മോശം പെരുമാറ്റം; കേരളയിലെ അധ്യാപകനെതിരേ പരാതിയുമായി വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നുവെന്നും ഒരു കാരണവുമില്ലാതെ കൂട്ടത്തോടെ തോല്പ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാലാ കാര്യവട്ടം കാംപസിലെ സൈക്കോളജി വിഭാഗം അധ്യാപകനെതിരേ വിദ്യാര്‍ഥികളുടെ പരാതി.
അസി.പ്രഫസര്‍ ജോണ്സണിനെതിരെയാണ് ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയത്.
2003ല്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പോസ്റ്റിലേക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടര്‍ന്ന് ഇയാളെ പി.എസ്.സി ഡീബാര്‍ ചെയ്തിരുന്നു.
നേരത്തേ കാലടി സര്‍വകലാശാലയും പിന്നീട് കേരള സര്‍വകലാശാല തന്നെ രണ്ടു പ്രാവശ്യവും മോശം പെരുമാറ്റമെന്ന പരാതിയില്‍ ഇയാളെ സസ്പെന്‍ഡും ചെയ്തിരുന്നു.2015ല്‍ ഹൈക്കോടതിയില്‍ നിന്നു ലഭിച്ച അനുകൂല വിധിയെ തുടര്‍ന്നാണ് ഇയാള്‍ ഇപ്പോഴും അധ്യാപകനായി തുടരുന്നതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
മദ്രാസ് ഐ.ഐ.ടിയിലുണ്ടായതിന് സമാനമായ സംഭവങ്ങള്‍ തങ്ങളുടെ കാംപസില്‍ ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."