സണ്‍റൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ ഡോ. ഹഫീസ് റഹ്മാനും വെസ്‌റ്റേണ്‍ ഹോസ്പ്പിറ്റല്‍ ചെയര്‍മാന്‍ പ്രൊഫ. റെസ്‌വി ഷെരീഫും ഒപ്പുവച്ചു.
സണ്‍റൈസ് ഹോസ്പ്പിറ്റല്‍ എം.ഡി പര്‍വീണ്‍ ഹഫീസ്, വെസ്റ്റേണ്‍ ഹോസ്പിറ്റല്‍ സി.ഇ.ഒ ഒമര്‍ ഷെരീഫ്, സണ്‍റൈസ് ഹോസ്പ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രതാപ് കുമാര്‍, ജനറല്‍ മാനേജര്‍മാരായ എ. മുഹമ്മദ് റിയാസ്, പൂജ അജിത്, ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അനൂപ് അച്യുതന്‍ എന്നിവര്‍ പങ്കെടുത്തു. നിലവില്‍ യു.എ.ഇ, ബംഗ്ലാദേശ്, മാലദ്വീപ്, എത്യോപ്യ, കോംഗോ, കെനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ സണ്‍റൈസ് തങ്ങളുടെ സേവനം നല്‍കി വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."