ബോട്ട് തിരയില്‍പ്പെട്ട് ഒരാളെ കാണാതായി
വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ അച്ഛനും മകനും സഞ്ചരിച്ച ബോട്ട് ശക്തമായ തിരയില്‍ ഉള്‍ക്കടലില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മകനെ കടലില്‍ കാണാതായി പിതാവിനെ മത്സ്യ തൊഴിലാളികള്‍ രക്ഷപ്പെടുത്തി.
കടലില്‍ വിഴിഞ്ഞം തീരത്തു നിന്നും അഞ്ച് കിലോമീറ്ററോളം ഉള്ളില്‍ ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം.കരിംകുളം കല്ലുമുക്ക് പുതുവല്‍ പുരയിടത്തില്‍ ഫാങ്ക്ളിന്റെ മകന് പ്രദീപ് (17) നെയാണ് കടലില്‍ കാണാതായത്.
രക്ഷപ്പെട്ട് കരക്കെത്തിച്ച പിതാവ് ഫ്രാങ്ക്ളിനെ വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തെ തുടര്‍ന്ന് വള്ളത്തില്‍ നിന്ന് തെറിച്ച് വീണ പതിനേഴ്കാരനായ മകനെ കൈയ്യില്‍ പിടിച്ച് നീന്തി രക്ഷപ്പെടാന്‍ ഫ്രാങ്ക്ളിന് ശ്രമിച്ചെങ്കിലും അവശനായ മകന് പിതാവിന്റെ പിടിയില്‍ നിന്ന് വഴുതി കടലിന്റെ ആഴങ്ങളിലേക്ക് മറയുകയായിരുന്നു. വിവരമറിഞ്ഞ് വിഴിഞ്ഞത്ത് നിന്നെത്തിയ തീരദേശ പൊലിസും മറൈന്‍ എന്‍ഫോഴ്സ്മെന്റും പ്രദീപിനായി തെരച്ചില്‍ നടത്തിയെങ്കിലും രാത്രി വൈകിയും ഫലം കണ്ടില്ല.
അതു കൊണ്ട് തന്നെ അപകടത്തില്‍പ്പെട്ടവരുടെ രക്ഷക്കായുള്ള നിലവിളി ആരും കേട്ടില്ല അപകടത്തെ തുടര്‍ന്ന് കരയെ ലക്ഷ്യമാക്കി ഏറെ ദൂരം നീന്തിയ ഇരുവരും തീരെ അവശരായതോടെയാണ് പ്രദീപിന്റെ പിടി വിട്ടത്.അവിചാരിതമായി മത്സ്യബന്ധനം കഴിഞ്ഞ് വിഴിഞ്ഞത്തേക്ക് വരുകയായിരുന്ന മറ്റൊരു വള്ളത്തിലെ തൊഴിലാളികളാണ് നീന്തിത്തളര്‍ന്ന ഫ്രാങ്ക്ളിനെ രക്ഷപ്പെടുത്തിയത്.
ഇതിനിടയില്‍ കടലില്‍ മുങ്ങിതാണ പ്രദീപിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല പൂവാര്‍ ഗവ: സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് പ്രദീപ്. അവധി ദിനത്തില്‍ പിതാവിനെ സഹായിക്കാനാണ് കടലില്‍ ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."